Image

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം: പരിഗണനാ ലിസ്റ്റില്‍ കവി സച്ചിദാനന്ദനും

Published on 04 October, 2011
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം: പരിഗണനാ ലിസ്റ്റില്‍ കവി സച്ചിദാനന്ദനും
ന്യൂഡല്‍ഹി: നോബല്‍ സമ്മാന പരിഗണനാ ലിസ്റ്റില്‍ മലയാളി സന്നിധ്യം. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനു പരിഗണിക്കുന്നവരില്‍ പ്രശസ്‌ത കവി കെ. സച്ചിദാനന്ദനും ഉള്‍പ്പെടുന്നു ലിസ്റ്റില്‍ നേപ്പാളി ഭാഷയില്‍ എഴുതുന്ന ഇന്ത്യന്‍ കവി രാജേന്ദ്ര ഭണ്ഡാരി, രാജസ്‌ഥാനി എഴുത്തുകാരന്‍ വിജയ്‌ദാന്‍ ദത്ത, ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി എന്നിവരും ഉള്‍പ്പെടുന്നു. സച്ചിദാനന്ദന്റെ കവിതകള്‍ വിവിധ ഭാഷകളിലേക്ക്‌ തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌.ആദ്യ സ്‌ഥാനത്തുള്ളത്‌ സിറിയന്‍ കവി അഡോണിസ്‌ ആണ്‌. സച്ചിദാനന്ദന്റെ സാധ്യത 1-33 ആണ്‌.

നോബല്‍ സമ്മാനത്തിനു പരിഗണിക്കപ്പെടുന്നവരില്‍ 27 വര്‍ഷം മുമ്പ്‌ മലയാളിത്തിന്റെ പ്രശസ്‌ത കവയിത്രി കമലാ ദാസും ഉള്‍പ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക