Image

വീണ്ടും ഒരു നിശബ്ദചിത്രം- വണ്‍ഡേ ജോക്‌സ്

Published on 06 August, 2013
വീണ്ടും ഒരു നിശബ്ദചിത്രം- വണ്‍ഡേ ജോക്‌സ്
പുഷ്പകവിമാനം എന്ന ചിത്രത്തിനുശേഷം വീണ്ടും ഒരു സംഭാഷണമില്ലാത്ത ചിത്രം വരുന്നു. 'വണ്‍ഡേ ജോക്‌സ്' എന്നു പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം കായംകുളത്ത് പൂര്‍ത്തിയായി. മുല്ലശേരില്‍ ജി ആന്‍ഡ് എസ് പ്രൊഡക്ഷന്‍സിനുവേണ്ടി ജി. ഉണ്ണികൃഷ്ണന്‍നായര്‍ നിര്‍മിക്കുന്ന ചിത്രം, നിരവധി ഡോക്യുമെന്ററികളും, ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്ത് ശ്രദ്ധേയനായ സന്തോഷ് ജി സംവിധാനം ചെയ്യുന്നു. 'ഫോണിലൂടെയാണ് സന്തോഷ് ചിത്രത്തിന്റെ കഥപറഞ്ഞത്. അപ്പോള്‍ പുതുമയുണെ്ടന്ന് തോന്നി. പിന്നെ ഡെമോ കാണിച്ചപ്പോള്‍, ചിത്രം ജനങ്ങളെ ആകര്‍ഷിക്കുമെന്നും തോന്നി. അങ്ങനെയാണ് നിര്‍മാണം ഏറ്റെടുത്തത്'. നിര്‍മാതാവ് ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. 

ശ്രീമംഗലത്ത് വീട്ടില്‍, റിട്ട കേണല്‍ കെ.കെ നായരുടെ ഒരു ദിവസത്തെ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍, രഹസ്യമായി. സ്വന്തം സ്വാര്‍ത്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ കഥാപാത്രങ്ങള്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല. സംവിധായകന്‍ സന്തോഷ് ജി, ചിത്രത്തില്‍ സംഭാഷണം ഒഴിവാക്കിയതിനെക്കുറിച്ചു പറഞ്ഞു. 

മദ്യം, മോഷണം, അവിഹിതം, തീവ്രവാദം എന്നിവ ലോകനന്മയ്ക്ക് എതിരാണെന്നുള്ള മെസേജും ഈ ചിത്രത്തിലൂടെ സംവിധായകന്‍ നല്‍കുന്നുണ്ട്. മലയാള സിനിമയില്‍ ആദ്യമായി ആറ് റെഡ് കാമറാ യൂണിറ്റുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം ചിത്രീകരിച്ചത് എന്നത് ഒരു പ്രത്യേകതയാണ്. 

ശ്രീമംഗലത്ത് വീട്ടില്‍, റിട്ട കേണല്‍ കെ.കെ നായര്‍ മദ്യപാനവം പൊങ്ങച്ചങ്ങളുമായി സുഖജീവിതം നയിക്കുകയാണ്. കേണലിന്റെ (ജഗദീഷ്) ഭാര്യ (രചന) ഒരു ആഡംബരപ്രിയ ആയിരുന്നു. മകളാണെങ്കില്‍ (രൂപശ്രീ) പ്രണയ തല്‍പരയും. മകള്‍ തന്റെ കാമുകനെ (ശ്രീജിത്ത് വിജയ്) ആരും അറിയാതെ വീട്ടില്‍ കയറ്റി. ഈ സമയം, കുറച്ച് തീവ്രവാദികള്‍ (അനൂപ് ചന്ദ്രന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി) കേണലിനെ വധിക്കാനായി. കേണലിന്റെ വീടിനുള്ളില്‍ കയറി. ഇതേ സമയം തന്നെ കുപ്രസിദ്ധനായ ഒരു കള്ളനും വീടിനുള്ളില്‍ കയറി. തുടര്‍ന്നുണ്ടാകുന്ന പൊട്ടിത്തെറികളാണ് ഈ ചിത്രം പറയുന്നത്. 

കോമഡിക്ക് പ്രാധാന്യം നല്‍കി, മലയാളത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥയും, അവതരണവുമായി എത്തുകയാണ്, 'വണ്‍ഡേ ജോക്‌സ'. 

മുല്ലശ്ശേരില്‍ ജി. ആന്‍ഡ് എസ് പ്രൊഡക്ഷന്‍സിനുവേണ്ടി ജി. ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന-സംവിധാനം സന്തോഷ് ജി, കാമറ-വിനോദ് മധു, വിനേഷ് തമ്പി, റെജി ജോസഫ്, ഗാനങ്ങള്‍ - വിജയന്‍ ഇറവങ്കര, സംഗീതം- ജെ.ആര്‍ കൃഷ്ണന്‍, ആലാപനം - സുദീപ് കുമാര്‍, എഡിറ്റര്‍ - രാജേഷ്, കല-ബാലു, മേക്കപ്പ് - റോണിവെള്ളത്തൂവല്‍, കോസ്റ്റ്യൂമര്‍ - അജി ആലപ്പുഴ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശോഭന്‍ പുതുപ്പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഷറഫു കരൂപ്പടന്ന, പി.ആര്‍.ഒ അയ്മനം സാജന്‍, ശ്രീജിത്ത് വിജയ്, ജഗദീഷ്, അനൂപ് ചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ധര്‍മജന്‍ ബോള്‍ഗാട്ടി, പുന്നപ്രപ്രശാന്ത്, രചന, രൂപശ്രീ, ജലജ, മായാബാലന്‍ എന്നിവര്‍ അഭിനയിക്കുന്നു. 

വീണ്ടും ഒരു നിശബ്ദചിത്രം- വണ്‍ഡേ ജോക്‌സ്
വീണ്ടും ഒരു നിശബ്ദചിത്രം- വണ്‍ഡേ ജോക്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക