Image

ഷാര്‍ജയില്‍ മലയാളി ബാലന്‍ ബെല്‍റ്റ്‌ കഴുത്തില്‍ കുരുങ്ങി മരിച്ചു

Published on 04 October, 2011
ഷാര്‍ജയില്‍ മലയാളി ബാലന്‍ ബെല്‍റ്റ്‌ കഴുത്തില്‍ കുരുങ്ങി മരിച്ചു
ഷാര്‍ജ: താമസസ്‌ഥലത്തു കളിക്കുന്നതിനിടെ കരാട്ടെ ബെല്‍റ്റ്‌ കഴുത്തില്‍ കുരുങ്ങി മലയാളി വിദ്യാര്‍ഥി മരിച്ചു. ദുബായില്‍ ഷിപ്പിങ്‌ കമ്പനി ഉദ്യോഗസ്‌ഥന്‍ പാലാരിവട്ടം കീച്ചേരിയില്‍ ബേബി കുര്യാക്കോസിന്റെ ഏകമകന്‍ ഡാനിയല്‍ ബേബി (11) ആണു മരിച്ചത്‌. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ്‌ സ്‌കൂള്‍ ആറാം ക്ലാസ്‌ വിദ്യാര്‍ഥിയായ ഡാനിയല്‍ മൈസലൂണിലെ ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്കായിരുന്നപ്പോഴാണു ദുരന്തം.

ബേബിയും അല്‍ മവാരിഫ്‌ സ്‌കൂളില്‍ നഴ്‌സായ മാതാവ്‌ വത്സമ്മ തോമസും ജോലിസ്‌ഥലത്തായിരുന്നു. വല്‍സമ്മ ഉച്ചയ്‌ക്കു രണ്ടരയോടെ ഫ്‌ളാറ്റില്‍ തിരിച്ചെത്തി മകനെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന്‌ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ബെല്‍റ്റിന്റെ ഒരറ്റം കിടപ്പുമുറിയുടെ വാതിലിലെ കൊളുത്തില്‍ കുടുങ്ങി അനക്കമില്ലാതെ കിടക്കുകയായിരുന്നു ഡാനിയല്‍. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക