Image

`ഗ്രീന്‍ ആപ്പിള്‍': കനിഹയും ടിനി ടോമും പ്രധാന വേഷത്തില്‍

Published on 25 July, 2013
`ഗ്രീന്‍ ആപ്പിള്‍': കനിഹയും ടിനി ടോമും പ്രധാന വേഷത്തില്‍
ഹരിദാസ്‌ സംവിധാനം ചെയ്യുന്ന `ഗ്രീന്‍ ആപ്പിള്‍' എന്ന ചിത്രത്തില്‍ കനിഹയും ടിനി ടോമും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. കെപി സുനിലാണ്‌ ചിത്രത്തിന്‌ തിരക്കഥയെഴുതുന്നത്‌. പ്രതാപ്‌ പോത്തനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.

ഗ്രാമത്തില്‍ വച്ച്‌ പ്രണയബദ്ധരാകുന്ന ടിനിയുടെയും കനിഹയുടെയും കഥാപാത്രങ്ങള്‍ വിവാഹിതരാവുകയും പിന്നീട്‌ ഒരു മെട്രോ നഗരത്തിലേക്ക്‌ ഒളിച്ചോടുകയും ചെയ്യുന്നു. അവിടെ ജീവിക്കുന്നതിനിടെ ഇരുവര്‍ക്കുമിടയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ്‌ സിനിമയുടെ ഇതവൃത്തം. അവര്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന വ്യക്തിയായാണ്‌ പ്രതാപ്‌ പോത്തന്‍ ഈ സിനിമയില്‍ എത്തുന്നത്‌. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കോഴിക്കോട്ട്‌ നടന്നു വരികയാണ്‌.

ഹൗസ്‌ഫുള്‍ എന്ന ചിത്രത്തിലാണ്‌ ടിനി ആദ്യമായി നായക വേഷം ചെയ്‌തത്‌.
`ഗ്രീന്‍ ആപ്പിള്‍': കനിഹയും ടിനി ടോമും പ്രധാന വേഷത്തില്‍`ഗ്രീന്‍ ആപ്പിള്‍': കനിഹയും ടിനി ടോമും പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക