Image

അണച്ച്‌ പിടിക്കാവുന്ന സ്വന്തം

ഗീതാ രാജന്‍ Published on 05 October, 2011
അണച്ച്‌ പിടിക്കാവുന്ന സ്വന്തം
ബാല്യത്തിന്റെ തൊടിയില്‍
ഓടിക്കളിക്കുന്ന കുറുമ്പന്‍
മണംപിടിച്ച്‌ എത്തുന്നുണ്ട്‌
ഒളിച്ചുവെച്ചൊരു സ്‌നേഹം
മാന്തിപ്പുറത്തെടുക്കാന്‍!!!

നിശബ്‌ദതകൊണ്ട്‌
പൊതിഞ്ഞുവെച്ചൊരു
ഏകാന്തത തട്ടിത്തെറിപ്പിച്ചു
കൂട്ടിക്കൊണ്ട്‌ പോകുന്നുണ്ട്‌
വാക്കുകളില്ലാത്ത വാചാലതയിലേക്ക്‌!!!

കൗമാരത്തിന്റെ പടിക്കല്‍
കളഞ്ഞുപോയൊരു ചങ്ങാത്തം
കടിച്ചെടുത്തു ഓടി വരുന്നുണ്ട്‌
കൊഞ്ചിക്കാന്‍ തോന്നുന്ന വാത്സല്യം!

കാലത്തിന്റെ കണക്കെടുപ്പില്‍
രക്തത്തിന്റെ വിലപേശാതെ
ഹൃദയത്തിന്റെ വാതിക്കല്‍
കാവല്‍കിടക്കും കരുതല്‍!

ഒരു പട്ടികുഞ്ഞിനല്ലാതെ
മറ്റാര്‍ക്ക്‌ കഴിയും
ഇതുപോലെ സ്വന്തമാകാന്‍!!!
അണച്ച്‌ പിടിക്കാവുന്ന സ്വന്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക