Image

സര്‍ക്കസ്‌: മീര നായിക, ചിത്രീകരണം ഒക്‌ടോബറില്‍

Published on 26 July, 2013
സര്‍ക്കസ്‌: മീര നായിക, ചിത്രീകരണം ഒക്‌ടോബറില്‍
സര്‍ക്കസ്‌ എന്ന ചിത്രത്തില്‍ മീരാ ജാസ്‌മിന്‍ നായികയാകുന്നു. അനൂപ്‌ മേനോനാണ്‌ ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അനൂപ്‌ മേനോനാണ്‌. അജി ജോണ്‍ ചിത്രം സംവിധാനം ചെയ്യന്നു.

രണ്ടു നായികമാര്‍ കൂടിയുണ്ട്‌. അനൂപ്‌ മേനോന്‍, ആസിഫലി, മീരാ ജാസ്‌മിന്‍ മറ്റ്‌ നടീനടന്മാരെ കാസ്റ്റ്‌ ചെയ്‌തുവരുന്നു. തെന്നിന്ത്യയിലെ പ്രശസ്‌തയായ ഒരു നടിയെ അതിഥി വേഷത്തില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന്‌ അജി പറഞ്ഞു.

മലയാളത്തില്‍ മീരയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ മോഹന്‍ലാലിനൊപ്പമുള്ള ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍ ആയിരുന്നു. എന്നാലിത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. അനൂപ്‌ മേനോനൊപ്പമുള്ള വി.കെ.പ്രകാശ്‌ ചിത്രമായ മഴനീര്‍ത്തുള്ളികളില്‍ അഭിനയിച്ചു വരികയാണ്‌ മീരയിപ്പോള്‍.
സര്‍ക്കസ്‌: മീര നായിക, ചിത്രീകരണം ഒക്‌ടോബറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക