Image

ക്രിസ്തുവിന്റെ വിചാരണയും ശിക്ഷയും റദ്ദു ചെയ്യണമെന്ന ആവശ്യവുമായി കോടിതിയിലേക്ക്

എബി മക്കപ്പുഴ Published on 07 August, 2013
ക്രിസ്തുവിന്റെ വിചാരണയും ശിക്ഷയും റദ്ദു ചെയ്യണമെന്ന ആവശ്യവുമായി കോടിതിയിലേക്ക്
ഡാലസ് : യേശുക്രിസ്തുവിന്റെ വിചാരണയും, ക്രൂശുവധശിക്ഷയും റദ്ദു ചെയ്യണമെന്ന ആവശ്യവുമായി കെനിയന്‍ അഭിഭാഷകന്‍ രാജ്യാന്തര കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപൂര്‍വ്വമായ പരിധിയുമായി കെനിയന്‍ ജുഡീഷ്യറിയുടെ തലവനായിരുന്ന ഡോളാ ഇന്‍ഡിഡിസ് നെതെര്‍ലാന്‍ഡ് ആസ്ഥാനമായുള്ള രാജ്യാന്തര കോടതിയെ സമീപിച്ചത്. 2007 ല്‍ ഇതേ ആവശ്യം ഉന്നയിച്ചു കെനിയന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ കോടതി കൂടുതല്‍ വിശദീകരണമൊന്നും ഇല്ലാതെ ആവശ്യം തള്ളിക്കളഞ്ഞു.

എന്നാല്‍ വീണ്ടും സമാനമായ ആവസ്യം ഉന്നയിച്ചു നെതെര്‍ലാന്‍ഡ് ആസ്ഥാനമായുള്ള രാജ്യാന്തര കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചരിക്കുകയാണ്. ഇറ്റലി, ഇസ്രയേല്‍ എന്നീ രാജ്യങ്ങളെയാണ് പ്രതിസ്ഥാനത്ത് കാണിച്ചിരിക്കുന്നത്.

പീലാത്തോസിന്റെ അടുത്തേക്ക് എത്തിച്ച ക്രിസ്തുവിനെ രാജാവിന്റെ അടുത്തേക്ക് വിടുകയും വീണ്ടും പീലാത്തോസിന്റെ മുന്‍പില്‍ എത്തിച്ചതും ക്രിസ്തുവില്‍ യാതൊരു കുറ്റവും കണ്ടെത്താന്‍ കഴിയാഞ്ഞിട്ടാണെന്നും, യാതൊരു കുറ്റവും ചെയ്യാത്ത ക്രിസ്തുവിനെ യൂദന്മാരുടെ ആക്രോശത്തിനു വണങ്ങി നടത്തിയ വിധിയെ ഇന്‍ഡിഡിസ് തന്റെ അന്യായത്തില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കാര്യം കോടതിയെ കൊണ്ട് സമ്മതിപ്പിക്കുക എന്ന ഉദ്ദേശവും ഇന്‍ഡിഡിസ് നടത്തുന്നുണ്ട്. ശിക്ഷിക്കുവാന്‍ യാതൊരു വകുപ്പും കാണാതെ ആള്‍ക്കൂട്ടത്തിന്റെ ആക്രോശത്തിനു മാത്രം വഴങ്ങി മനുഷ്യ പുത്രനായ ക്രിസ്തുവിനോട് കാട്ടിയ കൊടും ക്രൂരതയാണ് ഇന്‍ഡിഡിസിന്റെ പ്രധാന വാദം.

ക്രിസ്തുവിനെ ക്രൂശിലേറ്റി രണ്ടായിരത്തില്‍ പരം വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്തുവിനു ലഭിക്കാതിരുന്ന മാനുഷിക അവകാശത്തിനു വേണ്ടി ഒരു കെനിയന്‍ മനുഷ്യ സ്‌നേഹി നിയമയുദ്ധത്തിനു തയ്യാറാകുന്നതില്‍ അതിശയിക്കേണ്ടതില്ല.



ക്രിസ്തുവിന്റെ വിചാരണയും ശിക്ഷയും റദ്ദു ചെയ്യണമെന്ന ആവശ്യവുമായി കോടിതിയിലേക്ക്
Join WhatsApp News
Alex Vilanilam 2013-08-07 06:38:56
WHY CHRIST ALONE!!!? MANY INNOCENTS ARE STILL SENT TO CROSS ! ;JUSTICE FOR ALL' STILL REMAIN AS A MIRAGE DUE TO THE IMPERTINANCY OF THE GENERAL PUBLIC AND THE MEDIA, THAT IS SUPPOSED TO BE THE VOICE OF THE PEOPLE!!!
Raju Thomas 2013-08-07 08:13:19
But, Abey, don't say 'the Christ' in this context; say Jesus. The said lawsuit is funny. Well, to say the least, it's long-lost case. And Dola Indidis is a Roman Catholic! Does he want to destroy the beautiful myth on which Christianity is founded? Indide Esq. has not a chance. Human rights violation? Yes, so what? But he is famous now, internationally, a prophet out to redeem all humanity sunk in the mire of superstions and lies.
josecheripuram 2013-08-07 10:15:17
This reminds me of a humour.A malayalee christian happened to meet a Jew,the malyalee started beatig up the Jew.Someone aked the Malayalee why he is beating up the Jew.He replied the Jew Killed Christ."That happened two thousand years ago."But I came to know that onl yesterday.
josecheripuram 2013-08-07 17:16:11
Dear Vilanilam,Mr A.C.George,Mr Thomas Koovallor are my friends.I am in support of Justice for all.We have to react against any injustice to any one.Let us start from our community is there any justice in our home.Husband and wife work but wife has no right.
Very disturbed 2013-08-07 19:44:40
They are inconstant and cannot bring any justice to anyone.  God forgive them. They don't know what they are doing. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക