Image

ഉയരമുള്ള സ്ത്രീകള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പഠനം

Published on 26 July, 2013
ഉയരമുള്ള സ്ത്രീകള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പഠനം
വാഷിങ്ടണ്‍: ഉയരമുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമത്തിനു ശേഷം കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് അമേരിക്കയില്‍ നടന്ന പഠനത്തില്‍ വ്യക്തമായി. 20,928 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഓരോ പത്തു സെന്റി മീറ്റര്‍ (3.94 ഇഞ്ച്) ഉയരം കൂടും തോറും ഏതെങ്കിലുമൊരു കാന്‍സറുണ്ടാകാനുള്ള സാധ്യത 13 ശതമാനം വര്‍ധിക്കുന്നതായി കണ്ടെത്തിയത്. 

രക്തം, വൃക്ക, തൈയ്‌റോയ്ഡ് എന്നിവയിലെ അര്‍ബുദസാധ്യത 23 മുതല്‍ 29 വരെയും സ്തനങ്ങള്‍, അണ്ഡാശയം തുടങ്ങിയവയിലെ  അര്‍ബുദസാധ്യത 13 മുതല്‍ 17 വരെയുമാണ്. ശരീരഭാരത്തേക്കാള്‍ ഉയരമാണ് അര്‍ബുദസാധ്യത ഉയര്‍ത്തുന്നത്. ഉയരം വര്‍ധിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏതെങ്കിലും തരത്തിലുള്ള അര്‍ബുദകാരണമായേക്കാമെന്നാണു ഗവേഷകരുടെ പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക