Image

സ്വിറ്റ്‌സര്‍ലാന്‍ഡുകാരി യുവതിക്ക്‌ മലയാളി വരന്‍

Published on 05 October, 2011
സ്വിറ്റ്‌സര്‍ലാന്‍ഡുകാരി യുവതിക്ക്‌ മലയാളി വരന്‍
തൃശൂര്‍: മലയാളമണ്ണില്‍ സ്വിസ്‌യുവതിക്ക്‌ ഹൈന്ദവവിധി പ്രകാരം മാംഗല്യഭാഗ്യം. തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തില്‍വെച്ച്‌ പഴവീട്‌ രാമനിലയത്തില്‍ നളിനാംബികയുടെ മകന്‍ അനീഷും സ്വിറ്റ്‌സര്‍ലാന്‍ഡുകാരി ഫ്‌ലോറിനയുമാണ്‌ ജീവിതപങ്കാളികളായത്‌. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 12.15നും 12.30നും മധ്യേയായിരുന്നു രണ്ട്‌ സംസ്‌കാരങ്ങളുടെ ഒത്തുചേരലിന്‌ വഴിതെളിച്ച വിവാഹം നടന്നത്‌.

ഒന്നരവര്‍ഷം മുമ്പ്‌ ആലപ്പുഴയിലെത്തിയപ്പോഴാണ്‌ ഫ്‌ലോറിനയെ അനീഷ്‌ ആദ്യമായി കണ്ടത്‌. തുടര്‍ന്ന്‌ ബാംഗ്ലൂരില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ്‌ ചാറ്റിങ്ങിലൂടെ അനീഷും ഫ്‌ലോറിനയും മനസ്സുകള്‍ കൈമാറി. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഫാഷന്‍ ഡിസൈനറാണ്‌ ഫ്‌ലോറിന. വിവാഹത്തിനുശേഷം കേരളീയ ശൈലിയില്‍ സദ്യയും ഉണ്ടായിരുന്നു. ഫ്‌ലോറിനയ്‌ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളും മലയാള വേഷത്തിലായിരുന്നു. കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ കളര്‍കോടുള്ള സ്‌പോര്‍ട്‌സ്‌ ഹോസ്റ്റലിലെ അസിസ്റ്റന്റ്‌ കോച്ചാണ്‌ അനീഷ്‌.
സ്വിറ്റ്‌സര്‍ലാന്‍ഡുകാരി യുവതിക്ക്‌ മലയാളി വരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക