Image

ചുവന്ന തെരുവിന്‍െറ ഇരുട്ടില്‍നിന്ന്‌ ശ്വേത കാട്ടി ഇനി ന്യൂയോര്‍ക്കിന്‍െറ വെള്ളിവെളിച്ചത്തിലേക്ക്‌

അനില്‍ പെണ്ണുക്കര Published on 05 August, 2013
ചുവന്ന തെരുവിന്‍െറ ഇരുട്ടില്‍നിന്ന്‌ ശ്വേത കാട്ടി ഇനി ന്യൂയോര്‍ക്കിന്‍െറ വെള്ളിവെളിച്ചത്തിലേക്ക്‌
മുംബൈയിലെ കുപ്രസിദ്ധ `മാംസവില്‍പന'കേന്ദ്രമായ കാമാട്ടിപുരയില്‍ ജനിച്ചുവളര്‍ന്ന ശ്വേത കാട്ടിയെന്ന 18കാരിയാണ്‌, ഉന്നതപഠനത്തിന്‌ സ്‌കോളര്‍ഷിപ്പോടെ അമേരിക്കന്‍ നഗരത്തിലേക്ക്‌ വ്യാഴാഴ്‌ച പറന്നത്‌. ന്യൂയോര്‍ക്കിലെ ബ്രാഡ്‌ കോളജില്‍ അവളിനി പഠനം തുടരും. `ഇതെന്‍െറ ജന്മാഭിലാഷമായിരുന്നു. ഇന്ത്യയിലേക്ക്‌ തിരിച്ചുവന്ന്‌ തന്‍െറ സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം' ഇക്കൊല്ലത്തെ `ശ്രദ്ധേയരായ യുവതികളി'ലൊരാളായി ന്യൂസ്‌ വീക്ക്‌ മാസിക തെരഞ്ഞെടുത്ത 25 പേരിലൊരാളായ ശ്വേത എ.എഫ്‌.പിയോട്‌ പറഞ്ഞു.

പിതാവില്‍നിന്നും ബന്ധുക്കളില്‍നിന്നുമെല്ലാം ചൂഷണത്തിനിരയായ താന്‍ അമ്മയുടെ പിന്തുണയിലാണ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നതെന്നും അവര്‍ പറയുന്നു. `സ്‌ത്രീകളെ ക്രൂരമര്‍ദനത്തിനിരയാക്കുന്ന ശബ്ദംകേട്ടാണ്‌ എന്നും ഞാന്‍ എഴുന്നേല്‍ക്കാറുണ്ടായിരുന്നത്‌. ഇടക്കിടെയത്തെുന്ന പൊലീസും ഇവരെ മര്‍ദിക്കും. ഒട്ടും താല്‍പര്യമുണ്ടായിട്ടല്ല ഇവര്‍ സ്വന്തം ശരീരം വില്‍ക്കുന്നത്‌. കണ്ണീരണിഞ്ഞ അവരുടെ മുഖങ്ങള്‍ ഞാന്‍ കണ്ടുകൊണ്ടിരുന്നു' ശ്വേത വിവരിച്ചു. അരികുചേര്‍ക്കപ്പെട്ടവരുടെ സമൂഹത്തില്‍നിന്ന്‌ വന്നവളായതുകൊണ്ട്‌ സ്‌കൂളിലും അവള്‍ വിവേചനത്തിനിരയായി.

`നീ ഏറ്റവും മികച്ച കുട്ടിയാണ്‌, നിനക്ക്‌ ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല' എന്ന, ഫാക്ടറി തൊഴിലാളിയായിരുന്ന അമ്മയുടെ നിരന്തര പ്രോത്സാഹനം തനിക്ക്‌ പ്രചോദനമായെന്നും അവള്‍ ഓര്‍ക്കുന്നു. സന്നദ്ധസംഘടനയായ `ക്രാന്തി'യും ഏറെ തുണച്ചു. ചുവന്ന തെരുവില്‍നിന്നുള്ളവരുടെ ഉന്നമനത്തിനായി യത്‌നിക്കുന്ന `ക്രാന്തി'യുടെ വടക്കന്‍ മുംബൈയിലുള്ള പാര്‍പ്പിട സമുച്ചയത്തിലായിരുന്നു, ശ്വേതയും. ഇവിടത്തെ രണ്ടുവര്‍ഷത്തെ സഹവാസം കൊണ്ട്‌ ഇംഗ്‌ളീഷ്‌ ഭാഷയിലും മറ്റും പ്രവീണ്യം നേടിയതാണ്‌ സ്‌കോളര്‍ഷിപ്പിലേക്കും സ്വപ്‌നനേട്ടത്തിലേക്കും വഴി തെളിച്ചത്‌.

For 18-year-old Shweta Katti, who grew up as the daughter of a Devdasi in the infamous red-light area of Kamathipura in the city, getting a scholarship to study in the United States is a dream come true.

Shweta, who once studied in a civic school, flew to New York last week to pursue a course in psychology at Bard College in Red Hook, N.Y.

"Shweta has got the opportunity to study in the U.S. I don't know what she would be studying there. But I feel proud of her," her mother Vandana.

Devdasis are girls who have “dedicated” their life to sex work in the name of religion.

"Since childhood Shweta had been good at studies. Earlier, she studied in the municipality school. From class 8, she started going to a private school in south Mumbai," Vandana said.

After Shweta completed higher secondary school, she approached Apne Aap, an organization in Kamathipura to which she was associated since she was in class 4.

 Apne Aap then took her to Kranti, an NGO that educates and empowers trafficked girls, to help her pursue further education.

When asked about the funding of Shweta's education abroad, Robin of Kranti said, "Around 200 people from all over the world have contributed towards her education in the U.S. She would be studying psychology there. She had told us about her dream and we promised that we will make it happen."

Her mother says Shweta would come back only after four years.



ചുവന്ന തെരുവിന്‍െറ ഇരുട്ടില്‍നിന്ന്‌ ശ്വേത കാട്ടി ഇനി ന്യൂയോര്‍ക്കിന്‍െറ വെള്ളിവെളിച്ചത്തിലേക്ക്‌
Join WhatsApp News
Tom Abraham 2013-08-06 10:37:56
Finally, a very informative article Anil. Thanks .Hope this adult will become a leader for change in India. 
andrews 2013-08-06 17:02:12
Anil! my heart throbes for you and the "girl"
we smust help her with her education.
Find an address we can donate direct to her.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക