Image

കോടികള്‍ മുടക്കിയ കെ.എസ്‌.ഇ.ബി തുണുകള്‍ വഴിയോര കാടുകളില്‍ ഒളിഞ്ഞുകിടക്കുന്നു (ചാരുംമൂട്‌ ജോസ്‌)

Published on 23 July, 2013
കോടികള്‍ മുടക്കിയ കെ.എസ്‌.ഇ.ബി തുണുകള്‍ വഴിയോര കാടുകളില്‍ ഒളിഞ്ഞുകിടക്കുന്നു (ചാരുംമൂട്‌ ജോസ്‌)
കേരളത്തിലെ പ്രധാന റോഡുകളുടെ ഇരുഭാഗങ്ങളിലുമായി കാടുകൂമ്പാരങ്ങളുടെ ഇടയില്‍ കോടികണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കൊടുത്ത്‌ ഇടനിലക്കാരും കോണ്‍ട്രാക്‌ടര്‍മാരും സര്‍ക്കാരിനുവേണ്ടി കെ.എസ്‌.ഇ.ബിക്ക്‌ വേണ്ടി നിര്‍മ്മിച്ച വൈദ്യുതി തൂണുകള്‍ വര്‍ഷങ്ങളായി അനാഥമായി കിടക്കുന്നു. പല പ്രാവശ്യം പരാതി കൊടുത്തെങ്കിലും നാട്ടുകാരെ അവഗണിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അനാസ്ഥ.

കായംകുളം പുനലൂര്‍ റോഡില്‍ ഉടനീളം ആയിരകണക്കിന്‌ തൂണുകളാണ്‌ കാടുകളില്‍ ഒളിച്ചു കിടക്കുന്നത്‌. ഇതിന്റെ ഉപയോഗം എവിടെയാണ്‌ എന്താണ്‌ എന്ന്‌ അതികൃതര്‍ ചിന്തിച്ചാണോ ഇവിടെ കരാറുകാരെ ഏര്‍പ്പെടുത്തിയത്‌. അതോ ലക്ഷങ്ങള്‍ കമ്മീഷന്‍ ഇനത്തില്‍ നേടാന്‍ മാത്രമായിരുന്നോ ഈ ടെന്‍ഡറുകള്‍. അധികാരികള്‍ ഉടനടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇവിടെ കാലവര്‍ഷം ആഞ്ഞടിച്ചപ്പോള്‍ റോഡിന്റെ ഇരുവശവും കാട്ടിലുടെ സ്‌കൂള്‍ കുട്ടികളും നാട്ടുകാരും യാത്രചെയ്യുന്നത്‌ പരിഭ്രാന്തിയോടുകൂടിയാണ്‌. ഇവിടെ ജനശ്രീ, കര്‍ഷകശ്രീ തൊഴിലുറപ്പു പദ്ധതിയിലൂടെയുള്ള തൊഴിലാളികള്‍ ഒക്കെ സര്‍ക്കാരിന്റെ ഖജനാവ്‌ കാലിയാക്കുന്ന സമയത്താണ്‌ ഇവിടെ ചോദ്യമുയരുന്നത്‌. എവിടെ പഞ്ചായത്ത്‌ അധികൃതര്‍, എവിടെ മറ്റു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവിടെ ഒരു വ്യവസ്ഥിതി ഒന്നു നടപ്പാക്കാന്‍ നിയമമില്ലേ.

ഉര്‍വ്വശി ശാപം ഉപകാരം എന്നപോലെ നാട്ടുകാരും, വീട്ടുകാരും, വ്യാപാരികളും മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ ഉത്തമമായ സങ്കേതങ്ങളായി റോഡുസൈഡുകള്‍ തീര്‍ന്നിരിക്കുന്നു. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന്‌ പറയുന്നത്‌ ഈ കാഴ്‌ചകളെ കിട്ടാണോ. ഇവിടെ എം.പി ഫണ്ടും, എം.എല്‍.എ ഫണ്ടും ഒക്കെ കാലഹരണപ്പെട്ട്‌ പദ്ധതികളില്ലാതെ നഷ്‌ടപ്പെടുത്തുപ്പോള്‍ സാധാരണക്കാരായ സമ്മതിദായകര്‍ക്ക്‌ എന്നും ദുരിതം മാത്രമാണ്‌. ഇവിടെ ഭരണകുടങ്ങളും പഞ്ചായത്ത്‌ അധികാരികളും വളരെ നിസ്സാരമായി ഈ അവസ്ഥയെ തള്ളികളയുന്നത്‌ അവിശ്വസനീയമാണ്‌. ഈ കൊച്ചു കേരളത്തില്‍ നല്ല ഭരണം കാഴ്‌ചവെക്കുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല എന്നതാണ്‌ പ്രധാനം. സ്വന്തം കീശ വര്‍ദ്ധിപ്പിക്കുന്നതിനും, വിവാദങ്ങളില്‍ മുങ്ങികുളിക്കുന്നതിനും ആവശ്യം പോലെ സംവിധാനങ്ങളാണ്‌ ഇവിടെ വൈദ്യുതി ബോര്‍ഡുകളുടെയും, പൊതുമരാമത്തുവകുപ്പിന്റെയും അനാസ്ഥമൂലമാണ്‌ കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ മുതലുകള്‍ നശിച്ചുപോകുന്നത്‌.

അന്താരാഷ്‌ട്ര ബഹുമതി നേടി ഐക്യരാഷാട്രസഭയുടെ പ്രശംസനീയമായ അംഗീകാരം നേടീയ ഒരു ഭരണാധികാരി കേരളത്തിലുണ്ട്‌. ജനസമ്പര്‍ക്ക പദ്ധതികള്‍ ആവോളം നടപ്പാക്കി ജനശ്രദ്ധ നേടീയ മുഖ്യമന്ത്രി മറ്റുള്ള വകുപ്പ്‌ മന്തിമാര്‍ക്കും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത്‌ ആവശ്യമായിരിക്കുന്നു. ഓരോ വകുപ്പുകളും അവര്‍ക്കുതോന്നുന്നതുപോലെ ഒച്ചുവേഗത്തില്‍ ഇഴഞാണ്‌ മുന്നോട്ടു പോകുന്നത്‌. വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥമേദാവികള്‍ക്ക്‌ ഉടനടി നിര്‍ദ്ദേശം നല്‍കി നാടിന്റെ ഈ ദുരവസ്ഥയെ നേരിടാന്‍ മുഖ്യമന്ത്രിയും മറ്റു വകുപ്പു മന്ത്രിമാരും അതിവേഗം തയ്യാറാകണം. റോഡിന്റെ വക്കില്‍കൂടി ഒഴുകുന്ന കനാലുകള്‍ വൃത്തിയാക്കി വെള്ളം ഒഴുക്കിവിടുവാനും, റോഡിന്റെ ഇരുപുറങ്ങളിലുമായി കാടുകയറികിടക്കുന്ന സ്ഥലങ്ങള്‍ ആവശ്യമായ രീതിയില്‍ വെട്ടിവൃത്തിയാക്കുവാന്‍ തൊഴിലുറപ്പുജീവനക്കാരെയോ, മറ്റേതെങ്കിലും സംഘടനകളയോ ഉടനടി ചുമതലപ്പെടുത്തി റോഡുകളുടെ നിരത്തുകളിലെ ശോച്വാവസ്ഥപരിഹരിക്കണമെന്ന്‌ ഇതോടൊപ്പം അഭ്യര്‍ത്ഥിക്കുന്നു.

ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ ഈ തരത്തിലുള്ള മാലിന്യകൂമ്പാരങ്ങളില്‍ വളരുന്ന മാരകമായ കൊതുകുകളില്‍ കൂടിയാണെന്നകാര്യം മറക്കാതിരിക്കാന്‍ അധികൃതര്‍ എത്രയും പെട്ടെന്നു ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വോട്ടിനു മാത്രം പ്രത്യക്ഷപ്പെടുന്ന രാഷ്‌ട്രീയക്കാര്‍ക്ക്‌ ഇനിയും ഒരു തിരിച്ചടി ഉടനടി പ്രതീക്ഷിക്കാവുന്നതാണ്‌. പൊതുജനങ്ങള്‍ പ്രതികരിക്കാന്‍ സമയമായി അടുത്ത പ്രാവശ്യം വോട്ടിനു വേ
ണ്ടി സമ്മതിദായകരെ സമീപിക്കുന്നതിനു മുമ്പ്‌ ഇത്തരത്തിലുള്ള ശുചീകരണപ്രവര്‍ത്തികളും പദ്ധതികളും ആവിഷ്‌കരിക്കണം. അല്ലെങ്കില്‍ പൊതുജനങ്ങള്‍ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും പ്രബുദ്ധരായ കേരളജനതയും ഉണരാന്‍ സമയമായി നാട്ടുകാര്‍ പ്രതികരണശേഷിയുള്ളവരായി മാറസമയം അതിക്രമിച്ചിരിക്കുന്നു. കുമിഞ്ഞുകൂടിയ മാലിന്യകാടുകളില്‍ നിന്നും കെ.എസ്‌.ഇ.ബിയുടെ തൂണുകള്‍ അടിയന്തിരമായി നീക്കം ചെയ്‌തു ഡിപ്പാര്‍ട്ടുമെന്റുകളില്‍ സൂക്ഷിക്കുവാനും അതുമൂലം ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടും ഒഴിവാക്കണമെന്ന്‌ ജനകീയ സര്‍ക്കാരിനോട്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

ജയ്‌ഹിന്ദ്‌
കോടികള്‍ മുടക്കിയ കെ.എസ്‌.ഇ.ബി തുണുകള്‍ വഴിയോര കാടുകളില്‍ ഒളിഞ്ഞുകിടക്കുന്നു (ചാരുംമൂട്‌ ജോസ്‌)കോടികള്‍ മുടക്കിയ കെ.എസ്‌.ഇ.ബി തുണുകള്‍ വഴിയോര കാടുകളില്‍ ഒളിഞ്ഞുകിടക്കുന്നു (ചാരുംമൂട്‌ ജോസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക