Image

ടുജി സ്‌പെക്‌ട്രം: സ്വയം വാദിക്കാന്‍ അനുമതി വേണമെന്ന്‌ രാജ

Published on 05 October, 2011
ടുജി സ്‌പെക്‌ട്രം: സ്വയം വാദിക്കാന്‍ അനുമതി വേണമെന്ന്‌ രാജ
ന്യൂഡല്‍ഹി: വിവാദമായ ടുജി സ്‌പെക്‌ട്രം കേസില്‍ സ്വയം വാദിക്കാന്‍ അനുമതി തേടി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജ വിചാരണ കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. വിചാരണകോടതി ജഡ്‌ജി ഒ.പി. സെയ്‌നി മുന്‍പാകെയാണ്‌ രാജയുടെ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്‌.

കേസില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, ആഭ്യന്തര മന്ത്രി പി. ചിദംബരം, ടെലികോം മന്ത്രി കപില്‍ സിബല്‍ എന്നിവരെ സാക്ഷികളാക്കി കോടതിയില്‍ വിസ്‌തരിക്കണമെന്ന്‌ രാജ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക