Image

ഫഹദിന്റെ അഭിനയം അസുയപ്പെടുത്തുന്നു: തനുശ്രീ

Published on 06 August, 2013
ഫഹദിന്റെ അഭിനയം അസുയപ്പെടുത്തുന്നു: തനുശ്രീ
നടന്‍ ഫഹദ്‌ ഫാസിലിന്റെ അഭിനയം തന്നെ അസൂയപ്പെടുത്തുന്നുവെന്ന്‌ നടി തനുശ്രീ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷത്തിനിയിലെ അഭിനയത്തിനിടയില്‍ ഫഹദിനെപ്പോലെ ബ്രില്ല്യന്റായ ഒരു നടനെ താന്‍ കണ്ടിട്ടില്ലെന്നുമാണ്‌ തനുശ്രീ പറയുന്നത്‌. ഫഹദ്‌ കഥാപാത്രത്തിന്റെ ഭാവങ്ങള്‍ക്കനുസരിച്ച്‌ ശബ്ദത്തിലും വ്യത്യാസം വരുത്തുന്നു, കണ്ണുകള്‍ കൊണ്ട്‌ അഭിനയിക്കുന്നു. അസൂയപ്പെടുത്തുന്ന രീതിയിലാണ്‌ ഫഹദ്‌ ഡയലോഗുകള്‍ പറയുന്നത്‌. ഒരു ഹോളിവുഡ്‌ നടന്റെ പൂര്‍ണതയാണ്‌ എനിയ്‌ക്ക ഫഹദില്‍ കാണാന്‍ കഴിയുന്നത്‌ ഫഹദിനെക്കുറിച്ച്‌ പറയാന്‍ തനുശ്രീയ്‌ക്ക്‌ നൂറു നാവ്‌. എനിയ്‌ക്ക്‌ ഷോട്ടില്ലെങ്കില്‍പ്പോലും ഞാന്‍ ഫഹദിന്റെ അഭിനയം കാണാനായി സെറ്റില്‍പ്പോകും. ഫഹദിനെ നിരീക്ഷിയ്‌ക്കുന്നതിലൂടെ ഒരുപാട്‌ കാര്യങ്ങള്‍ പടിയ്‌ക്കാന്‍ കഴിയുംതനുശ്രീ പറയുന്നു.

ഇപ്പോള്‍ വിനോദ്‌ വിജയന്‍ സംവിധാനം ചെയ്യുന്ന ദിയ എന്ന ചിത്രത്തിലാണ്‌ തനുശ്രീ അഭിനയിച്ചുവരുന്നത്‌. ഫഹദ്‌ നായകനാകുന്ന ചിത്രത്തില്‍ തനുശ്രീയ്‌ക്ക്‌ പൊലീസ്‌ വേഷമാണ്‌. ചിത്രത്തില്‍ താന്‍ ട്രെയിനി അസിസ്റ്റന്റ്‌ പൊലീസ്‌ കമ്മീഷണര്‍ ആയിട്ടാണ്‌ അഭിനയിക്കുന്നതെന്നും ഫഹദ്‌ ഒരു ഡോക്ടറുടെ വേഷത്തിലാണ്‌ എത്തുന്നതെന്നും തനുശ്രീ പറയുന്നു. പൊലീസ്‌ വേഷമാണെങ്കിലും തനുശ്രീ യൂണിഫോമില്‍ ത്തെുന്നില്ലെന്നത്‌ ചിത്രത്തിന്റെ പ്രത്യേകതയാണ്‌.
ഫഹദിന്റെ അഭിനയം അസുയപ്പെടുത്തുന്നു: തനുശ്രീ
ഫഹദിന്റെ അഭിനയം അസുയപ്പെടുത്തുന്നു: തനുശ്രീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക