Image

മോനിപ്പള്ളി സ്വദേശി മസ്‌കറ്റില്‍ നിര്യാതനായി

സേവ്യര്‍ കാവാലം Published on 04 October, 2011
മോനിപ്പള്ളി സ്വദേശി മസ്‌കറ്റില്‍ നിര്യാതനായി
മസ്‌കറ്റ്‌: കോട്ടയം മോനിപ്പള്ളി തെക്കേല്‍ ഞരളക്കാട്ടുകുന്നേല്‍ ശങ്കരന്റെ മകന്‍ പ്രകാശ്‌ (45) മസ്‌കറ്റില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ ഓമന (നഴ്‌സ്‌, കൗള ഹോസ്‌പിറ്റല്‍ മസ്‌കറ്റ്‌). മക്കള്‍: അരുണ്‍, അനഘ (ഇരുവരും മസ്‌കറ്റ്‌ ഇന്‍ഡ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍). പരേതന്‍ മസ്‌കറ്റ്‌ കോവി ആന്‍ഡ്‌ പാര്‍ട്‌നേഴ്‌സിലെ ഓട്ടോകാര്‍ഡ്‌ ഓപ്പറേറ്ററായിരുന്നു.

രോഗബാധിതനായി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഒമാന്‍ എയര്‍ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.
മോനിപ്പള്ളി സ്വദേശി മസ്‌കറ്റില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക