Image

ഒരു കോടി വണ്‍ സീ ലീഗിലേക്ക്‌ തമന്നയും

Published on 30 July, 2013
ഒരു കോടി വണ്‍ സീ ലീഗിലേക്ക്‌ തമന്നയും
ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നവരുടെ നിരയിലേക്ക്‌ തമിഴിലെ ഗ്ലാമര്‍ താരം തമന്നയും. തമിഴകത്തെ വണ്‍ സീ ലീഗിലേക്ക്‌ ജോയിന്‍ ചെയ്യുകയാണ്‌ തമന്നയും. ഒരു കോടി പ്രതിഫലം വാങ്ങുന്ന നായികമാരെയാണ്‌ തമിഴകത്ത്‌ സീ ലീഗ എന്ന്‌ പറയുന്നത്‌. നിലവില്‍ അനുഷ്‌ക, കാജല്‍ അഗര്‍വാള്‍, നയന്‍താര എന്നിവരാണ്‌ സീ ലീഗിലെ പ്രധാനികള്‍. ഇവര്‍ക്കൊപ്പം എത്തുകയാണ്‌ അടുത്ത ധനുഷ്‌ ചിത്രത്തിലൂടെ തമന്നയും. ബോളിവുഡില്‍ ഹിമത്‌വാല എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തില്‍ നായികയായതോടെയാണ്‌ തമന്ന തന്റെ പ്രതിഫലം ഒരു കോടിയിലേക്ക്‌ ഉയര്‍ത്തിയത്‌.

കല്ലൂരി എന്ന ആദ്യ ചിത്രത്തിലെ ഒരു പാവം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷത്തില്‍ നിന്ന്‌ തമന്നയുടെ വളര്‍ച്ച കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു. ഇന്ന്‌ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വിലയേറിയ താരമാണ്‌ തമന്ന. ഉലകനായകന്‍ കമല്‍ഹാസന്റെ നായികയാവാന്‍ ഭാഗ്യം ലഭിച്ചിട്ടും ഒരു ചുംബനരംഗത്തിനുള്‍പ്പെടെ തമന്ന പ്രതിഫലമായി ചോദിച്ചത്‌ 1.25 കോടി രൂപയാണ്‌. കാര്യം കമല്‍ഹാസനാണ്‌ എന്നതൊക്കെ ശരി തന്നെ. പക്ഷേ ചുംബനരംഗത്തിന്‌ കാശ്‌ ഇത്തിരി ചെലവാകുമെന്നാണത്രെ തമന്ന പറഞ്ഞത്‌. കെ.എസ്‌. രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ കമല്‍ ചിത്രത്തിലെ നായികവേഷവുമായി സമീപിച്ചപ്പോഴാണ്‌ തമന്ന ഇങ്ങനെ പ്രതികരിച്ചത്‌. 

ഒരു കോടി വണ്‍ സീ ലീഗിലേക്ക്‌ തമന്നയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക