Image

ഇസ്രയേല്‍ ശാസ്‌ത്രജ്ഞന്‍ ഡാനിയല്‍ ഷെഷ്‌മാന്‌ രസതന്ത്ര നോബല്‍

Published on 05 October, 2011
ഇസ്രയേല്‍ ശാസ്‌ത്രജ്ഞന്‍ ഡാനിയല്‍ ഷെഷ്‌മാന്‌ രസതന്ത്ര നോബല്‍
സ്‌റ്റോക്‌ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന്‌ ഇസ്രയേല്‍ ശാസ്‌ത്രജ്ഞന്‍ ഡാനിയല്‍ ഷെഷ്‌മാന്‍ അര്‍ഹനായി. അണുഘടനയിലുളള ക്രമരഹിതമായ പരലുകളെക്കുറിച്ച്‌  നടത്തിയ പഠനമാണ്‌ നോബല്‍ സമ്മാനം നേടിക്കൊടുത്തത്‌. 1982ലാണ്‌ ഷെഷ്‌മാന്‍ ഈ പഠനം നടത്തിയത്‌.
ഖരവസ്‌തുക്കളെക്കുറിച്ച്‌ നിലവിലുണ്ടായിരുന്ന സങ്കല്‍പത്തെ തിരുത്തിക്കുറിക്കുന്നതായിരുന്നു ഷെഷ്‌മാന്റെ കണ്ടെത്തലെന്ന്‌ റോയല്‍ സ്വീഡിഷ്‌ അക്കാദമി അഭിപ്രായപ്പെട്ടു. 7.13 കോടി രൂപ സമ്മാനമായി ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക