Image

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളം) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് രൂപീകരിച്ചു.

പി. പി. ചെറിയാന്‍ Published on 24 July, 2013
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളം) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് രൂപീകരിച്ചു.
ഗാര്‍ലന്റ് (ഡാളസ്): ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം ജൂലൈ 20 ശനിയാഴ്ച ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍ റസ്റ്റോറണ്ടില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഐ.എന്‍.ഒ.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുത്ത് സ്വാഗതമാംശസിച്ചു നാഷണല്‍ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്ജ് സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചു.

രാജന്‍ മാത്യൂ (പ്രസിഡന്റ്), ജോര്‍ജ്ജ് തോമസ്, സക്കറിയ മൈക്കിള്‍ (വൈസ് പ്രസിഡന്റ്), ബാബു പി.സൈമണ്‍ (സെക്രട്ടറി), ജോയ് ആന്റണി, അജി മാത്യൂ ( ജോ.സെക്രട്ടറി), മോന്‍ മാത്യൂ ജോര്‍ജ്ജ്(ട്രഷറര്‍), കെ.സി.മാത്യൂ (ജോ.ട്രഷറര്‍), ബേബി കൊടുവത്ത്, മാത്യൂ ടി. നൈനാന്‍, സിബു ജോസഫ് ജോര്‍ജ്ജ്, മാത്യൂ കോശി, ബെന്നി ജോണ്‍, നെമ്പു കുര്യാക്കോസ്, സേവ്യര്‍, മനോജ് എബ്രഹാം, പ്രതീപ് എന്നിവര്‍ അടങ്ങുന്ന ഒരു പ്രവര്‍ത്തക സമിതിയെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

ഡാളസ്-ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും എത്തിചേര്‍ന്നവരില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിച്ചിട്ടുള്ളവരും വിദ്യാര്‍ത്ഥി നേതാക്കളും, സജ്ജീവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൂര്‍വ്വകാല സ്മരണകള്‍ പങ്കിടുകയും, കേരളത്തില്‍ കോണ്‍ഗ്രസും, യു.ഡി.എഫ് സര്‍ക്കാരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു.

പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ടു ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്), ബോബന്‍ കൊടുവത്ത്, പി.പി. ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജന്‍ മാത്യൂ വിശദീകരിച്ചു. സെക്രട്ടറി ബാബു പി. സൈമണ്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.


ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളം) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് രൂപീകരിച്ചു.ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളം) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് രൂപീകരിച്ചു.ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളം) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് രൂപീകരിച്ചു.
Join WhatsApp News
TRUTH 2013-07-24 17:31:46
Why u people bring cheap politics
From India to USA. It is shame
Kerala politics importing here 
Please u and ur children involved
American politics and get good 
Future otherwise ur child follow 
This kind of bad Indian politics
അമേരിക്കൻ അച്ചായൻ 2013-07-24 20:01:32
അട്ടെ പിടിച്ചു മെത്തെ കിടത്തിയാൽ കിടക്കുമോ എന്റെ സത്യമേ? അമേരിക്കക്ക് വന്നപ്പോൾ കുറച്ചു ഡോളർ ഉണ്ടാക്കണം വീട്, കാറ്,  പള്ളി, ജനറൽ ബോഡി, അതൊന്നും പറ്റിയില്ലങ്കിൽ , അസോസിയേഷൻ, ജില്ല, ഫോമ, ഫൊക്കാന, വേൾഡ് മലയാളി കൌണ്‍സിൽ, പ്രവാസി ഫെഡറെഷൻ  അമേരിക്ക ഇതിന്റെ ഏതെങ്കിലും ഒക്കെ ഒരു പ്രസിഡന്റ്‌ ആകണം. അതിനു അമേരിക്കാൻ രാഷ്ട്രീയം ഒരിക്കലും ശരിയാകത്തില്ല ട്രൂത്തെ. അതിനു പറ്റിയത് കേരളത്തിലെ മൂക്കിന്റെ പാലം തെറിക്കുന്ന നാറ്റം പിടിച്ച രാഷ്ട്രീയവും തനി തറ വര്ത്തമാനവും വേണം. എഴാറ്റിൽ ചാടിയാൽ നാറ്റം പോകാത്ത തെറി ഞാൻ പറയും. ഒരു പ്രാവശ്യം കേട്ടവാൻ ഒന്നും എന്റെ നേരെ നിന്നിട്ടില്ല. പിന്നെ പിള്ളാരുടെ കാര്യം അത് ഞാൻ നേരത്തെ ഉപക്ഷിച്ചു. വിളിച്ച വഴിയെ വന്നില്ലങ്കിൽ പോയവഴിയെ അടിക്കുക. അല്ലെങ്കിൽ അവന്മാരും അവളുമാരും നമ്മളെ ആഴി എണ്ണിക്കും. നാട്ടിൽ ഒന്നും ഒരുത്തനും നമ്മളെ ഒന്നും ആക്കത്തില്ല. നമ്മളെക്കാളും പരനാറികളാ. കേരള രാഷ്ട്രീയം തന്നെ ആണെങ്കിലും ആരേം വെട്ടി കൊല്ലത്തില്ല . കൂടി വന്നാൽ ഒരു പാര. അത്രേ ഉള്ളു സത്യം.


Joseph Abraham 2013-07-25 08:58:53
Hallow Truth: Don’t get too excited. Cool down… We are not importing Kerala politics to this country. You are right about the need to get us involved with American politics. In fact one of INOC’s goals is to encourage and educate our youngsters about the importance and need of their involvement in American political process. Finally, hey “Truth” take out your mask and come out from the closet; reveal your identity. Be brave, Have-Some-Balls! Joseph Abraham President INOC Kerala Texas Chapter
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക