Image

വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന സ്മാരക സിമ്പോസിയം കുടമാളൂരില്‍ നാളെ

Published on 26 July, 2013
വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന സ്മാരക സിമ്പോസിയം കുടമാളൂരില്‍ നാളെ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തിലുള്ള 25-ാമത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനത്തോടനുന്ധിച്ചു നാളെ ഉച്ചകഴിഞ്ഞ് 2.30-ന് കുടമാളൂര്‍ അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ തീര്‍ഥാടന സ്മാരക സിമ്പോസിയം നടത്തും. മാവേലിക്കര ബിഷപ് ജ്വോഷാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. 'തീര്‍ഥാടനവഴികളിലൂടെ വിശുദ്ധീകരിക്കപ്പെടുന്ന സഭ' എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ.മാണി പുതിയിടവും 'വിശുദ്ധ അല്‍ഫോന്‍സാ സഹനവഴികളിലൂടെ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്കൊരു മാതൃക' എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റര്‍ ഗൊരേത്തി എഫ്‌സിസിയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 

തുടര്‍ന്ന് അല്‍ഫോന്‍സാമ്മയില്‍നിന്ന് അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ അനുഭവസാക്ഷ്യങ്ങള്‍ അവതരിപ്പിക്കും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, മിഷന്‍ലീഗ് അതിരൂപതാ ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറമ്പില്‍, കുടമാളൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് കൂടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. ഓഗസ്റ്റ് മൂന്നിനു രാവിലെ 5.45-ന് അതിരൂപതയുടെ വിവിധ മേഖലകളില്‍നിന്നും മിഷന്‍ലീഗ് അംഗങ്ങളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തീര്‍ഥാടനങ്ങള്‍ ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക