Image

ആര്‍. ബാലകൃഷ്‌ണപിള്ളയെ അന്വേഷണോദ്യോഗസ്ഥന്‍ ചോദ്യം ചെയ്‌തു

Published on 04 October, 2011
ആര്‍. ബാലകൃഷ്‌ണപിള്ളയെ അന്വേഷണോദ്യോഗസ്ഥന്‍ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: ആര്‍. ബാലകൃഷ്‌ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ പിള്ളയെ അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തു. കേസ്‌ അന്വേഷിക്കുന്ന ഡി.വൈ.എസ്‌.പി. ഷാനവാസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ ചോദ്യം ചെയ്‌തത്‌. പിള്ള ചികിത്സ നടത്തുന്ന തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ ജയില്‍ അധികൃതരുടെ സാന്നിധ്യത്തിലാണ്‌ ചോദ്യം ചെയ്യല്‍ നടന്നത്‌.

ഇതിനിടെ ബാലകൃഷ്‌ണ പിള്ളക്ക്‌ തന്നോട്‌ വിരോധമുണ്ടായിരുന്നെന്ന്‌ ആക്രമണത്തിനിരയായ വാളകം സ്‌കൂള്‍ അധ്യാപകന്‍ കൃഷ്‌ണകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. ആശുപത്രിയില്‍ നിന്നും സ്‌കാനിങ്ങിന്‌ കൊണ്ടു പോകവെയാണ്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ചത്‌്‌ .

നിലമേലോ കടയ്‌ക്കലോ താന്‍ പോയിട്ടില്‌ളെന്നും സ്വന്തം കാറില്‍ പോകുമ്പോള്‍ നാല്‌ പേര്‍ ആക്രമിക്കുകയായിരുന്നെന്നും അധ്യപകന്‍ പറഞ്ഞു. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും കുടുതല്‍ കാര്യങ്ങള്‍ വേണ്ട സമയത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ തുറന്ന്‌ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക