Image

കളിമണ്ണിനെതിരെ വീണ്ടും ഹര്‍ജി

Published on 02 August, 2013
കളിമണ്ണിനെതിരെ വീണ്ടും ഹര്‍ജി
പ്രസവചിത്രീകരണ രംഗം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബ്ലെസ്സി ചിത്രം കളിമണ്ണിനെതിരെ ഹര്‍ജി.സിനിമയിലെ പ്രസവരംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട്‌ ഗിന്നസ്‌ മാടസ്വാമി എന്നയാളാണ്‌ മനുഷ്യാവകാശകമ്മീഷന്‌ പരാതി നല്‍കിയത്‌.

സിനിമയ്‌ക്കായി പ്രസവരംഗങ്ങള്‍ ചിത്രീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത്‌ കുട്ടികളുടെ സാമൂഹിക ശാരീരിക വളര്‍ച്ചയെ ഗുരുതരമായി ബാധിയ്‌ക്കുമെന്നും ഇത്‌ ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കളിമണ്ണിനെതിരായഹര്‍ജി:സെന്‍സര്‍ ബോര്‍ഡിന്‌ നോട്ടീസ്‌ കളിമണ്ണ്‌ സാമ്പത്തികലാഭം ലക്ഷ്യമാക്കിയുള്ള സിനിമയില്‍ പ്രസവമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിത്രീകരിച്ചതിലൂടെ കുടുംബജീവിതത്തിന്റെ സ്വകാര്യതകളും ജനിയ്‌ക്കുന്ന കുട്ടിയുടെ ജന്മാവകാശങ്ങളും ഹനിയ്‌ക്കുന്നുവെന്നാണ്‌ മാടസ്വാമിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്‌.

സെന്‍സര്‍ബോര്‍ഡിന്‌ നോട്ടീസ്‌ അയയ്‌ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ജെബി കോശി ഉത്തരവിട്ടു.
കളിമണ്ണിനെതിരെ വീണ്ടും ഹര്‍ജി
കളിമണ്ണിനെതിരെ വീണ്ടും ഹര്‍ജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക