Image

വൈദികര്‍ ആധ്യാത്മിക-അജപാലക പിതാക്കന്മാരാകണം: മാര്‍ കല്ലറങ്ങാട്ട്

Published on 02 August, 2013
വൈദികര്‍ ആധ്യാത്മിക-അജപാലക പിതാക്കന്മാരാകണം: മാര്‍ കല്ലറങ്ങാട്ട്
പാലാ: അജപാലനരംഗത്ത് ഭരണനിര്‍വഹണത്തിനും അധികാര ശ്രേണികള്‍ക്കും ഉപരിയായി വൈദികര്‍ ആധ്യാത്മിക-അജപാലന പിതൃത്വത്തിനു പ്രാധാന്യം നല്‍കണമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത വൈദികസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭയും സഭാ ശുശ്രൂഷകരും അവരുടെ പ്രവര്‍ത്തനമേഖല കൂടുതല്‍ വിപുലമാക്കുകയും അതിര്‍വരമ്പുകളിലേക്കു പോവുകയും വേണം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഉദ്‌ബോധനങ്ങള്‍ വൈദികര്‍ വായിക്കുകയും പഠിക്കുകയും വിശ്വാസികളെ പഠിപ്പിക്കുകയും ചെയ്യണമെന്നും മാര്‍ കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു. 

സന്തോഷമില്ലാത്ത വൈദികര്‍ സഭയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓരോ വൈദികനും മിശിഹായുടെ ശിഷ്യനും ശ്ലീഹായും പ്രേഷിതനുമായിരിക്കണം. 

വൈദികര്‍ കൂടുതലായും പഠിക്കേണ്ടതു സഭയെക്കുറിച്ചും വചനത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമാണെന്നും, വായിച്ച് ഒരുങ്ങി ആത്മീയസ്വഭാവമുള്ള വചനവ്യാഖ്യാനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, പാലാ കാരിത്താസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് കക്കാട്ടില്‍, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. ജോസ് കാക്കല്ലില്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈദികര്‍ ആധ്യാത്മിക-അജപാലക പിതാക്കന്മാരാകണം: മാര്‍ കല്ലറങ്ങാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക