Image

ഐസ്‌ക്രീം കേസ്‌: രണ്ടു സ്‌ത്രീകള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കി

Published on 04 October, 2011
ഐസ്‌ക്രീം കേസ്‌: രണ്ടു സ്‌ത്രീകള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കി
കോഴിക്കോട്‌: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത്‌. കേസിലെ സാക്ഷികളായ രണ്ട്‌ സ്‌ത്രീകളാണ്‌ മൊഴി നല്‍കിയത്‌. സാക്ഷികളായ ബിന്ദു, റോസ്ലിന്‍ എന്നിവര്‍ മൊഴി നല്‍കിയത്‌. കേസന്വേഷിക്കുന്ന താമരശ്ശേരി ഡി. വൈ. എസ്‌. പി ജെയ്‌സണ്‍ എബ്രഹാം മുമ്പാകെയാണ്‌ മൊഴിനല്‍കിയത്‌.

സാക്ഷികളായ സ്‌ത്രീകള്‍ മുമ്പ്‌ മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ്‌ , ജില്ലാ മജിസ്‌ട്രേറ്റ്‌ എന്നിവര്‍ക്ക്‌ കത്തയച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കരുതെന്ന്‌ അദ്ദേഹത്തിന്‍െറ അടുത്തയാളായ ചേളാരി സ്വദേശി ശരീഫ്‌ ഭീഷണിപ്പെടുത്തിയിരുന്നു എന്നായിരുന്നു ഇവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക