Image

പിണറായിക്ക്‌ താളംതെറ്റി: വെള്ളാപ്പള്ളി

Published on 30 May, 2011
പിണറായിക്ക്‌ താളംതെറ്റി: വെള്ളാപ്പള്ളി
കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടി പിണറായി സി.പി.എമ്മിലെ ഉരുക്കുമനുഷ്യനാണെങ്കിലും അദ്ദേഹത്തിന്‌ താളംതെറ്റിയെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അദ്ദേഹം ദൂഷിതവലയത്തിലാണ്‌. യാഥാര്‍ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ പിണറായിക്ക്‌ കഴിയണമെന്നും വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

ആര്‍.ബാലകൃഷ്‌ണപിള്ള ക്രിമിനലാണ്‌. ജനങ്ങളും കോടതിയും ഒരേ പോലെ ശിക്ഷിച്ചയാളാണ്‌. ജയില്‍വാസിക്ക്‌ എന്തും പറയാം. പിള്ള കൂടുതല്‍ പറഞ്ഞാല്‍ അതിനേക്കാള്‍ കടുത്ത ഭാഷയില്‍ താന്‍ പറയും. ഈര്‍ക്കില്‍ പാര്‍ട്ടികളെ ഗൗനിക്കരുത്‌. ആര്‍.ബാലകൃഷ്‌ണപിള്ളയുടെ ജയില്‍ ശിക്ഷ അദ്ദേഹം അര്‍ഹിക്കുന്നതാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഈഴവ സമുദായത്തെ അവഗണിച്ചു. സീറ്റ്‌ നിര്‍ണയത്തില്‍ സമുദായത്തിന്‌ അര്‍ഹമായ ഇടം കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക