Image

ഗബ്ബാറില്‍ ശ്രുതി ഹാസന്‍ നായിക

Published on 29 July, 2013
ഗബ്ബാറില്‍ ശ്രുതി ഹാസന്‍ നായിക
തമിഴിലെ സൂപ്പര്‍ ഹിറ്റായ രമണയുടെ ഹിന്ദി പതിപ്പായ ഗബ്ബാറില്‍ അക്ഷയ്‌ കുമാറിന്റെ നായികയായി ശ്രുതി ഹാസന്‍ എത്തുന്നു. നേരത്തെ ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നത്‌ തമന്നയെയായിരുന്നു. തമിഴിലും ഹിന്ദിയിലും ശ്രുതി സജീവമാവുകയാണ്‌. എന്നാല്‍ തമന്നയ്‌ക്കാവട്ടെ ഇപ്പോള്‍ കഷ്ടകാലവും.എങ്ങനെയെങ്കിലും ബോളിവുഡിലേക്ക്‌ കടക്കാനുള്ള പരിശ്രമത്തിലായിരുന്നു നടി. ഗബ്ബാറില്‍ നായിക തമന്നയായിരിയ്‌ക്കുമെന്ന്‌ ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രുതിയായിരിയ്‌ക്കും നായികയെന്ന്‌ പ്രഖ്യപിച്ചു. ഇതോടെ ആകെ നിരാശയിലാണ്‌ തമന്ന. വ

ാനം എന്ന തമിഴ്‌ ചിത്രത്തിന്റെ സംവിധായകന്‍ ക്രിഷ്‌ ആണ്‌ ഗബ്ബാറിന്റെ സംവിധായകന്‍. തമിഴില്‍ എ ആര്‍ മുരുഗദോസ്‌ ആണ്‌ രമണ ഒരുക്കിയത്‌. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ഇല്യേന ഡിക്രൂസിനേയും ആദ്യം നായികയായി പരിഗണിച്ചിരുന്നു. ഗബ്ബാര്‍ സിംഗ്‌ എന്ന തെലുങ്ക്‌ ചിത്രത്തിലാണ്‌ ശ്രുതി ഇപ്പോള്‍ അഭിനയിക്കുന്നത്‌. പവന്‍ കല്യാണ്‍ ആണ്‌ നായകന്‍. 
ഗബ്ബാറില്‍ ശ്രുതി ഹാസന്‍ നായികഗബ്ബാറില്‍ ശ്രുതി ഹാസന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക