Image

പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തും; താന്‍ കീഴടങ്ങിയതാണ്‌: ശോഭാ ജോണ്‍

Published on 05 October, 2011
പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തും; താന്‍ കീഴടങ്ങിയതാണ്‌: ശോഭാ ജോണ്‍
കൊച്ചി: വരാപ്പുഴ പെണ്‍വാണിഭ കേസിലെ പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന്‌ പ്രതി ശോഭാ ജോണ്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. പൊലീസ്‌ മറച്ചുവെച്ചാലും താന്‍ ഈ വിവരങ്ങള്‍ പുറത്തുവിടുമെന്നും, താന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ഇന്നലെ ശോഭാ ജോണിനെയും കൂട്ടാളികളെയും ബംഗളൂരുവില്‍ നിന്ന്‌ കേരള പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. കേസിലെ മറ്റൊരു പ്രതിയും തന്ത്രിക്കേസിലെ പ്രധാന പ്രതിയുമായ ബച്ചു റഹ്മാന്‍, കേപ്പ്‌ അനി, കണ്ണന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്‌. എറണാകുളത്ത്‌ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌.

ഇതിനിടെ ഇവരുടെ പ്രസ്‌താവന വിവാന വിവാദമായി. വാര്‍ത്ത പുറത്തുവന്ന്‌ മണിക്കൂറുകള്‍ക്കകം സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആലുവ റൂറല്‍ എസ്‌.പി. അര്‍ഷിത അട്ടല്ലൂരി ഉത്തരവിട്ടിരിക്കുകയാണ്‌. കേസിന്റെ ചുമതല വഹിച്ചിരുന്ന പറവൂര്‍ സി.ഐക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക