Image

സഞ്‌ജീവ്‌ ഭട്ടിന്റെ ജാമ്യാപേക്ഷ: ഗുജറാത്ത്‌ സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി

Published on 05 October, 2011
സഞ്‌ജീവ്‌ ഭട്ടിന്റെ ജാമ്യാപേക്ഷ: ഗുജറാത്ത്‌ സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി
അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപത്തില്‍ നരേന്ദ്ര മോഡിയുടെ പങ്കിനെപ്പറ്റി തെളിവുകള്‍ പുറത്തുവിട്ട മുതിര്‍ന്ന ഐപിഎസ്‌ ഉദ്യോഗസ്ഥനായ സഞ്‌ജീവ്‌ ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കരുതെന്ന ഗുജറാത്ത്‌ സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. ഇദ്ദേഹത്തെ റിമാന്‍ഡില്‍ വിട്ടുതരണമെന്ന്‌ ആവശ്യപ്പെട്ട്‌ വീണ്‌ടും സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമായിട്ടില്ലെന്ന്‌ ചൂണ്‌ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്‌. ഗുജറാത്ത്‌ കലാപത്തില്‍ മോഡിക്ക്‌ പങ്കുണ്‌ടെന്നതിന്‌ തെളിവുകള്‍ പുറത്തുവിട്ട ഓഫീസറാണ്‌ സഞ്‌ജീവ്‌ ഭട്ട്‌. കഴിഞ്ഞ ദിവസം ഭട്ടിനെ റിമാന്‍ഡില്‍ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു.

ഇതിനിടെ സഞ്‌ജീവ്‌ ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ വീണ്ടും കോടതി വാദംകേള്‍ക്കും. മുഖ്യമന്ത്രി മോഡിക്കെതിരേ വ്യാജസത്യവാങ്‌മൂലം നല്‍കാന്‍ പോലീസ്‌ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലാണ്‌ സഞ്‌ജീവ്‌ ഭട്ടിനെ അറസ്റ്റ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക