Image

റീഫണ്ട്‌ (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 24 July, 2013
റീഫണ്ട്‌ (കഥ: ഷാജന്‍ ആനിത്തോട്ടം)
ലേക്ക്‌ഷോര്‍ ഡ്രൈവിന്റെ വിരിമാറിലേക്ക്‌ വണ്ടിയിറക്കുമ്പോള്‍ അലക്‌സ്‌ ഒരിക്കല്‍ കൂടി പിറകിലേക്ക്‌ തിരിഞ്ഞ്‌ ഓമ്മക്കിപ്പിച്ചു `ഗൈസ്‌ എല്ലാവരും സീറ്റ്‌ ബല്‍റ്റിട്ടിട്ടുണ്ടല്ലോ......?

`യേസ്‌ സേര്‍ ....

പിന്നില്‍ നിന്നും പുന്നാരമക്കളുടെ കോറസ്‌!`മീറ്റു സേര്‍ .... പാസഞ്ചര്‍ സീറ്റില്‍ ഇളകിയിരുന്നുകൊണ്ട്‌ അമ്മിണിയും കൊഞ്ചലില്‍ പങ്കുചേര്‍ന്നു.

മഞ്ഞും മഴയും വക വെയ്‌ക്കാതെ എന്നും യാത്ര ചെയ്യുന്ന വഴിയാണ്‌. വെറുതെയങ്ങ്‌ ഇരുന്നു കൊടുത്താല്‍ മതി. കഴിഞ്‌ഢ നിരവധി വര്‍ഷങ്ങളായി ആഴ്‌ചയില്‍ അഞ്ചു ദിവസവും ജോലിക്ക്‌ പോയിവരുന്ന ഈ വഴിയിലൂടെ ഏത്‌ തിരക്കിലും തന്റെ വണ്ടി ദിശ തെറ്റാതെതെയങ്ങ്‌ പോയിക്കോളുമെന്നറിയാഞ്ഞിട്ടല്ല.

ഇന്ന്‌ പക്ഷേ ഈ യാത്രയില്‍ ഒ0ം അമ്മിണിയുണ്ട്‌.കരളിന്റെ കരളായ പൊന്നുമക്കളുണ്ട്‌. അലക്‌സിനിന്ന്‌
കൂടുതല്‍ ശ്രദ്ധിച്ചേ പറ്റൂ. പ്രത്യേകിച്ചും കുടുംബം മുഴുവനും ആഹ്‌ളാദത്തിന്റെ കൊടുമുടി കയറാന്‍ പോകുന്ന ഈ യാത്രാ വേളയില്‍ .....

തോണ്ണൂറ്റിയാറ്‌ മോഡല്‍ ഹോണ്ട സിവിക്‌ പുത്തനുടുപ്പിട്ട്‌ വീട്ടിലേക്ക്‌ വിരുന്നു വന്നതില്‍ പിന്നെ
വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടില്ല.വിശ്വസ്‌തയായൊരുഅടിമപെണ്ണിനെപ്പോലെ, അനുസരണയുള്ളൊരു കുഞ്ഞാടിനെപ്പോലെ കുടുംബത്തെ സേവിച്ചിട്ടേയുള്ളു.അവിടെയുമിവിടെയുമൊക്കെ നര വീണു തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്നുമവളൊരു സുന്ദരരിക്കാക്കയാണ്‌. ഇടവിട്ടൊരു ചുമയും കുരയുമുണ്ടെങ്കിലും ഒരിക്കലുമവള്‍ പനിച്ചു കിടന്നിട്ടില്ല.

കുടുംബത്തിറ്റെ സ്വന്തം സുന്ദരിക്കുട്ടി!വീക്കെന്‍ഡായതുകൊണ്ടാവാം ട്രാഫിക്കിന്റെ സമ്മര്‍ദ്ദം വളരെ കുറവാണ്‌. എങ്കിലും അമ്മിണി എപ്പോഴും പറയാറുള്ളതുപോലെ, അപ്പോഴാണല്ലോ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌. പിടിവിട്ട തീപ്പന്തം പോലെ ഏതെങ്കിലുംതലതിരിവന്‍ വന്ന്‌ പിറകില്‍ തട്ടിയാല്‍ ....?

കര്‍ത്തവേ, കാത്തുകൊള്ളണേ .... ! അലക്‌സ്‌ മുന്‍പില്‍ തൂങ്ങിക്കിടന്ന ജപമാലയില്‍ മുറുകെപ്പിടിച്ചു.
വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന യാത്രയാണിത്‌. പലവട്ടം നിറവേറപ്പെടാതെ മാറ്റിവെച്ച്‌ ഒടുവില്‍ സത്യമായിക്കൊണ്ടിരിക്കുന്ന സ്വപ്‌നം .... നേവിപിയറിന്റെ മാസ്‌മരിക ലോകവും സീയേസ്‌ ടവറിന്റെ സ്വര്‍ഗ്ഗീയ ഔന്നത്യവും സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ പലതായി. ആകാശമേഘങ്ങളെ കീറിമുറിച്ചുകൊണ്ട്‌ സ്വര്‍ഗ്ഗത്തോടൊട്ടി നില്‍ക്കുന്ന അമേരിക്കയുടെ അഭിമാനഗോപുരത്തില്‍ കയറി താഴേയ്‌ക്ക്‌ നോക്കുമ്പോള്‍ ഉറുമ്പിന്‍ പട പോലെ കാറുകള്‍ നിരനിരയായ്‌ പോകുന്നത്‌ സമീപകാലത്തുപോലും സ്വപ്‌നത്തില്‍ കണ്ടിരുന്നു.ആദ്യമായി അമേരിക്കയില്‍ കാലുകുത്തിയ ദിവസം മുതല്‍ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതതിരക്കിനിടയില്‍ പിന്നീടാവട്ടെയെന്ന്‌ പലവട്ടം മാറ്റിവെച്ച സ്വകാര്യ
മോഹം.... അതിമോഹമല്ലാതിരുന്നിട്ടും ഇതുവെരെ നടക്കാതെ പോയ കൊച്ചു സ്വപ്‌നം ....

അമ്മിണിയുടേയും തന്റേയും ഷിഫ്‌റ്റ്‌ അഡ്‌ജസ്റ്റ്‌ ചെയ്‌ത്‌ കിട്ടുമ്പോള്‍ ഒന്നുകില്‍ പൊട്ടിക്കാന്‍ പണമു
ണ്ടാവില്ല. വിടാതെ കിട്ടുന്ന ബില്‍ പ്രേതങ്ങളുടെ ആക്രമണം ഒട്ടൊന്നൊഴിയുാേഴാവും കുുങ്ങളുടെരോഗപര്‍വ്വം... തങ്കമണിക്ക്‌ കുറയുാേള്‍ മുത്തുമണിക്ക്‌ തുടങ്ങും. പൊന്നമണിക്ക്‌ പിന്നെ മരുന്ന്‌ വേണ്ടാത്ത നേരമില്ലായിരുന്നു. മൂന്നു പെണ്‍കുുങ്ങളെ കനിഞ്ഞു നല്‍കിയ തമ്പുരാന്‍ അനുഗ്രഹിച്ചു നല്‍കിയ
സൗന്ദര്യത്തോടൊപ്പം തുടരെ തുടരെ ആശുപത്രികള്‍കയറിയിറാങ്ങാനുള്ള വരവും അവര്‍ക്ക്‌ നല്‍കിയിട്ടു
ണ്ടായിരുന്നല്ലോ. പൊന്നുവിന്റെ പിറവിക്കു ശേഷമാണ്‌രാത്രിയുറക്കം ശരിക്കും നഷ്ടപ്പെട്ടുതുടങ്ങിയതെന്ന്‌ അലക്‌സ്‌ ഓര്‍ത്തു. ഒടുവില്‍ എല്ലാമൊന്ന്‌ ശരിയായത്‌ അവള്‍ സ്‌കൂളിലെത്തിപ്പോഴാണ്‌. സമ്പാദ്യമൊന്നുമില്ലെങ്കിലും കുുങ്ങളെന്നും സുഖമായിരുന്നു കണ്ടാല്‍ മാത്രം മതിയായിരുന്നന്ന്‌ പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ അമ്മിണി തമാശ പറയും.

`എന്തിന്‌ സമ്പാദ്യം? സ്വര്‍ഗ്ഗത്തിന്റെ പര്യായങ്ങളല്ലോ ചാണ്ടികുഞ്ഞിന്റെ മൂന്നു മക്കളും...!!!

അപ്പാര്‍ട്ട്‌മെന്റിന്റെ വാടകയും ക്രെഡിറ്റ്‌ കാര്‍ഡ്‌ കുടിശിഖയും അടച്ചു കഴിയുമ്പോള്‍ പിന്നെയൊന്നുമു
ണ്ടാവില്ല ബാക്കി. ഇടയ്‌ക്കൊന്ന്‌ നാട്ടില്‍ പോയി വന്നതില്‍പ്പിന്നെ ഫുള്‍പെയ്‌മെന്റ്‌ എന്നത്‌ ഒരു സ്വപ്‌നമായിത്തന്നെ നിലനില്‍ക്കുകയാണ്‌. കാര്‍ഡ്‌ കമ്പനികളുടെ വിടാതെയുള്ള ആക്രമണങ്ങള്‍ക്കിടയിലും മാസം തോറും നാട്ടിലേയ്‌ക്ക്‌ അമ്പത്‌ ഡോളെറെങ്കിലുമയയ്‌ക്കുന്ന പതിവ്‌ തെറ്റിക്കാറില്ല. കടലുകള്‍ക്കകലെ നാട്ടിന്‍പുറത്തെ കൊച്ചു വീട്ടില്‍ വാര്‍ദ്ധക്യത്തിന്റെ ക്ലേശങ്ങളുമായിക്കഴിയുന്ന അപ്പനുമമ്മയ്‌ക്കും അതയച്ചു കഴിയുമ്പോള്‍ കിട്ടുന്ന സംതൃപ്‌തി ഒന്നു വേറെ തന്നെയാ
ണ്‌. പരിചരണത്തിന്റെ പരിമളം നല്‍കാനാവില്ലെങ്കിലും മനസില്‍ നിന്നും കത്തിലേക്ക്‌ പകര്‍ത്തിയെഴുതുന്നകലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ രുചി അവരനുഭവിക്കുന്നുണ്ടാവണം.അങ്ങോട്ടുമിങ്ങോട്ടും പകരുന്ന ആ സ്‌നേഹത്തിന്റെ പശപ്പിടുത്തമാണ്‌ തന്നെ ഈ മഹാനഗരത്തില്‍ സംരക്ഷിച്ചു നിര്‍ത്തുന്നത്‌.

തിരക്കൊഴിഞ്ഞ റോഡിന്റെ വിശാലതയില്‍ സ്‌പീഡ്‌ലിമിറ്റ്‌ ഭേദിച്ചു പോകുവാനുള്ള സ്വാഭാവിക ത്വരയെ പിടിച്ചു നിത്തക്കുാേള്‍ ഷോള്‍ഡര്‍ ലെയിനിലേക്ക്‌ സുന്ദരികുട്ടിയൊന്നു തെന്നിമാറി. വിദഗ്‌ദനായ ഒരു റേസ്‌ കാര്‍ഡ്രൈവറെപോലെയവളെ ഇടത്തു വശത്തേയ്‌ക്ക്‌ ചേര്‍ത്തെടുക്കുമ്പോള്‍ അലക്‌സ്‌ സ്വയം ആശ്വസിച്ചു. ഇല്ല ... എനിക്കിവിടെ വഴി തെറ്റുകയില്ല .... ഇവിടുത്തെ ഓരോ വളവുംതിരിവും എനിക്ക്‌ മന:പാഠമാണല്ലോ. അമ്മിണിയുടെ ശരീരം പോലെ അടുത്തറിയുന്ന സത്യം....

ടാക്‌സ്‌ റിട്ടേണ്‍ ഫയല്‍ ചെയ്‌തപ്പ0ള്‍ മുതല്‍ കാത്തിരുന്നയാത്രയാണിത്‌. വര്‍ഷങ്ങളായി ചെയ്യുന്ന രീതിക്ക്‌ ഈ വര്‍ഷം ഇത്തിരി മാറ്റം വരുത്തിയപ്പോള്‍ സഫലീകരിക്കാതെകിടന്ന ഇതുപോലുള്ള മോഹങ്ങളായിരുന്നു മനസില്‍. ഐ. ആര്‍. എസ്‌. ഫോമുകളില്‍ പതിവായി സത്യസന്ധമായ അവകാശങ്ങള്‍ മാത്രം എഴുതി പിടിപ്പിച്ചപ്പോള്‍ ലഭിച്ചിരുന്ന മന:സമാധാനം അറിഞ്ഞുകൊണ്ടു തന്നെ ഇത്തവണവേണ്ടെന്ന്‌ വെയ്‌ക്കുകയായിരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ നമുക്കും കുറച്ചൊക്കെ അതുമിതും ക്ലെയിം ചെയ്യാമെന്ന അമ്മിണിയുടെ സമ്മര്‍ദ്ദം കൂടിയായ0ോള്‍ അവിടെയുമിവിടെയും അക്കങ്ങള്‍ പെരുക്കി വെച്ചു. കുറ്റബോധത്തോടെയതിനടിയില്‍ കയ്യൊപ്പ്‌ പതിക്കുമ്പോള്‍ ആദ്യപാപം ചെയ്യുന്ന അസ്വസ്സതയായിരുന്നു മനസില്‍. പിന്നെ പിന്നെ റാപ്പിഡ്‌ റീഫണ്ടിന്റെ വരവും കാത്തു കഴി
ഞ്ഞ ദിവസങ്ങളില്‍ കുറ്റബോധത്തിറ്റെ കരിമേഘങ്ങള്‍മനസില്‍ നിന്നും മെല്ലെ തെന്നിമാറി. കാത്തിരിപ്പിനൊടുവി
ല്‍ ദിവസങ്ങള്‍ക്കകം മഞ്ഞയുടുപ്പിട്ട എഴുത്തുപെട്ടിയില്‍ വന്നു വീണ ആ നിധിപ്പൊതിയില്‍ കുടുംബം മുഴുവനും ഉമ്മവെച്ചു. അതീവശ്രദ്ധയോടെയത്‌ തുറന്നപ്പോള്‍ തന്നെ അമ്മിണി അവകാശം ഉന്നയിച്ചു;

`എനിക്കൊറ പുതിയ നെക്ലേസ്‌ വാങ്ങണം .... പാര്‍ട്ടിക്കൊക്കെ പോകുമ്പോള്‍ എന്നും ഒരേ നെക്ലേസിട്ടു കൊണ്ടുപോയി ഞാന്‍ നാണം കെടുകയാണ്‌..... പിന്നെ കുറെസാരി വാങ്ങണം. നാട്ടിലൊന്നും പോകേണ്ട..... ഇറ്റര്‍നെറ്റ്‌ വഴി ഓര്‍ഡര്‍ ചെയ്യാമെന്നാണ്‌ മിനി പറഞ്ഞത്‌. പുതിയഫാഷനിലുള്ള ചുരിദാറും കിട്ടും. എന്റെ ചുരിദാറിന്റൈയൊക്കെ ഫാഷന്‍ പോയിട്ട്‌ കാലമെത്രയായെന്നറിയാമോ?`പ0പ്പാ എനിച്ചും വേണം ഒരു നെക്ലേസ്‌ പൊന്നു ചിണുങ്ങി.

`എനിക്ക്‌ ഇറ്രാലിയന്‍ ഫുഡ്‌ വാങ്ങിത്തരണം.....' മുത്തിനെന്നും റസ്റ്റോറന്റ്‌ ഫുഡ്‌ തന്നെ സ്വപ്‌നം.

എനിക്ക്‌ മക്ക്‌ഡൊണാള്‍സ്‌ മതി.... പിന്നെ എനിക്കൊരുപ്ലേ സ്റ്റേഷന്‍ വാങ്ങിത്തരാമെന്ന്‌ പപ്പാ പണ്ടേ പ്രോമിസ്‌
ചെയ്‌തതാ.... ബര്‍ത്ത്‌ഡേയ്‌ക്കു പോലും ഡോളര്‍‌സ്റ്റോറിലെ ടോയിയാണ്‌ പപ്പാ വാങ്ങിത്തന്നത്‌. തങ്കക്കട്ടി തൊലിയുരിയുകയാണ്‌....

എല്ലാവരുടേയും ആവശ്യങ്ങളുടെ പട്ടികകേട്ട്‌ അലക്‌സിന്റെകണ്ണു തള്ളി. നെക്ലേസ്‌, ഇറ്റാലിയന്‍ ഫുഡ്‌, പ്ലേ സ്റ്റേഷന്‍..!!

എല്ലാം അവരുടെ ന്യായമായ ആവശ്യങ്ങള്‍. തന്നെ ആഗ്രഹങ്ങള്‍ ആരോടു പറയും? അനേകവര്‍ഷങ്ങളായി മനസില്‍കിടക്കുന്ന ആഗ്രഹമാണ്‌ അങ്കിള്‍ സാമിറ്റെ നാട്ടില്‍ഒരു കൊച്ചു വീട്‌.... മൂന്നുശതമാനം ഡൗണ്‍ പെയ്‌മെന്റെങ്കിലും ഇടാന്‍ പറ്റിയാല്‍ ഈ വാഗ്‌ദത്ത ഭൂമിയുടെ ഒരു കഷണം തങ്ങള്‍ക്കും സ്വന്തമാവും. നാലാം നിലയിലെ ഇടുങ്ങിയ അപ്പാര്‍ട്ട്‌മെന്റില്‍ ബന്ധനത്തില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക്‌ ഓടിക്കളിക്കുവാന്‍ പറ്റിയ മുറ്റവും ഡ്രൈവേയുമുള്ളൊരു അച്ചുവേട്ടന്റെ വീട്‌.!

ദിവസങ്ങളും ആഴ്‌ചകളും നീണ്ട തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ഒത്തുതീര്‍പ്പുഫോര്‍മുലയൊരുങ്ങി. തല്‍ക്കാലം പലിശ കൂടുതലുള്ള ക്രെഡിറ്റു കാര്‍ഡ്‌ ബില്ലുകള്‍ മുഴുവന്‍ അടച്ചു തീര്‍ക്കുക. മിച്ചമുള്ളതുകൊ ണ്ടൊരു അടിപൊളി ഡൗണ്‍ ടൗണ്‍ യാത്ര.!!
നഗരഹൃദയത്തിലേക്ക്‌ വണ്ടിയടുക്കുമ്പോള്‍ അലക്‌സിന്റെചുണ്ടില്‍ അറിയാതൊരു മൂളിപ്പാട്ട്‌ പിറന്നു.

`ശര്‍ക്കരപന്തലില്‍ തേമഴ ചൊരിയും ചക്രവര്‍ത്തി കുമാരീ.....'ഉല്ലാസാന്തരീക്ഷത്തില്‍ പിറന്ന അനുരാഗഭാവത്തില്‍അമ്മിണി ചോദിച്ചു:`എന്നെയാണോ ഉഭേശിച്ചത്‌?

സ്‌നേഹപൂര്‍ണ്ണതയില്‍ അവളുടെ തുടയില്‍ നുള്ളിക്കൊണ്ടയാള്‍ തമാശ പറഞ്ഞു.... `അല്ല, നിറ്റെ അനിയത്തിയെ.....'

ഹോണ്ട സിവിക്കിലെ അവരുടെ കൊച്ചു സ്വര്‍ഗ്ഗത്തില്‍അപ്പോള്‍ മുഴങ്ങിയ പൊട്ടിച്ചിരിയില്‍ ലേക്ക്‌ മിഷിഗണി
ലെ ഓളങ്ങളും പങ്കുചേര്‍ന്നു.

ഡൗണ്‍ടൗണിന്റെ രാജവീഥികളിലൂടെ ചുവപ്പും പച്ചയും നിയന്ത്രിച്ച യാത്രയ്‌ക്കിടയില്‍ നഗരക്കാഴ്‌ചകള്‍ കണ്ട്‌ കുട്ടികളാകെ വിസ്‌മയം പൂണ്ടു. അംബരചുംബികളുടെ അതിശയിപ്പിക്കുന്ന ഉയരം കണ്ട്‌ അവര്‍ കോരിത്തരിക്കുകയായിരുന്നു. പരസ്യപ്പലകകളിലൊന്നില്‍ പൊന്നുവിന്റെകണ്ണുടക്കി.

`ന്യൂ....യോര്‍ക്ക്‌.... ന്യയോര്‍ക്ക്‌.....ലൈഫ്‌....'

ഒരു കിന്റര്‍ഗാര്‍ട്ടന്‍കാരിയുടെ കൗതുകത്തോടെ അവളതു വായിക്കുമ്പോള്‍ അറിയാതെ കടലുകള്‍ കടന്ന്‌ അലക്‌സ്‌ മനസ്‌ അങ്ങകലെ കുളാംപൊയ്‌കയിലെ കൊച്ചുവീട്ടിലെത്തി. ഓര്‍മ്മകള്‍ ദശകങ്ങള്‍ പിന്നോട്ടു പായുമ്പോള്‍ താനിപ്പോള്‍ വീടിന്റെ തെക്കു വശത്തെ പശുത്തൊഴുത്തിനടുത്തുള്ള ചക്കരമാവിന്‍ ചുവട്ടിലിരുന്ന്‌പ്രൈമറി സ്‌ക്കൂളിലെ മലയാളം പാഠപുസ്‌തകം വായിക്കുകയാണെന്നയാള്‍ക്കു തോന്നി. അന്തരീക്ഷം നിറയെ ഘനീഭവിച്ച ചാണകഗന്ധം.`ക്ലാ ക്ലാ ക്ലാ.... ക്ലീ ക്ലീ ക്ലീ .... എവിടുന്നാണീ ശബ്‌ദം?
സുരേഷ്‌ തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരുമൈന!!....

ഗുഹാതുരത്വത്തിന്റെ ഓമ്മക്കകളൊറക്കിയ ആലാസ്യത്തില്‍ നിന്നുണര്‍ന്നപ്പോള്‍ കാര്‍ നേവിപിയറിറ്റെ പാര്‍ക്കിം
ഗ്‌ലോട്ടിലെത്തിയിരുന്നു. വിസ്‌മയക്കാഴ്‌ചകളുടെ പരമ്പരകള്‍ കഴിയുമ്പോഴേക്കുംകുഞ്ഞുങ്ങളാകെ ഉത്സാഹം കൊണ്ട്‌ പൊട്ടിത്തെറിച്ചു. സീയേസ്‌ ടവറിറ്റെ ഉന്നതിയിലിരുന്നുകൊണ്ടവര്‍ ആവേശത്താല്‍ തുള്ളിച്ചാടി. വൈകിട്ട്‌ അംബരചുംബികളിലൊന്നിലെ റിവോള്‍വര്‍ റെസ്റ്റോറന്റിലിരുന്ന്‌ഡിന്നര്‍ കഴിക്കുമ്പോള്‍ അമ്മിണി സെല്‍ഫോണില്‍ കൂട്ടുകാരികളെ മാറി മാറി വിളിച്ച്‌ വിശേഷങ്ങളറിയിച്ചു. ചിക്കന്‍ സ്‌ക്കാമ്പിയുടേയും ലോബ്‌സ്റ്റര്‍ ഫ്രൈയുഡെയും രുചിഭേദങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ അവരെ അറിയിക്കുമ്പോള്‍ തന്റെ അമ്മിണി ഈ നിമിഷം അല്‍പത്തത്തിന്റെ ആള്‍രൂപമാവുകയല്ലേയെന്ന്‌ അലക്‌സ്‌ സന്ദേഹിച്ചു.

മനസും ശരീരവും സംതൃപ്‌തിയാല്‍ നിറഞ്ഞുകവിയുന്നമടക്കയാത്രയ്‌ക്കിടയില്‍ അമ്മിണി പ്രത്യേകം ഓമ്മക്കപ്പെടുത്തി:`രാത്രിയാണ്‌, ഓവര്‍സ്‌പീഡൊന്നുമെടുക്കാതെ സൂക്ഷിിച്ചു
പോകണം.... കഴിഞ്ഞ മാസം കിട്ടിയ ടിക്കറ്റിന്റെ കാര്യം മ റന്നിട്ടില്ലല്ലോ.....

എങ്ങനെ മറക്കാനാണ്‌....? ഫാര്‍മസി പ്രിസ്‌ക്രിഷനുള്ളഇരുപത്തഞ്ച്‌ ഡോളര്‍ കൂപ്പണ്‍ സെയില്‍ പേപ്പറില്‍ കണ്ടത്‌ വെട്ടിയെടുത്തതിന്റെ പിറ്റേന്നാണ്‌ ഓവര്‍സ്‌പീഡിന്‌ കിട്ടിയ ടിക്കറ്റിന്റെ വകയില്‍ തൊണ്ണൂറ്‌ ഡോളര്‍ പോയിക്കിട്ടിയത്‌. കത്തീഡ്രല്‍ പള്ളിയില്‍ ഞായറാഴ്‌ച കുര്‍ബാനയ്‌ക്ക്‌ പോകുന്ന വഴി കഷ്ടകാലം കറമ്പന്‍ പോലീസിന്റെ രൂപത്തില്‍കടന്നു വരികയായിരുന്നു. എന്നത്തേയും പോലെ അന്നുംവീട്ടില്‍ നിന്ന്‌ താമസിച്ചിറങ്ങിയതുകൊണ്ട്‌ ഓവര്‍ ബ്രിഡ്‌ജിറങ്ങി, വന്ന സ്‌പീഡില്‍ തന്നെ വിട്ടുപോകുമ്പോള്‍, പിടക്കോഴിക്ക്‌ പിറകെ കൂവിയാര്‍ത്ത്‌ തുള്ളിയോടുന്ന പൂവനെപ്പോലെ മഴവില്‍ പ്രഭചൊരിഞ്ഞ്‌ പോലീസ്‌ വണ്ടി പിന്നാ
ലെ പാഞ്ഞുവന്നത്‌ റിയര്‍വ്യൂമിററിലൂടെ കണ്ട0ോള്‍ കര്‍ത്താവ്‌ കനിയുമെന്നാണ്‌ വിചാരിച്ചത്‌. പക്ഷെ, കരഞ്ഞു പറഞ്ഞിട്ടും ടിക്കറ്റു തന്നിട്ടേ മടങ്ങിയുള്ളു കശ്‌മലന്‍. കൗണ്ടര്‍ ഫോയിലുമായി വണ്ടിയിലേക്ക്‌ മടങ്ങുന്ന ആകിരാതന്റെ മുഖത്തപ്പോള്‍ പൂര്‍ണ്ണ സംതൃപ്‌തി ലഭിച്ച പൂവന്‍ കോഴിയുടെ ആനന്ദം തെളിഞ്ഞു നിന്നിരുന്നു.

രാത്രി വൈകി അപ്പാര്‍ട്ട്‌മെന്റിന്റെ സ്വകാര്യതയില്‍ മടങ്ങിയെത്തിയ0ോള്‍ യാത്രാക്ഷീണത്താല്‍ എല്ലാവരും തളര്‍ന്നിരുന്നു. കുട്ടികളെയൊക്കെ കിടത്തി കുളിപോലും വേണ്ടന്ന്‌ വെച്ച്‌ കിടക്കയിലേക്ക്‌ പായുമ്പോള്‍ അമ്മിണി അന്നത്തെ മെയിലുമായി ഓടി വന്നു. സര്‍ക്കാര്‍ മുദ്രയും പേറി മഞ്ഞക്കവറില്‍ വന്ന കത്തില്‍ മിഴികളുടക്കവേ അറിയാതെമനസ്‌ കാളി. വിറയ്‌ക്കുന്ന കൈകളോടെയത്‌ തുറക്കുമ്പോള്‍ അമ്മിണിയുടെ നെഞ്ചിടിപ്പും അലക്‌സിന്‌ കേള്‍ക്കാമായിരുന്നു. മുഴുവനുംം വായിക്കേണ്ടി വന്നില്ല. ടാക്‌സ്‌ റിട്ടേണുകളില്‍ കാണിച്ച പെരുപ്പിച്ച ക്ലെയിമുകളില്‍ സംശയമുണ്ടെന്നും ബന്ധപ്പെട്ട വേരിഫിക്കേഷനുകളുമായി പത്തു ദിവസത്തിനകം ലോക്കല്‍ ഐ. ആര്‍. എസ്‌ ഓഫീസില്‍ഹാജരാകണമെന്നും അല്ലാത്തപക്ഷം മുഴുവന്‍ റീഫണ്ടുംഉടന്‍ തിരിച്ചടയ്‌ക്കണമെന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍ വായിച്ചപ്പോഴേയ്‌ക്കും അലക്‌സിന്റെ ഉടലാകെ തളര്‍ന്നിരുന്നു. ഒരു കൈത്താങ്ങിനായി നീട്ടിയ കൈകളിലേക്ക്‌ ശബ്‌ദരഹിതമായൊരു നിലവിളിയോടെ അമ്മിണി കുഴഞ്ഞു വീണു. പെയ്യാതെ പോയ മേഘങ്ങള്‍ പോലെ അവരുടെ മോഹങ്ങളുംഅപ്പോള്‍ അവിടമാകെ തളംകെട്ടിനിന്നു.
റീഫണ്ട്‌ (കഥ: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക