Image

ബോട്ട്‌ അപകടം: അധിക്രുതരുടെ വീഴ്ചക്ക് ജോജോ ജോണിനെ ബലിയാടാക്കുന്നു?

Published on 02 August, 2013
ബോട്ട്‌ അപകടം: അധിക്രുതരുടെ വീഴ്ചക്ക് ജോജോ ജോണിനെ ബലിയാടാക്കുന്നു?
ന്യൂയോര്‍ക്ക്‌: ടാപ്പന്‍ സീ ബ്രിഡ്‌ജിനടുത്ത്‌ ഹഡ്‌സണ്‍ നദിയില്‍ ഉണ്ടായ ബോട്ട്‌ അപകടത്തില്‍ ബോട്ട്‌ ഓടിച്ചിരുന്ന മലയാളി ജോജോ ജോണിനെതിരേ (35) നരഹത്യയ്‌ക്ക്‌ കേസ്‌ എടുത്തതില്‍ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നു. അപകടത്തില്‍ മരിച്ച മാര്‍ക്‌ ലെനന്‍, ലിന്‍ഡ്‌സെ സ്റ്റുവാര്‍ട്ട്‌ എന്നിവരുടെ കുടുംബാംഗങ്ങള്‍ പുറപ്പെടുവിച്ച പ്രസ്‌താവനയിലും ജോജോയ്‌ക്ക്‌ എതിരേ ടോക്‌സിക്കോളജി റിപ്പോര്‍ട്ട്‌ വരുന്നതിനു മുമ്പ്‌ കേസ്‌ എടുത്തതിനെ ചോദ്യം ചെയ്‌തു.

ബോട്ടില്‍ `മദ്യപാന പാര്‍ട്ടി' (ബൂസ്‌ പാര്‍ട്ടി) നടക്കുകയായിരുന്നു എന്നാണ്‌ ആദ്യദിനത്തില്‍ പത്രങ്ങള്‍ എഴുതിയത്‌. ഉറ്റവരുടെ മരണം പോലെതന്നെ അതു തങ്ങളെ വേദനിപ്പിച്ചുവെന്ന്‌ കുടുംബാംഗങ്ങളുടെ പ്രസ്‌താവനയില്‍ പറഞ്ഞു. (പ്രസ്‌താവനെ താഴെ).

ബോട്ടിലുണ്ടായിരുന്ന ആറുപേരും 30 വയസിനു മേല്‍ പ്രായമുള്ളവരും സമൂഹത്തില്‍ നിലയും വിലയുമുള്ള ഉദ്യോഗസ്ഥരാണ്‌. അവരാരും അമിതമായി മദ്യപിച്ചിരുന്നില്ല. ജോജോ കൂടുതലായി മദ്യപിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ആ ബോട്ടില്‍ കയറുകപോലും ചെയ്യുകയില്ലായിരുന്നു എന്നു ലിന്‍ഡ്‌സെയുടെ പ്രതിശ്രുത വരന്‍ ബ്രയന്‍ ബോണ്ട്‌ പറഞ്ഞു.

വില്ലനായത്‌ പാലം പണിക്കുള്ള സാമിഗ്രികളുമായി കിടന്ന ചങ്ങാടമാണ്‌. അതില്‍ മതിയായ വാണിംഗ്‌ ലൈറ്റ്‌ ഇല്ലായിരുന്നു. ആറുപേരും അങ്ങനെയൊരു സാധനം നദിയില്‍ കിടക്കുന്നതു കണ്ടില്ല എന്നുമാത്രമല്ല ബോട്ട്‌ ചെന്നിടിച്ചശേഷവും എന്തിലാണ്‌ ബോട്ട്‌ ഇടിച്ചതെന്ന്‌ അവര്‍ക്കു മനസിലായതുമില്ല.

നിയമാനുസൃതമുള്ള ലൈറ്റുകള്‍ ചങ്ങാടത്തിന്റെ (ബാര്‍ജ്‌) രണ്ടു ഭാഗത്തും ഉണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ടാപ്പന്‍ സീ പാലത്തിലെ കടുത്ത പ്രകാശത്തില്‍ ഈ വെളിച്ചം നിഷ്‌പ്രഭമായിപ്പോയി. സംഭവത്തിനുശേഷം എന്തായാലും അധികൃതര്‍ ചങ്ങാടത്തില്‍ ധാരാളം ലൈറ്റുകള്‍ സ്ഥാപിച്ചു.

വസ്‌തുത ഇതായിരിക്കെ ബാങ്ക്‌ ഉദ്യോഗസ്ഥനായ ജോജോയെ കടുത്ത വകുപ്പ്‌ പ്രകാരം അറസ്റ്റ്‌ ചെയ്‌തതിനെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ചോദ്യം ചെയ്‌തു. ഓഫീസര്‍മാര്‍ക്ക്‌ പ്രഥമദൃഷ്‌ട്യാ ജോജോ മദ്യപിച്ചിട്ടുണ്ടെന്ന്‌ തോന്നിയെന്നാണ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി ഷെറിഫ്‌ പറഞ്ഞത്‌. രണ്ടരലക്ഷം ഡോളറാണ്‌ ജോജോയ്‌ക്ക്‌ ജാമ്യം
നിശ്ചയിച്ചിരിക്കുന്നത്‌.

ഇതു സംബന്ധിച്ച്‌ ജോജോയുടെ കുടുംബ സുഹൃത്ത്‌ ജോസഫ്‌ പടന്നമാക്കിലിന്റെ ലേഖനം വായിക്കുക.


ഹഡ്‌സണ്‍ നദിയിലുണ്ടായ ബോട്ടപകടത്തെപ്പറ്റി ഒരു അവലോകനം

ജോസഫ്‌ പടന്നമാക്കല്‍


ന്യൂയോര്‍ക്കിലെ റ്റാപ്പന്‍സീ പാലത്തിന്‌ (Tappan zee bridge) സമീപം കഴിഞ്ഞ ദിവസം ഹഡ്‌സണ്‍ നദിയിലുണ്ടായ ബോട്ടപകടം അമേരിക്കന്‍സമൂഹത്തെയും മലയാളീസമൂഹത്തെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. രണ്ട്‌ വിലയേറിയ ജീവിതങ്ങളാണ്‌ ഈ ദുരന്തത്തില്‍ക്കൂടി നഷ്ടപ്പെട്ടത്‌. വിവാഹം കഴിക്കാന്‍ പോകുന്ന വധുവും വരന്റെ ഉറ്റ സുഹൃത്തും ബോട്ടില്‍നിന്ന്‌ തെറിച്ച്‌ ആഴമുള്ള നദിയില്‍ വീണ്‌ മരിച്ചു.

അപകടമുണ്ടായ ബോട്ട്‌ ഓടിച്ചിരുന്നത്‌ മലയാളിയായ ജോജോ ജോണ്‍ ആയിരുന്നു. സമൂഹത്തിലെ വിലയും നിലയും ഉള്ള അദ്ദേഹത്തെ താറടിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ്‌ അമേരിക്കന്‍ പത്രങ്ങള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്‌. എല്ലാ വാര്‍ത്തകളും അടിസ്ഥാനരഹിതങ്ങളാണ്‌. കാരണം ഒരു ബാങ്ക്‌ മാനേജര്‍ എന്ന നിലയില്‍ ജോജോ ജോണിനെ എനിക്ക്‌ അനേക വര്‍ഷങ്ങളായി അറിയാം. പോരാഞ്ഞ്‌ അദ്ദേഹം എന്റെ മകന്റെ ഉറ്റ സുഹൃത്തുമാണ്‌. ബാങ്കില്‍ ഏതു മലയാളി വന്നാലും മാനേജരുടെ മുറിയില്‍നിന്നും ഓടിവന്ന്‌ ജോജോ സ്വീകരിക്കുമായിരുന്നു. കുശലങ്ങള്‍ നടത്തുകയും ചെയ്യും. ആരും ഇഷ്ടപ്പെടുന്ന ജോജോയെ സമൂഹത്തിനാവശ്യമാണ്‌. കുറ്റവാളിയെന്ന ലേബലില്‍ ജയിലിനുള്ളില്‍ പിടിച്ചിടേണ്ട വ്യക്തിയല്ല. ബാങ്കിലെ മറ്റു ജോലിക്കാരുടെ ഇടയിലും ജോജോ ബഹുമാനിതനാണ്‌. വൈസ്‌ പ്രസിഡന്റ്‌പോലും നല്ലതുമാത്രമേ ജോജെയെപ്പറ്റി പത്രപ്രസ്‌താവന നടത്തിയുള്ളൂ.

ബോട്ടിലുണ്ടായിരുന്ന വാലി കോട്ടേജ്‌ സ്വദേശി അപകടത്തെപ്പറ്റി വര്‍ണ്ണിച്ചതിങ്ങനെ, 'ഏതാനും നിമിഷനേരത്തേക്ക്‌ എന്റെ ബോധം നശിച്ചിരുന്നു. ബോധം തെളിഞ്ഞ്‌ ചുറ്റും നോക്കിയപ്പോള്‍ അലര്‍ച്ചകളും കരച്ചിലുകളുമായിരുന്നു കേട്ടത്‌. ജോജോ ജോണ്‍ അവശനായി ഡക്കില്‍ കിടക്കുന്നുണ്ടായിരുന്നു. ഒപ്പം മറ്റു രണ്ടുപേരും. ബ്രയണ്‍ ബോണ്ടും (Brian Bond) അവശതയിലായിരുന്നു. വിവാഹ മുഹൂര്‍ത്തത്തില്‍ ബെസ്റ്റ്‌മാന്‍ ആകേണ്ടിയിരുന്ന മാര്‍ക്ക്‌ ലെനനും (Mark Lennon) ബോണ്ടിന്റെ ഭാവിവധു ലിന്‍സെ സ്റ്റുവാര്‍ട്ടും (Lindsey Stewart) ബോട്ടിന്റെ മുന്‍വശത്തായിരുന്നു ഇരുന്നത്‌. രണ്ടുപേരും അപകടസമയത്ത്‌ വെള്ളത്തിലേക്ക്‌ തെറിച്ചു പോയിരുന്നു. ബ്രയണ്‍ ഫോണില്‍ക്കൂടി വിളിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. ജോജോ രക്തത്തില്‍ കുളിച്ച്‌ ഗുരുതരമായി കിടക്കുന്നതും കണ്ടു. എന്നാല്‍ ബോട്ടിന്റെ മുമ്പിലുണ്ടായിരുന്നവരെ കണ്ടില്ല. അവര്‍ നീര്‍ക്കയത്തിനുള്ളില്‍ അകപ്പെട്ടു പോയിരുന്നു. എവിടെയും ചുറ്റും വെള്ളം മാത്രം. ദുരിതം നിറഞ്ഞ ആ രാത്രിയുടെ നിലാവെളിച്ചത്തിലും ഒന്നും കാണാന്‍ സാധിച്ചില്ല. ഞങ്ങള്‍ നോക്കിയിട്ടും ഫലമുണ്ടായില്ല.

ഞങ്ങള്‍ ആരും അധികം കുടിച്ചിട്ടുമില്ലായിരുന്നു. പിറ്റേ ദിവസം ജോലിക്ക്‌ പോകേണ്ടിയിരുന്നതിനാല്‍ ഇതൊരു വിനോദയാത്ര മാത്രമായിരുന്നു.' ജെ.പി. മോര്‍ഗന്‍ വൈസ്‌ പ്രസിഡന്റ്‌ 
ഷുമാഗര്‍ (Schumacher) പറഞ്ഞത്‌ `ഞങ്ങള്‍  മിതമായേ കുടിച്ചിരുന്നുള്ളൂ. ജോജോ ജോണും കുറച്ചു മദ്യം മാത്രം കഴിച്ചു. അദ്ദേഹം അമിതമായി മദ്യപിച്ചിരുന്നെങ്കില്‍ ഞങ്ങളാരും ആ ബോട്ടില്‍ കയറുകയില്ലായിരുന്നു. പാലത്തിന്‌ സമീപം ഉണര്‍വോടെ ഞങ്ങളുടെ കണ്ണുകള്‍ ഇമവെട്ടാതെ ഒരുപോലെ വെള്ളത്തിലേക്ക്‌ തന്നെയുണ്ടായിരുന്നു. പെട്ടെന്നൊരിടിയും `ബൂം' എന്ന ശബ്ദവും മാത്രം കേട്ടു.'

മരിച്ചുപോയ രണ്ടു പേരുടെ ബന്ധുക്കളില്‍നിന്നും പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. `ഇവിടെ കുറ്റക്കാരന്‍ ജോണല്ല, ന്യൂയോര്‍ക്ക്‌ അധികാരികളെന്ന്‌` അവരെല്ലാം അഭിപ്രായം ഒരേ സ്വരത്തില്‍ പത്രലേഖകരോട്‌ പറഞ്ഞു. `ബോട്ടിലുള്ള യാത്രക്കാരെല്ലാം മുപ്പത്‌ വയസിനുമേലുള്ള പാകത വന്നവരായിരുന്നു. പ്രൊഫഷണല്‍ ജോലിയുണ്ടായിരുന്ന ഞങ്ങള്‍ക്കെല്ലാം പിറ്റേദിവസം ജോലിക്ക്‌ പോവണമായിരുന്നു. ജോണ്‍ ഉള്‍പ്പടെ ആരും മദ്യപിച്ചെന്ന്‌ പറയുവാന്‍ സാധിക്കുകയില്ല. പേരിന്‌ മാത്രം അല്‌പ്പം കുടിച്ചു. നാല്‌ ഡ്രിങ്ക്‌സ്‌നായി ആകെ മുടക്കിയ ബില്ലും ബാര്‍ ഉടമ ഹാജരാക്കി കഴിഞ്ഞു. നിയമത്തിനുപരിയായി ആരും അമിതമായി കുടിച്ചില്ലെന്നും ഈ ബില്ല്‌ തന്നെ വ്യക്തമാക്കുന്നുണ്ട്‌. സമചിത്തതയോടെയാണ്‌ ഞങ്ങള്‍ ഒന്നിച്ച്‌ ബോട്ടുയാത്ര നടത്തിയത്‌. ഞങ്ങളുടെ കണ്ണുകള്‍ ഒരേപോലെ വെള്ളത്തില്‍ ചലിപ്പിച്ചിരുന്നിട്ടും ആരും പത്തേമാരി (barge) കണ്ടില്ല. എന്തിലായിരുന്നു അപകടസമയത്ത്‌ ബോട്ട്‌ തട്ടിയതെന്നും ആര്‍ക്കും മനസിലായില്ല.`

 `രാത്രിയിലെ മങ്ങിയ വെളിച്ചത്തില്‍ പത്തേമാരി ആര്‍ക്കും കാണാന്‍ സാധിക്കില്ലാന്ന്‌' റോക്ക്‌ ലാന്‍ഡ്‌ കൗണ്ടിപോലീസും വെളിപ്പെടുത്തിയിട്ടുണ്ട്‌. `െ്രെഡവര്‍ ആയിരുന്ന ജോണ്‍ അമിതമായി കുടിച്ചിരുന്നെങ്കില്‍ ഞങ്ങളാരും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കില്ലായിരുന്നുവെന്ന്‌` ബോട്ടിലുണ്ടായിരുന്ന ആറു യാത്രക്കാരും വ്യക്തമാക്കി. `ജോണ്‍ ഒരിക്കലും കൂട്ടുകാരെ അപകടപ്പെടുത്തുകയില്ല. സുഹൃത്തുക്കള്‍ക്കുവേണ്ടി എന്ത്‌ ത്യാഗവും ചെയ്യുന്ന വ്യക്തയാണ്‌. സദാ പുഞ്ചിരി തൂകുന്ന ജോണിനെ ഈ അപകടത്തില്‍ യാതൊരു കാരണവശാലും കുറ്റംപറയാന്‍ സാധിക്കില്ലെന്നും' ജോണിന്റെ കൂടെ യാത്രചെയ്‌തിരുന്ന ആറുപേരും അഭിപ്രായപ്പെട്ടു. `അപകടസമയം ഞങ്ങള്‍ക്കെല്ലാം ഒരു മതിലില്‍ മുട്ടിയ പ്രതീതിയേ വന്നുള്ളൂവെന്നും എന്തിലാണ്‌ തട്ടിയതെന്ന്‌ അറിയത്തില്ലായിരുന്നുവെന്നും ഒപ്പം സഞ്ചരിച്ച യാത്രക്കാര്‍ മൊഴിനല്‌കി.

പത്രങ്ങളിലെ വാര്‍ത്തകളില്‍ കാണുന്നതുപോലെ മയക്കുമരുന്നിന്‌ വിധേയനായി ഒരു കോടതിയും ജോജോ ജോണിനെ കുറ്റക്കാരനായി നാളിതുവരെ വിധിച്ചിട്ടില്ല. ജോജോയെ നേരിട്ടറിയുന്നവര്‍ക്ക്‌ തെറ്റായ പത്രവാര്‍ത്തകളില്‍ പ്രയാസമുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാതെ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും നന്നല്ല. തീര്‍ച്ചയായും സത്യം പുറത്തു വരും. ഇപ്പോള്‍ പലതും വെളിച്ചത്ത്‌ വന്നുകൊണ്ടിരിക്കുന്നതും ആശ്വാസകരമാണ്‌.

അപകടത്തിന്റെ കാരണം പറഞ്ഞ്‌ കുറ്റവാളിയെപ്പോലെയാണ്‌ ജോജോയെ കയ്യാമം വെച്ച്‌ ഹോസ്‌പിറ്റലില്‍ കിടത്തിയിരിക്കുന്നത്‌. രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തുക ആവശ്യപ്പെട്ടിരിക്കുന്നു. ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടതില്‍ ശ്രീ തോമസ്‌ കൂവള്ളൂര്‍ ശക്തിയായി പ്രതിഷേധിച്ചത്‌ ജേര്‍ണല്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ശ്രീ തോമസ്‌ കൂവള്ളൂരും ഞാനും മെറ്റ്‌ ലൈഫിലെ (Met Life) ശ്രീ ജോര്‍ജ്‌ ജോസഫൂമൊത്ത്‌ ഹോസ്‌പിറ്റലില്‍ കിടക്കുന്ന ജോജോയെ സന്ദര്‍ശിച്ച്‌ സത്യത്തിന്റെ നിജസ്ഥിതി അറിയുവാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അതിനായി റോക്ക്‌ലാന്‌ഡ്‌ കൌണ്ടിയിലെ ഷെരീഫിന്റെ അനുവാദം ലഭിച്ചെങ്കിലും ജോജോ ആരെയും കാണുവാന്‍ ആഗ്രഹിക്കാത്തതുമൂലം അനുവാദം തന്നില്ല. പോരാഞ്ഞ്‌ അദ്ദേഹത്തിന്റെ മാതാപിതാക്കളും അന്ന്‌ സന്ദര്‍ശകരായിരുന്നു. പത്രങ്ങളിലെ കിംവദന്തികള്‍ അവാസ്‌തവങ്ങളെന്ന്‌ നേരിട്ട്‌ അറിയുവാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍നിന്നും സത്യങ്ങള്‍ പലതും മനസിലാക്കാന്‍ കഴിഞ്ഞു.

കുറ്റാരോപണത്തിന്‌ വിധേയനായ ജോജോയെ നിയമത്തിന്റെ കുടുക്കില്‌നിന്നും രക്ഷിക്കാന്‍ ജസ്റ്റിസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ.) സംഘടന ശ്രീ തോമസ്‌ കൂവള്ളൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതും പ്രതീക്ഷകള്‍ നല്‌കുന്നുണ്ട്‌. അതിനായി ജോജോയുടെ കുടുംബത്തിന്റെ സഹകരണവും ആവശ്യമാണ്‌. ആനന്ദ്‌ ജോണിനെ ന്യൂയോര്‍ക്കിലെ കേസുകളില്‍നിന്ന്‌ വിമോചിതനാക്കാന്‍ വഴികാട്ടിയായി പ്രവര്‍ത്തിച്ചതും ഈ സംഘടനയായിരുന്നു.

അപകടത്തിന്റെ മുഴുവന്‍ കുറ്റവും ശ്രീ ജോജോ ജോണില്‍ ആരോപിച്ചിരിക്കുന്നു. ഒരു അന്വേഷണം നടത്തുന്നതിന്‌ മുമ്പാണ്‌ ഇങ്ങനെ വിധി എഴുതിയിരിക്കുന്നത്‌. പ്രൊഫഷണല്‍ വേഷത്തില്‍ സ്യൂട്ട്‌ മാത്രം ധരിക്കുന്ന ജോജോയുടെ പത്രങ്ങളില്‍ വന്ന ഫോട്ടോയും കുറ്റവാളിയെപ്പോലെയുള്ളതായിരുന്നു. ഇത്‌ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ മനപൂര്‍വമെന്നും കരുതേണ്ടിയിരിക്കുന്നു.

അപകടകാരണം തികച്ചും മങ്ങിയ വെളിച്ചമായിരുന്നുവെന്ന്‌ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളും യാത്രക്കാരും ഒന്നുപോലെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ജോജോ ഓടിച്ചിരുന്ന ബോട്ടില്‍ ഉണ്ടായിരുന്ന ആര്‍ക്കും പത്തേമാരി കാണാന്‍ സാധിക്കില്ലായിരുന്നെന്ന്‌ അപകടത്തില്‍പ്പെട്ടു മരിച്ച വധുവിന്റെ രണ്ടാനപ്പന്‍ വാള്‍ട്ടര്‍ കോഡിക്ക്‌ പറഞ്ഞതും പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എല്ലാവരും ഉണര്‍ന്ന്‌ സുബോധത്തോടെതന്നെ യാത്ര തുടര്‍ന്നിരുന്നു. നങ്കൂരമിട്ടിരുന്ന പത്തേമാരില്‍ മങ്ങിയ വെളിച്ചം ഉണ്ടായിരുന്നെങ്കിലും നിലാവത്തുള്ള ടാപ്പന്‍സി പാലത്തിന്റെ നിഴല്‍മൂലം യാത്രക്കാര്‍ക്ക്‌ ഒന്നും കാണാന്‍ സാധിക്കാതെ വന്നു. തൊട്ടടുത്ത ദിവസം  വെട്ടിത്തിളങ്ങുന്ന വിളക്കുകള്‍ സ്ഥാപിക്കാന്‍ ഗവര്‍ണ്ണര്‍ കോമോ ആജ്ഞ പുറപ്പെടുവിച്ചതും അപകടകാരണം ജോജോ മാത്രമല്ലെന്നുള്ള തെളിവാണ്‌.

മങ്ങിയ വെളിച്ചത്തെ ന്യായികരിച്ചുകൊണ്ട്‌ അപകടകാരണങ്ങളില്‍നിന്നും രക്ഷപെടാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നീതികരണമായി രംഗത്തുണ്ട്‌. സ്വന്തം കുറ്റബോധങ്ങളെ മറച്ചുവെക്കാനാണ്‌ ഈ ഉദ്യമങ്ങളെന്നും വ്യക്തമാണ്‌. പത്തേമാരിയുടെ കാഴ്‌ച്ച ചന്ദ്രനിലാവില്‍ വ്യക്തമായിരുന്നുവെന്നാണ്‌ മറ്റൊരു കണ്ടുപിടുത്തം. ഭാവിയില്‍ കൂടുതല്‍ സുരക്ഷിതത്തിനായിട്ടാണ്‌ പുതിയതായി ലൈറ്റുകള്‍ സ്ഥാപിക്കുന്നതെന്നും ഔദ്യോഗിക വക്താവ്‌ ഡാന്‍ വെയ്‌ലര്‍ പറഞ്ഞു.

വധു സ്റ്റുവാര്‍ട്ടിന്റെയും(Stewart) ലെന്നോന്റെയും (Lennon) കല്‍പ്പിച്ചുകൂട്ടിയുള്ളതല്ലാത്ത മരണത്തില്‍ കുറ്റം ആരോപിച്ചാണ്‌ ജോജോ ജോണിന്റെ വ്യക്തിത്വത്തെ കരിതേക്കുന്നതെന്നും ഓര്‍ക്കണം. ദുരൂഹത നിറഞ്ഞ വാര്‍ത്തകളായിരുന്നു അധികവും പത്രങ്ങള്‍ അച്ചടിച്ചുകൊണ്ടിരുന്നത്‌. ജോജോ ജോണിനെപ്പോലെ സമൂഹത്തില്‍ വിലയും നിലയുമുള്ള ഒരു വ്യക്തിയെ കുറ്റവാളിയായി കണ്ടപ്പോള്‍ പത്രവാര്‍ത്തകള്‍ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍നിന്നും അകന്ന്‌ സഞ്ചരിക്കുന്നുവെന്നും തോന്നിപ്പോയി. പത്രങ്ങള്‍ക്ക്‌ ജോജോയെപ്പറ്റിയുള്ള വാര്‍ത്തകളില്‍ പലതും അസത്യങ്ങളെന്നു ബോധ്യമായതും ആശ്വാസം പകരുന്നുണ്ട്‌.

രാത്രികാലങ്ങളില്‍ ബോട്ട്‌സഞ്ചാരം ആ പ്രദേശത്തുകൂടി എന്നും അപകടം പിടിച്ചതാണ്‌. പ്രത്യേകിച്ച്‌ മരാമത്ത്‌ പണികളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു പാലത്തിന്റെ സമീപത്ത്‌ പണിയാനാവശ്യമുള്ള വസ്‌തുക്കള്‍ ധാരാളം ഉണ്ടാകും. അതിന്റെ നിഴലുകള്‍ യാത്രക്ക്‌ തടസമാണ്‌. കുറ്റം ജോജോയെ മാത്രം പഴിചാരാതെ ഇങ്ങനെയുള്ള സാഹചര്യങ്ങളുംകൂടി പരിഗണിക്കേണ്ടതായി ഉണ്ട്‌. പാലത്തിനുചുറ്റും 24ല്‍ കൂടുതല്‍ പത്തെമാരികള്‍ ഉണ്ടായിരുന്നതായി ഔദ്യോഗിക വക്താവിന്റെ പ്രസ്‌താവനയില്‍ കാണുന്നു. ഈ തടസങ്ങളൊക്കെ തെളിവുകളായ സാഹചര്യത്തില്‍ ജോജോ ജോണിനെ മാത്രം എങ്ങനെ കുറ്റപ്പെടുത്തും? കൂടാതെ ക്രയിനുകളുടെ നിഴലുകളും വെള്ളത്തില്‍ പ്രതിഫലിച്ചിരുന്നു. ഒരു തുള്ളി ലഹരിപോലും കഴിക്കാത്തവര്‍ക്കുപോലും അവിടം അപകടം പിടിച്ച സ്ഥലമെന്നാണ്‌ അനേക വക്താക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

പത്തേമാരിക്ക്‌ സമീപം ആവശ്യത്തിന്‌ പ്രകാശം ഇല്ലായിരുന്നുവെന്ന്‌ പല യാത്രക്കാരും ന്യൂയോര്‍ക്ക്‌ അധികാരികളെ വിളിച്ചറിയിച്ചിരുന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലായെന്നും പരാതികളുണ്ട്‌. അവിടെ ലൈറ്റുണ്ടായിരുന്നുവെന്ന്‌ കൃത്യമായി അറിഞ്ഞിരുന്നുവെങ്കില്‍ മാത്രമേ ഈ അപകടം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. നയാക്ക്‌ മേയറായ ജെന്‍ വൈറ്റ്‌ പറഞ്ഞത്‌ `കഴിഞ്ഞ ജൂലൈ മാസത്തില്‍ പത്തേമാരില്‍ ആവശ്യത്തിന്‌ പ്രകാശം ഇല്ലെന്ന്‌ പരാതി ലഭിച്ചിരുന്നു. അതനുസരിച്ച്‌ വേണ്ട നടപടികള്‍ക്കായി ഔദ്യോഗിക കത്തുമൂലം സ്‌റ്റേറ്റിനെ അറിയിച്ചിരുന്നു. ലൈറ്റുകള്‍ പത്തെമാരികളില്‍ സ്ഥാപിക്കാമെന്ന്‌ സ്‌റ്റേറ്റ്‌ അന്ന്‌ ഉറപ്പ്‌ നല്‌കിയതുമാണ്‌.'

ബോട്ടുകള്‍ക്ക്‌ ബ്രേക്കില്ല. എന്തെങ്കിലും തടസങ്ങള്‍ കണ്ടാല്‍തന്നെ പെട്ടെന്ന്‌ ബോട്ടുകള്‍ നിറുത്തുവാന്‍ സാധിക്കുകയില്ല. ബോട്ടിലെ അടിയിലുള്ള വെള്ളവും വ്യക്തമായി കാണുവാന്‍ സാധിക്കുമായിരുന്നില്ല. ഒരു ക്യാപ്‌റ്റന്‌ സ്വയംരക്ഷ കൂടാതെ മറ്റു യാത്രക്കാരുടെ ജീവന്‍റെ ഉത്തരവാദിത്തവും ഏല്‍ക്കേണ്ടിവരുന്നു. ഇങ്ങനെ ദുഖകരമായ ഒരു സംഭവം ഉണ്ടാകുമ്പോള്‍ സമൂഹം ഒന്നിക്കുകയാണ്‌ വേണ്ടത്‌. ആപത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കുന്നതിന്‌ പകരം അയാളെ തേജോവധം ചെയ്യുവാന്‍ അപകീര്‍ത്തിപരമായ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ സമൂഹം മനുഷ്യത്വത്തോട്‌ ചെയ്യുന്ന ക്രൂരതയുമാണ്‌. ജോജോ ജോണ്‍ എന്ന നല്ല വ്യക്തിക്കെതിരായി കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ ആ വ്യക്തിയുടെയും കുടുംബത്തിന്റെയും വേദനകളെ മനസിലാക്കുന്നില്ല. വസ്‌തുതകള്‍ അറിഞ്ഞ്‌ വാര്‍ത്താലേഖകരും റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കണമായിരുന്നു. ഇവിടെ അറിയാതെ സംഭവിച്ച അപകടത്തിന്റെ പേരില്‍ ജോജോയെ ക്രൂശിക്കുകയായിരുന്നു ചെയ്‌തത്‌. ഇന്ന്‌ ഭരിക്കുന്നവരും ഒപ്പം സമൂഹവും ഒരു നിരപരാധിയുടെ ഹൃദയ തുടിപ്പുകളെ മനസിലാക്കുന്നില്ല. ജോജോ ജോണ്‍ കുറ്റം ചെയ്‌തെങ്കില്‍ നിയമകോടതികള്‍ വിധിയെഴുതുന്നവരെ അദ്ദേഹം നിരപരാധി തന്നെയാണ്‌.

Statement from the families of Lindsey Stewart and Mark Lennon

July 31, 2013

Our families are shattered by the horrible accident that took the lives of Lindsey Stewart and Mark Lennon and seriously injured and devastated so many others.

Compounding our agony is the rush, by some, to cast blame on or even malign the victims. While police have issued serious charges against the boat’s driver, toxicology results supporting those charges will not be available for days.

Our conversations with some of the survivors of this accident, including Brian Bond, make two things quite clear:

 The passengers on the boat – all mature, respected professionals in their thirties – had consumed very little alcohol and considered themselves sober.

 None of them saw the barge. They did not brace for impact and could not identify what they had hit – even after impact – as they desperately worked to direct the first responders coming to their aid.

We are immensely thankful for the outpouring of love and concern by so many friends, neighbors and even strangers.

So many caring people have asked, “What can I do?”

We will never understand why this happened, but we do seek to understand exactly what happened that horrible night.

To do that, we have a specific request of boaters who have firsthand knowledge of the barges our loved ones struck:

If you were out on the water, on or before the night of Friday, July 26, and have knowledge of the barges or the accident conditions, please share your information with us by sending an email to darkbarges@gmail.com .

(That’s darkbarges with an “s.”)

We remain so grateful to the Rockland County Sheriff’s department and all the first responders who searched for and recovered Lindsey and Mark, as well as the medical personnel who came to the aid of their injured friends.

We are devastated by the irreparable damage that has been done to the lives of so many. None of our lives will ever be the same.

Thank you for keeping our families – and the families of all those affected by this accident – in your prayers.

Carol Stewart-Kosik, mother of Lindsey Stewart

Walter Kosik, step-father of Lindsey Stewart

Kevin and Dympna Lennon, parents of Mark Lennon.

ബോട്ട്‌ അപകടം: അധിക്രുതരുടെ വീഴ്ചക്ക് ജോജോ ജോണിനെ ബലിയാടാക്കുന്നു?
Join WhatsApp News
c.andrews 2013-08-03 14:08:45
It is an unfortunate tragedy. Please leave them alone.
None of you know how the law works. Without knowing the whole fact it is not fair to blame the authorites. It is not a public matter and do not drag it to a public show to glorify few.
John's family has the resources to seek legal help. Public+ so called  leadres of malayalees should not exploit the situation. Also pls. don't mislead and spread false stories that Annad was saved by some of you. None of you has anything to boast about it. Anad and his family was exposed to more shame and notorious publicity by some of you. I think some of you enjoyed some words repeated by his mother. you should not have dragged her into it.
Leave them all alone. They will survive.
keralite 2013-08-03 19:20:11
It looks like the moderator removed my earlier comments about the new saviors of our community. They started for Anand Jon. Pl help at least him.. Get 1000 signatures. Give 100 dollars to fight the case of Jon. at  least do that, if you are such big people. If not dont interfere in other issues like this one.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക