Image

ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികളില്‍ : റിമ നായിക

Published on 03 August, 2013
ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികളില്‍ : റിമ നായിക
ലാല്‍ ജോസ്‌ സംവിധാനം ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍ നായികയാരുന്നു. ദിലീപാണ്‌ ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്‌. ക്‌ളാസ്‌മേറ്റ്‌സ്‌ എന്ന ചിത്രത്തിന്‌ തിരക്കഥ ഒരുക്കിയ ജെയിംസ്‌ ആല്‍ബര്‍ട്ടാണ്‌ ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്‌.

വിവാഹത്തിനു മുന്‌പുള്ള ഏഴ്‌ ദിവസത്തെ സംഭവങ്ങളാണ്‌ ചിത്രത്തിന്റെ കഥാതന്തു. ഒരു പരസ്യചിത്ര സംവിധായകന്റെ വേഷത്തിലാണ്‌ ദിലീപ്‌ അഭിനയിക്കുന്നത്‌. ചിത്രത്തില്‍ റിമയുടെ വേഷം സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തമാക്കമാക്കാന്‍ ജെയിംസ്‌ തയ്യാറായില്ല. പൂര്‍ണമായ ഒരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന്‌ അദ്ദേഹം സൂചന നല്‍കി.

ചിത്രത്തില്‍ രണ്ടു നായികമാരാണ്‌. രണ്ടാമത്തെ നായികയെ തീരുമാനിച്ചില്ല. മുരളി ഗോപിയും ഒരു പ്രധാന വേഷം ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്‌. ക്രിസ്‌മസിന്‌ ചിത്രം തീയേറ്ററുകളിലെത്തും.
ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികളില്‍ : റിമ നായിക
ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികളില്‍ : റിമ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക