Image

തട്ടിപ്പ്‌: നടി ലീന മരിയയുടെ സുഹൃത്തിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്യും

Published on 25 July, 2013
തട്ടിപ്പ്‌: നടി ലീന മരിയയുടെ സുഹൃത്തിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്യും
ചെന്നൈ: സാമ്പത്തിക തട്ടിപ്പ്‌ നടത്തിയ കേസില്‍ നടി ലീന മരിയ പോളിന്റെ സുഹൃത്തിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) ചോദ്യം ചെയ്യും. കാനറ ബാങ്കില്‍ നിന്നു 19 കോടി വെട്ടിച്ച കേസില്‍ അറസ്‌റ്റിലായ നടിയുടെ സുഹൃത്ത്‌ സുകാഷ്‌ ചന്ദ്രശേഖറിനെ ആണ്‌ ചോദ്യം ചെയ്യുക.
സുകാഷിനു സഹായങ്ങള്‍ നല്‍കിയെന്നു സംശയിക്കുന്ന ഗുണ എന്ന സുഹൃത്തിനെ തമിഴ്‌നാട്‌ ക്രൈംബ്രാഞ്ച്‌ സിഐഡി അന്വേഷിക്കുകയാണ്‌.

വെന്‍ഡിങ്‌ മെഷിനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ചെന്നൈയിലെ സ്വകാര്യ കമ്പനിയുടെ പേരിലാണു കാനറ ബാങ്കില്‍ തട്ടിപ്പ്‌ നടത്തിയത്‌. കര്‍ണാടക സര്‍ക്കാര്‍ ക്ഷണിച്ച ടെന്‍ഡറിന്റെ മറവില്‍ തട്ടിപ്പ്‌ ആസൂത്രണം ചെയ്‌ത സുകാഷ്‌, ഐഎഎസ്‌ ഉദ്യോഗസ്‌ഥന്‍ ചമഞ്ഞാണു വായ്‌പയ്‌ക്കായി ബാങ്കിനെ സമീപിച്ചത്‌.

കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതായാണു സൂചന.
തട്ടിപ്പ്‌: നടി ലീന മരിയയുടെ സുഹൃത്തിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്യുംതട്ടിപ്പ്‌: നടി ലീന മരിയയുടെ സുഹൃത്തിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക