Image

ഐറ്റം ഡാന്‍സിലൂടെ ഐശ്വര്യ തിരിച്ചുവരവിനെന്ന്‌

Published on 06 August, 2013
ഐറ്റം ഡാന്‍സിലൂടെ ഐശ്വര്യ തിരിച്ചുവരവിനെന്ന്‌
ബോളിവുഡ്‌ സൂപ്പര്‍ താരം ഐശ്വര്യ ഐറ്റം ഡാന്‍സിലൂടെ തിരിച്ചുവരവിനെന്ന്‌ റിപ്പോര്‍ട്ട്‌.

സഞ്‌ജയ്‌ ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ്‌ ചെയ്‌തുകൊണ്ടാണ്‌ ഐശ്വര്യ രണ്ടാം വരവിന്‌ തുടക്കമിടുന്നതെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. ഇതിന്‌ മുമ്പ്‌ ഐശ്വര്യയെ നായികയാക്കി ബന്‍സാലി ഏറെ ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ബന്‍സാലി ക്ഷണിച്ചപ്പോള്‍ ഐറ്റം ഡാന്‍സിന്‌ ഐശ്വര്യ തയ്യാറാവുകയായിരുന്നുവത്രേ.
രണ്‍ബീര്‍ കപൂറും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‌ രാം ലീലയെന്നാണ്‌ പേരിട്ടിരിക്കുന്നത്‌. രാം ലീലയില്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ വേണ്ടിയാണ്‌ അടുത്തിടെയായി ഐശ്വര്യ ശരീരഭാരം നന്നേ കുറച്ചിരിക്കുന്നതെന്നാണ്‌ കേള്‍ക്കുന്നത്‌. മകളെ വിട്ടുനില്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണ്‌ താന്‍ പുതിയ ഓഫറുകളൊന്നും സ്വീകരിക്കാത്തതെന്നായിരുന്നു ഐശ്വര്യ ഇതുവരെ പറഞ്ഞിരുന്നത്‌.

എന്തായാലും ഐറ്റം നമ്പറുമായി ഐശ്വര്യ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത കേട്ട്‌ ബോളിവുഡ്‌ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌.
ഐറ്റം ഡാന്‍സിലൂടെ ഐശ്വര്യ തിരിച്ചുവരവിനെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക