Image

ബാല്യകാല സഖി: മമ്മൂട്ടി, ഇഷ പ്രധാന വേഷത്തില്‍

Published on 05 August, 2013
ബാല്യകാല സഖി: മമ്മൂട്ടി, ഇഷ പ്രധാന വേഷത്തില്‍
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നോവലായ ബാല്യകാല സഖിയെ പ്രമേയമാക്കി അതേപേരില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മമ്മൂട്ടിയും ഇഷാ തല്‍വാറും പ്രധാന വേഷത്തിലെത്തുന്നു. പ്രമോദ്‌ പയ്യന്നൂര്‍ ഇഷയാണ്‌ മമ്മൂട്ടിയുടെ നായികയെന്ന്‌ അറിഞ്ഞതു മുതല്‍ ഇരുവരുടെയും വയസുകള്‍ തമ്മിലുള്ള അന്തരമാണ്‌ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്‌ വയസുകള്‍ തമ്മിലുള്ള അന്തരം കാര്യമാക്കേണ്ടതില്ലെന്നാണ്‌ ഇഷ അഭിപ്രായപ്പെട്ടു. മമ്മൂട്ടി വലിയൊരു നടനാണ്‌. അദ്ദേഹത്തോടൊപ്പം പുതുമുഖമായ തനിക്ക്‌ അഭിനയിക്കാന്‍ കഴിയുന്നത്‌ തന്നെ സ്വപ്‌നസാക്ഷാത്‌കാരമാണെന്നും ഇഷ പറഞ്ഞു.

തട്ടത്തിന്‍ മറയത്ത്‌ എന്ന സിനിമയില്‍ ഐഷ എന്ന മുസ്‌ളീം പെണ്‍കുട്ടിയായി എത്തിയ ഇഷ മമ്മൂട്ടിക്കൊപ്പമുള്ള ബാല്യകാല സഖിയിലും മുസ്‌ളീം വേഷത്തിലാണ്‌ എത്തുന്നത്‌. ഇത്‌ ടൈപ്പ്‌കാസ്റ്റ്‌ ചെയ്യപ്പെടുന്നതിന്‌ കാരണമാകില്ലേ എന്ന ആശങ്ക തനിക്കില്ലെന്നും ഇഷ പറഞ്ഞു. ഐഷയും സുഹ്‌റയും രണ്ടു തരത്തിലുള്ള കഥാപാത്രങ്ങളാണെന്നും ഇഷ ചൂണ്ടിക്കാട്ടി.
ബാല്യകാല സഖി: മമ്മൂട്ടി, ഇഷ പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക