Image

ടെക്‌സസ്സില്‍ വോട്ടു ചെയ്യുന്നതിന് ഫോട്ടോ.തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കി.

പി.പി.ചെറിയാന്‍ Published on 30 May, 2011
ടെക്‌സസ്സില്‍ വോട്ടു ചെയ്യുന്നതിന് ഫോട്ടോ.തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കി.
ഓസ്റ്റിന്‍: ടെക്‌സസ്സ് സംസ്ഥാനത്ത് വോട്ടു രേഖപ്പെടുത്തന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധിമാക്കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണ്ണര്‍ റിക്ക്‌പെറി മെയ് 27 വെള്ളിയാഴ്ച ഒപ്പിട്ടതോടെ നിയമമായി. നിരവധി വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം ആറിലധികം വര്‍ഷങ്ങളായി ഉയര്‍ന്ന ആവശ്യം നിയമമായതില്‍ ഗവര്‍ണ്ണര്‍ പെറി ഇതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും കൂടെ ആഹ്ലാദം പങ്കിട്ടു.
ഈ ബില്ലു നിയമമാക്കുന്നതില്‍ ഡെമോക്രാറ്റുകള്‍ തടസ്സവാദം ഉന്നയിച്ചുവെങ്കിലും, കള്ളവോട്ട് തടയുന്നതിന് ഇത് വളരെ അത്യാവശ്യമാണെന്നായിരുന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ അഭിപ്രായപ്പെട്ടത്.

ഇനി നടക്കുന്ന തിരഞ്ഞെപ്പുകളില്‍ , ഫെഡറല്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവര്‍ ലൈസെന്‍സ്, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ മിലിട്ടറി ഐഡി, ഹാന്‍ഡ് ഗണ്‍ പെര്‍മിറ്റ് എന്നിവര്‍ ഏതെങ്കിലും ഹാജരാക്കണമെന്ന വ്യവസ്ഥയാണ് ഈ നിയമത്തില്‍ ഉള്‍ കൊള്ളിച്ചിരിക്കുന്നത്.

വോട്ടു ചെയ്യുവാന്‍ വരുന്നവര്‍ കാര്‍ഡ് കൊണ്ടു വന്നിട്ടില്ലങ്കിലും, വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കുമെന്നും, എന്നാല്‍ ആറു ദിവസത്തിനകം തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ഔദ്യോഗികമായി അംഗീകരിക്കുകയുള്ളൂ എന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
ടെക്‌സസ്സില്‍ വോട്ടു ചെയ്യുന്നതിന് ഫോട്ടോ.തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക