Image

അഗസ്റ്റിന്‍ കരിംകുറ്റിയില്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍; ജോയി ചെമ്മാച്ചേല്‍ കണ്‍വീനര്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 July, 2013
അഗസ്റ്റിന്‍ കരിംകുറ്റിയില്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍; ജോയി ചെമ്മാച്ചേല്‍ കണ്‍വീനര്‍
ഷിക്കാഗോ: 2014 ജൂലൈ 3 മുതല്‍ 6 വരെ ഷിക്കാഗോയില്‍ വെച്ചു നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി അഗസ്റ്റിന്‍ കരിംകുറ്റിയിലിനെയും  കണ്‍വെന്‍ഷന്‍ കണ്‍വീനറായി ജോയി ചെമ്മാച്ചേലിനെയും ഫൊക്കാന നാഷണല്‍ കമ്മിറ്റി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

ഫൊക്കാനാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌, ഫൊക്കാനാ വൈസ്‌ പ്രസിഡന്റ്‌, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള
അഗസ്റ്റിന്‍ ഇപ്പോള്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ യൂണീറ്റിന്റെ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ആണ്‌.

കഴിഞ്ഞ 30 വര്‍ഷമായി നടന്ന ഫൊക്കാനയുടെ എല്ലാ കണ്‍വെന്‍ഷനിലും പങ്കെടുത്തിട്ടുള്ള
അഗസ്റ്റിന്‍ നല്ലൊരു വാഗ്‌മികൂടിയാണ്‌. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പവര്‍ത്തനം ഫൊക്കാനയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിക്കുന്ന
ജോയി ചെമ്മാച്ചേല്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, ഷിക്കാഗോ കെ.സി.എസ്‌ പ്രസിഡന്റ്‌, കെ.സി.സി.എന്‍.എ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌, പ്രഥമ ക്‌നാനായ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

നല്ലൊരു സംഘാടകനും അഭിനേതാവുമാണ്‌ ജോയി ചെമ്മാച്ചേല്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഫൊക്കാനയ്‌ക്ക്‌ മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
വര്‍ഗീസ്‌ പാലമലയില്‍ (224 659 0911)
അഗസ്റ്റിന്‍ കരിംകുറ്റിയില്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍; ജോയി ചെമ്മാച്ചേല്‍ കണ്‍വീനര്‍അഗസ്റ്റിന്‍ കരിംകുറ്റിയില്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍; ജോയി ചെമ്മാച്ചേല്‍ കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക