Image

ഹെല്‍മെറ്റ്‌ വെയ്‌ക്കാതെ ബൈക്ക്‌ ഓടിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരേ കേസ്‌

Published on 29 July, 2013
ഹെല്‍മെറ്റ്‌ വെയ്‌ക്കാതെ ബൈക്ക്‌ ഓടിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരേ കേസ്‌
കൊച്ചി: സിനിമയുടെ പ്രചരണാര്‍ത്ഥം ബൈക്ക്‌ റാലിക്കു നേത്യത്വം നല്‍കിയ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹെല്‍മെറ്റ്‌ വയ്‌ക്കാതിരുന്നത്‌ വിവാദമായി. പൊതുനിരത്തില്‍ ഹെല്‍മെറ്റ്‌ വയ്‌ക്കാതെ ബൈക്ക്‌ ഓടിച്ചത്‌ നിയമലംഘനമാണെന്നും പെറ്റി കേസ്‌ ചുമത്തി പിഴ ഈടാക്കുമെന്നും പൊലീസ്‌ അറിയിച്ചു.

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ ഓടിയോ റിലീസിങ്ങിന്റെ ഭാഗമായാണ്‌ ഞായറാഴ്‌ച വൈകുന്നേരം കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം ചുറ്റി ഐ.എം.എ. ഹാള്‍ വരെ ബൈക്ക്‌ റാലി നടന്നത്‌. 130 എന്‍ഫീല്‍ഡ്‌ ബുള്ളറ്റുകളുടെ റാലിക്ക്‌ നേതൃത്വം നല്‍കിയത്‌ ദുല്‍ഖറായിരുന്നു. ദുല്‍ഖറിനു പിന്നില്‍ നടന്‍ സണ്ണി വെയ്‌നും മുന്നില്‍ ബാലനടി അനഘയും ഉണ്ടായിരുന്നു.

ദുല്‍ഖറിന്റെ പേരില്‍ പെറ്റി കേസ്‌ ചുമത്തുമെന്ന്‌ ട്രാഫിക്‌ പൊലീസ്‌ അസിസ്റ്റന്റ്‌ കമ്മിഷണര്‍ പി.പി. ഷംസ്‌ അറിയിച്ചു. മാതൃകയാവേണ്ട സിനിമാ താരങ്ങള്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത്‌ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 
ഹെല്‍മെറ്റ്‌ വെയ്‌ക്കാതെ ബൈക്ക്‌ ഓടിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരേ കേസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക