Image

അവതരണത്തില്‍ കലര്‍പ്പു കലരുമ്പോള്‍...(ഹിന്ദു കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചത്‌-വാസുദേവ്‌ പുളിക്കല്‍)

(ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌) Published on 22 July, 2013
അവതരണത്തില്‍ കലര്‍പ്പു കലരുമ്പോള്‍...(ഹിന്ദു കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചത്‌-വാസുദേവ്‌ പുളിക്കല്‍)
(ഫ്‌ളോറിഡായില്‍ നടന്ന 2013-ലെ ഹിന്ദു കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചത്‌)

ഹിന്ദുമതത്തിലെ ചില ദുര്‍വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളുമാണ്‌ ഇവിടത്തെ ചര്‍ച്ചാവിഷയം. ഭാരതീയ സംസ്‌കാരം ലോകമെമ്പാടും ആദരിക്കപ്പെടുന്ന അതിപുരാതനമായ ഒരു സംസ്‌കാരമാണ്‌. കാലാകാലങ്ങളില്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിഭിന്ന സംസ്‌കാരങ്ങള്‍ ഭാരതത്തിലേക്ക്‌ ഒഴുകി വന്നിട്ടുണ്ടെങ്കിലും, ഭാരതീയ സംസ്‌കാരമെന്ന്‌ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്‌ ഹൈന്ദവ സംസ്‌കാരം അല്ലെങ്കില്‍ ഹിന്ദുമത സംസ്‌കാരമെന്നാണ്‌. ഒരു തരം ആനന്ദം കലര്‍ന്ന സന്തോഷത്തോടെയാണ്‌ ജനങ്ങള്‍ ഹിന്ദുമത സംസ്‌കാരത്തെ നോക്കിക്കാണുന്നത്‌. കാരണം ഹിന്ദുമതത്തില്‍ അധിഷ്ടിതമായിരിരുന്ന തത്വസംഹിത അദ്വിതീയമാണ്‌, അതിവിശിഷ്ടമാണ്‌, അതുല്യമാണ്‌. ഹൈന്ദവപാരമ്പര്യത്തിനും ദര്‍ശനങ്ങള്‍ക്കും ശാസ്‌ത്രീയമൊ, യുക്തിപരമൊ, ആത്മീയമൊ സാര്‍വ്വലൗകികമോ ആയ ഭാവവും പ്രാമുഖ്യവുമുണ്ട്‌. ലോകാ സമസ്‌താ സുഖിനൊ ഭവന്തു എന്ന മന്ത്രധ്വനി ഉയര്‍ത്തുന്ന ഹിന്ദുമതം, അവിനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍ അവനിയിലാദിമമായൊരാത്മരൂപം - അതായത്‌ ഞാനും നീയും അവനും ഇവനുമൊക്കെ ഒരേ ആത്മാവിന്റെ ഭിന്ന രൂപങ്ങള്‍ മാത്രമാണ്‌ എന്ന അദൈ്വത സിദ്ധാന്തം ഉല്‍ഘോഷിക്കുന്ന ഹിന്ദുമതം സെമിറ്റിക്‌ മതങ്ങളില്‍ നിന്നും വേറിട്ടു നില്‌ക്കുന്നു. ഏതൊരാള്‍ക്കും അംഗീകരിക്കാന്‍ പാകത്തിന്‌ മൂല്യസമൃദ്ധമാണ്‌ ഹിന്ദുമതം. ഏതൊരു സാഹചര്യത്തിലും നവചൈതന്യം ആര്‍ജ്ജിക്കാനുള്ള ശക്തിയും ഹിന്ദുമതത്തിനുണ്ട്‌.

ഇങ്ങനെ നിരവധി ഗുണങ്ങള്‍ കൊണ്ട്‌ അനുഗൃഹീതവും സമ്പന്നവുമായ ഹിന്ദുമതത്തിന്റെ മനോഹരമായ മുഖച്ഛായക്ക്‌ മങ്ങലേറ്റിട്ടുണ്ട്‌. അത്‌ എന്തുകൊണ്ടാണ്‌. കാരണം മറ്റൊന്നുമല്ല. ജാതിവ്യവസ്ഥിതിയുടെ കറുത്തിരുണ്ട കാര്‍മേഘപടലങ്ങള്‍ ഹിന്ദുമതത്തെ ഗ്രസിച്ചിട്ടുണ്ട്‌ എന്നതു തന്നെ. ഹിന്ദുമതത്തെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചതില്‍ പാകപ്പിഴകള്‍ ഉണ്ടാവുകയും തന്മുലം ഹിന്ദുമതത്തെ ജനങ്ങള്‍ തെറ്റായി മനഇജിലാക്കാന്‍ ഇടയാവുകയും ചെയ്‌തു. ആസുരി ഭാവവും ഈശ്വരി ഭാവവും ഹിന്ദുമതത്തിലുണ്ട്‌. ആസുരി ഭാവം ബാഹ്യവും ഈശ്വരി ഭാവം ആന്തരികവുമാണ്‌. ഭൂരിപക്ഷം ഹൈന്ദവരും ബാഹ്യമായ ജാതിവ്യവസ്ഥിതി എന്ന ആസുരി ഭാവത്തിന്റെ വലയത്തില്‍ അകപ്പെട്ടുഴലുന്നതു കൊണ്ട്‌ ഹിന്ദുമതത്തിന്റെ ഉത്മ തിരിച്ചറിയാന്‍ അവര്‍ക്ക്‌ സാധിച്ചില്ല. ഹിന്ദുമതത്തിന്റെ കെട്ടുറപ്പിനെത്തന്നെ അത്‌ ബാധിച്ചിട്ടുണ്ട്‌. ജാതിവ്യവസ്ഥിതി മൂലം സ്വാതന്ത്ര്യവും അവകാശവും നഷ്ടപ്പെട്ടതിനാല്‍ ലക്ഷക്കണക്കിനു പേര്‍ക്ക്‌ ഹിന്ദുമതം ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ട്‌. ജാതിവ്യവസ്ഥിതിയുടേയും മതപരിവര്‍ത്തനത്തിന്റേയും നിരര്‍ത്ഥകത ചൂണ്ടിക്കാണിച്ചു കൊണ്ട്‌ നാരായണഗുരു ജാതി ഇല്ലായ്‌മ ചെയ്യാനും ജനങ്ങളെ മതം മാറ്റത്തില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്‌. മതമേതായാലും മനുഷ്യന്‍ നാന്നായല്‍ മതി എന്ന സന്ദേശം ഉള്‍ക്കൊള്ളുന്നവര്‍ക്ക്‌ മതപരിവര്‍ത്തനത്തെ പറ്റി ചിന്തിക്കേണ്ടതായി പോലും വരില്ല. ചട്ടമ്പി സ്വാമികളും അദൈ്വത മതം- എല്ലാവരും ഒന്നെന്ന്‌ ഉല്‍ഘോഷിക്കുന്ന മതം - പ്രചരിപ്പിച്ച്‌ കേരളീയ നവോത്ഥാനത്തിനും ജനങ്ങളുടെ സാംസ്‌കാരിക ഉന്നമനത്തിനും വേണ്ടി ശ്രമിച്ചിട്ടുണ്ട്‌. ഇങ്ങനെ, കേരളത്തില്‍ മതപരിവര്‍ത്തനം നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ഹിന്ദുമതത്തെ കാര്‍ന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ ഈ ദുരവസ്ഥ ഇപ്പോഴും വന്‍ തോതില്‍ നിലനില്‌ക്കുന്നു. ഹിന്ദുമതത്തിലെ പ്രശ്‌നങ്ങള്‍ മൂലം ജനങ്ങള്‍ ഹിന്ദുമതം ഉപേക്ഷിച്ചു പോകുന്നത്‌ ഹിന്ദുമതത്തിന്റെ ബലഹീനതയാണ്‌, അതു ലജ്ജാവഹവുമാണ്‌.

ഹിന്ദുമതത്തില്‍ ഇപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച്‌ ഹൈന്ദവരെ തെറ്റിലേക്ക്‌ തള്ളി വിട്ടതാരാണ്‌. ഹിന്ദുമത തത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്ന ഉപനിഷത്തുക്കള്‍ക്ക്‌ വ്യാഖ്യാനം നല്‍കിയവരാണോ ചിതറിക്കിടന്ന ഹിന്ദുമത തത്ത്വങ്ങള്‍ ക്രോഡീകരിച്ചത്‌ ശ്രീ ശങ്കരാചര്യരാണ്‌. പിന്നീടത്‌ ശ്രീ ശങ്കരന്റെ അദൈ്വതമായി. ശങ്കരാചര്യരുടെ ഭാഷ്യത്തില്‍ പലേടത്തുനിന്നും നിഷ്‌പക്ഷത ചോര്‍ന്നു പോയിട്ടുണ്ട്‌ എന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു വന്നിട്ടുണ്ട്‌. മറ്റൊരു പ്രശ്‌നം അദൈ്വതം എന്താണെന്ന്‌ സാധരണക്കാര്‍ക്ക്‌ മനഇജിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്‌. തത്ത്വമസി, അഹം ബ്രഹ്മാസ്‌മി എന്നൊക്കെ കേള്‍ക്കുമ്പോള്‍ അര്‍ത്ഥമറിയാതെ അവര്‍ അന്താളിച്ചു നിന്നു പോകും. ഈ വാക്യങ്ങളുടെയൊക്കെ അര്‍ത്ഥം ശരിയായ വിധത്തില്‍ അവര്‍ക്ക്‌ മനഇജിലാക്കിക്കൊടുക്കാന്‍ സാധിക്കണം. അതിന്‌ വ്യാഖ്യാനങ്ങള്‍ സത്യസന്ധമായിരിക്കണം. അല്ലെങ്കില്‍ വാക്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടും. പണ്ഡിതന്മാര്‍ വസ്‌തുതകള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന്‌ ഭഗവത്‌ഗീതയില്‍ പറഞ്ഞിട്ടുണ്ട്‌:

വിദ്യാവിനയസമ്പന്നേ, ബ്രാഹ്മണേ ഗവി ഹസ്‌തിനി
ശുനി ചൈവ ശ്വപാകേ, ച പണ്ഡിതഃ സമദര്‍ശനഃ

വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും പശുവിലും ആനയിലും പട്ടിയിലും ചണ്ഡാളനിലും പണ്ഡിതന്മാര്‍ സമദര്‍ശികാളാകുന്നു, എല്ലാറ്റിലും ഒരേ സത്യം തന്നെ കാണുന്നു എന്ന്‌ സാരം. ഈ ഗീതാവക്യത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ സമദര്‍ശനത്തോടെ, സമഭാവനയോടെ കാര്യങ്ങള്‍ വ്യഖ്യാനക്കപ്പെട്ടിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. അര്‍ത്ഥം മനഇജിലാക്കാതേയോ വ്യക്തിതാത്‌പര്യമനുസരിച്ചോ മതവാക്യങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ അത്‌ മതത്തിന്‌ നാശമായി ഭവിക്കുന്നു. ഉദാഹരണത്തിന്‌ ഭഗവത്‌ഗീതയില്‍ ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം എന്നു കുറിച്ചിട്ടിരിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ വര്‍ണ്ണാശ്രമത്തിന്‌ ദുഷിച്ച ജാതിവ്യവസ്ഥിതിയുടെ പരിവേഷം നല്‍കിയിട്ടുണ്ട്‌. ജനങ്ങളെ ചൂഷണം ചെയ്യുന്നതിനു വേണ്ടി ആര്യന്മാരാണ്‌ ജാതി ഉണ്ടാക്കിയതെന്ന്‌ ഡോ. എ. കെ. ബി. പിള്ള സ്വന്തം ഗവേഷണത്തില്‍ നിന്നും കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്‌. പൊറുക്കാനാവാത്ത ആ തെറ്റു ചെയ്‌തത്‌ ആരു തന്നെ ആയിരുന്നാലും അത്‌ ഹിന്ദുമതത്തിന്റെ അസ്ഥിത്വത്തേയും സംസ്‌കാരത്തേയും ബാധിക്കുന്ന വിധത്തില്‍ ഹിന്ദുക്കളുടെ മനഇജില്‍ ജാതിയുടെ വികൃതമുഖം പതിക്കാന്‍ ഇടയാക്കി.ഈ ദുര്‍വ്യാഖ്യാനത്തിന്റെ പരിണിതഫലമാണ്‌ ഇന്ന്‌ കാണുന്ന ബ്രാഹ്മണന്‍ മുതല്‍ ചണ്ഡാളന്‍ വരെയുള്ള ജാതി ശ്രേണി.

ചാതുര്‍വര്‍ണ്ണ്യം ജാതിയല്ല, ഒരു വിഭജനം മാത്രമാണ്‌. ലോകത്തില്‍ എതൊരു സമൂഹത്തിലും ഓരോരുത്തരും പുലര്‍ത്തുന്ന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനങ്ങളുണ്ട്‌. പക്ഷെ, അത്‌ ഭൃഷ്ട്‌ കല്‌പ്‌പിച്ച ജനങ്ങളെ അകറ്റി നിര്‍ത്തലല്ല. എന്നാല്‍ ഭാരതത്തില്‍ ആ വിഭജനം ജനങ്ങളെ വെര്‍തിരിച്ചു നിര്‍ത്തുന്ന നികൃഷ്ടമായ ജാതി വ്യവസ്ഥിതിയായി. ഒരു വിഭാഗത്തിന്റെ സ്വാര്‍ത്ഥതാല്‌പര്യം സംരക്ഷിക്കുന്നതിനു വേണ്ടി സെക്‌റ്റര്‍ ഉണ്ടാക്കി ജനങ്ങളെ വേര്‍തിരിച്ചപ്പോള്‍ മറ്റു ചില വിഭാഗങ്ങള്‍ താഴോട്ട്‌ തള്ളപ്പെട്ടു, ഹിന്ദുമതം തെറ്റിദ്ധരിക്കപ്പെട്ടു. ചാതുര്‍വര്‍ണ്ണ്യം ജാതിയായി ദുര്‍വ്യാഖ്യാനം ചെയ്‌തപ്പോഴാണ്‌ പ്രശ്‌നം വന്നത്‌. ഈ ദുര്‍വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളും മൂലം ഒരു ചണ്ഡാളന്‍ പഠിച്ചു വന്നാല്‍ അയാള്‍ അംഗീകരിക്കപ്പെടുന്നില്ല. അമ്പലത്തില്‍ പൂജ ചെയ്യാനുള്ള യോഗ്യത നേടി ഒരു ചണ്ഡാളന്‍ പൂജാരിയായി വന്നാല്‍, അയാള്‍ പ്രസാദം വച്ചു നീട്ടുമ്പോള്‍ അയാള്‍ ജന്മം കൊണ്ട്‌ ബ്രാഹ്മണന്‍ അല്ല എന്ന കാരണത്താല്‍ പലരും വില്ലു പോലെ പിറകോട്ട്‌ വളഞ്ഞ്‌ കൈകള്‍ പിന്‍വലിക്കുന്നു.

ഹിന്ദുമതത്തെ പറ്റിയുള്ള അബദ്ധജടിലമായ തെറ്റിദ്ധാരണയുടെ ഫലമാണിത്‌. ഒരാള്‍ ബ്ര്‌ഹ്മണനാകുന്നത്‌, അതായത്‌ ബ്രഹ്മത്തെ അറിയുന്നത്‌ ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ്‌ എന്ന്‌ വേദങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ആ വേദം അഭ്യസിച്ചവര്‍ അജ്ഞരിലേക്ക്‌ അത്‌ പകര്‍ന്നു കൊടുക്കുന്ന അവസരത്തില്‍ മായം ചേര്‍ക്കുന്നത്‌ അന്ധനെക്കൊണ്ട്‌ അമൃതാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ അമേദ്യം ഭക്ഷിപ്പിക്കുന്നതു പോലെയാണ്‌. അത്‌ ഒരുതരം ക്രൂരതയുമാണ്‌.

ഹിന്ദുമതസംസ്‌കാരവും ജീവിതക്രമവും സ്വീകാര്യമായിട്ടുള്ള നിരവധി ഇതരമതസ്ഥരുണ്ട്‌. ഹിന്ദുമതത്തിലെ ജാതി സങ്കല്‍പത്തിന്റെ വികലത നിലനില്‌കുമ്പോള്‍ ഇതരമതസ്ഥരില്‍ ഒരാള്‍ ഹിന്ദുമതത്തിലേക്കു വന്നാല്‍ അയാള്‍ ആരാകുമെന്നാണ്‌ പൊതുജനങ്ങളുടെ സംശയം. അതിന്‌ വ്യക്തമായ ഒരു ഉത്തരമില്ല. ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥിതിയുടെ തകരാറാണിത്‌. ഹിന്ദുമതത്തിലെ വിഭജനം ശരിയായി മനഇജിലാക്കാന്‍ സാധിക്കാതെ പോയത്‌ അതിന്റെ അവതരണത്തില്‍ കലര്‍പ്പു കലര്‍ത്തിയതു കൊണ്ടാണ്‌.

എന്താണിതിനൊരു പ്രതിവിധി? ഹിന്ദുമതത്തില്‍ എല്ലാവര്‍ക്കും ഹിന്ദു എന്ന പദവി മാത്രമെ പാടുള്ളു. അപ്പോള്‍ ഹിന്ദുമതത്തെ തെറ്റായി അവതരിപ്പിക്കുകയോ തെറ്റായി മനസിലാക്കുകയോ ചെയ്യുകയില്ല. ജാതീയമായ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ട്‌ എല്ലാവര്‍ക്കും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാം എന്ന അവസ്ഥയില്‍ കേരളീയ ഹിന്ദുക്കള്‍ എത്തിയിട്ടുണ്ട്‌. അവര്‍ ഒരു പടി കൂടി മുന്നോട്ടു പോകണം.

നിബന്ധനകളൊന്നും കൂടാതെ തന്നെ എല്ലാവരും ഒന്നാണെന്ന്‌ ചിന്തിക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനുമുള്ള മാനസിക വികാസമുണ്ടാവണം. അതിന്‌ ഹിന്ദുമത തത്വങ്ങള്‍ വായിച്ച്‌ അവയുടെ അന്തസത്ത ഉള്‍ക്കൊള്ളണം. അപ്പോള്‍ ഹിന്ദുമതത്തിന്റെ ഹൃദയഭാഗം മനോഹരമായ ഒരു താമരപ്പൊയ്‌കയാണെന്നും അവിടെ ജാതിയുടെ ജീര്‍ണ്ണതയില്ലെന്നും മനസിില്‍ വിവേചനം കൊണ്ടു നടക്കുന്നത്‌ മൂഢത്വമാണെന്നും ബോധ്യമാകും അതോടെ ജാതിവ്യവസ്ഥിതിയുടെ അടിത്തറ താനെ തകര്‍ന്നു വീഴും.

ഹൈന്ദവരുടെ ദൈവസങ്കല്‌പത്തിലും തെറ്റിദ്ധാരണള്‍ ഉണ്ട്‌. അമേരിക്കയില്‍ വായനക്കാരേക്കാള്‍ കൂടതല്‍ എഴുത്തുകാരണെന്ന്‌ വ്യംഗമായി പറയുന്നതു പോലെ മൊത്തം ഹിന്ദുക്കളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ദൈവങ്ങള്‍ അവര്‍ക്കുണ്ട്‌-മുപ്പത്തിമുക്കോടി ദൈവങ്ങള്‍. എന്നിട്ടും അവര്‍ നാന്നായില്ല. നാനത്വത്തില്‍ ഏകത്വം കാണാതെ അവര്‍ ദൈവത്തിന്റെ പേരില്‍ വഴക്കടിച്ചിട്ടുള്ളത്‌ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. വിഷ്‌ണുഭക്തരും ശിവഭക്തരും തമ്മിലുണ്ടായിട്ടുള്ള സംഘര്‍ഷങ്ങള്‍ എത്രയോ ഭീകരമായിരുന്നു. പരസ്‌പരം തിരിച്ചറിയാന്‍ വേണ്ടി വൈഷ്‌ണവരും ശൈവരും വ്യത്യസ്ഥമായി കുറികള്‍ വരയ്‌ക്കുന്നത്‌ വിഷ്‌ണുവും ശിവനും രണ്ടാണെന്ന തെറ്റിദ്ധാരണ മുലമാണ്‌. ഹിന്ദുമതത്തിലെ മിസ്‌കണ്‍സെപ്‌ഷന്റെ ഒന്നാംതരം ഉദാഹരണം. ദൈവങ്ങളെ എല്ലാം പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌ ക്ഷേത്രങ്ങളിലാണെന്നാണല്ലോ ധരിച്ചു വച്ചിരിക്കുന്നത്‌. നാരായണഗുരു അരുവിപ്പുറത്തെ ആറ്റില്‍ മുങ്ങി ഒരു പാറക്കല്ലെടുത്തുകൊണ്ടു വന്ന്‌ ശിവപ്രതിഷ്‌ഠ നടത്തിയത്‌ ആ കല്ലില്‍ ശിവനുണ്ടായിട്ടല്ല.

താന്ത്രികവിധി പ്രകാരം മന്ത്രോച്ഛാരണത്തോടെ പ്രതിഷ്‌ഠിച്ചാലും ആ കല്ലില്‍ ശിവനുണ്ടാവുകയില്ല എന്ന്‌ മനഇജിലാക്കിയതു കൊണ്ടാണ്‌ ഗുരു അങ്ങനെ ചെയ്യാതിരുന്നത്‌. നമ്പൂതിരിമാര്‍ മന്ത്രങ്ങള്‍ ഉച്ചരിച്ച്‌ താന്ത്രിക വിധിപ്രകാരം പ്രതിഷ്‌ഠിച്ചാല്‍ വിഗ്രഹം ദേവിയോ ദേവനോ ആകുമെന്ന്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്‌. `ബി' എന്ന അക്ഷരം പഠിപ്പിക്കാന്‍ കൊച്ചുകുട്ടികളെ ബലൂണ്‍ കാണിച്ചു കൊടുക്കുന്നു. ബലൂണ്‍ അവര്‍ക്ക്‌ പരിചയമുണ്ട്‌. എന്നാല്‍ ബലൂണ്‍ `ബി' അല്ല. അറിവു നേടുന്നതനുസരിച്ച്‌ അവരതു മനസിലാകും. അതേ പോലെ വിഗ്രഹങ്ങള്‍ ദൈവങ്ങളാണെന്ന്‌ തെറ്റിദ്ധരിക്കാതെ അറിവു നേടി അവയെല്ലാം ഈശ്വരസാക്ഷാത്‌കാരത്തിലേക്ക്‌, ബ്രഹ്മത്തിലേക്ക്‌ നയിക്കുന്ന ബിംബങ്ങള്‍ മാത്രമാണെന്ന്‌ ധരിക്കണം. ഏതു ദേവിയേയോ ദേവനേയോ വേണമെങ്കിലും ആരാധിക്കാം. പക്ഷെ, നാനാത്വത്തില്‍ ഏകത്വം കാണാന്‍ സാധിക്കണം. ദൈവങ്ങളെല്ലാം ബ്രഹ്മന്റെ ഭാഗമാണെന്ന്‌ തിരിച്ചറിയണം. ആ അറിവിന്റെ നിറവില്‍ ഏകദൈവാനുഭൂതിയില്‍ അതായത്‌ ബ്രഹ്മാണഭൂതിയില്‍ ലയിക്കണം.
അപ്പോള്‍ അവാച്യമായ ആനന്ദമുണ്ടാകും. അതു തന്നെയാണ്‌ പ്രാര്‍ത്ഥനയുടേയും ഭക്തിയുടെയുമൊക്കെ പ്രതിഫലം. ഭൗതികമായ ആവശ്യങ്ങള്‍ ഇഷ്ടദേവതയുടെ മുന്നില്‍ നിരത്തി വച്ച്‌ അവയുടെ നിറവേറ്റിലിനു വേണ്ടി പ്രാര്‍ത്ഥച്ചാല്‍ നിരാശയാകാം ഫലം. ചില ആചാര്യന്മാര്‍ ഇതൊക്കെ പറാഞ്ഞു തരുമ്പോള്‍ അവര്‍ ക്ഷേത്രങ്ങളെ തള്ളിപ്പറയുന്ന നിരീശ്വരവാദികളാണെന്ന്‌ ജനങ്ങള്‍ തറ്റിദ്ധരിക്കാറുണ്ട്‌. മിസ്‌കണ്‍സെപ്‌ഷനില്‍ നിന്നും കരകേറാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല.

ഈ തെറ്റിദ്ധാരണകളില്‍ നിന്ന്‌ പൂര്‍ണ്ണമായി മോചിതരാകാന്‍ ഹിന്ദുമത തത്ത്വങ്ങളെ തന്നെ ആശ്രയിക്കണം. നമ്മുടെ ചിന്തയില്‍ സാരമായ പരിവര്‍ത്തനങ്ങളുണ്ടായി, ഞാന്‍ ഞാന്‍ എന്ന അഹംഭാവം മാറി നമ്മള്‍ ദൈവാംശമാണെന്നും അഖിലവും ഞാനാണെന്നും ഉള്ള തിരിച്ചറിവിന്റെ ഭാവത്തില്‍ ലയിക്കുമ്പോള്‍ `അഹം ബ്രഹ്മാസ്‌മി' എന്ന പരമ സത്യത്തിന്റെ അനുഭൂതി അനുഭവവേദ്യമാകും. അഹം ബ്രഹ്മാസ്‌മി എന്നാല്‍ ഈശ്വരന്‍ നിന്നില്‍ വസിക്കുന്നു എന്നാണെന്ന്‌ സാധാരണക്കാര്‍ക്ക്‌ മനസിലാക്കുന്ന വിധത്തില്‍ മായം ചേര്‍ക്കാതെ പറഞ്ഞു കൊടുക്കാനുള്ള സംവിധാനമുണ്ടാകണം. ഇത്തരം വിവരണങ്ങളും വ്യാഖ്യാനങ്ങളും ജനഹൃദയങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലുമ്പോള്‍ അവരുടെ പല സംശയങ്ങളും ദുരീകരിക്കപ്പെടും. ഹിന്ദുമതത്തെലെ മിസ്‌പ്രസന്റേഷനില്‍ നിന്നും മിസ്‌കണ്‍സെപ്‌ഷനില്‍ നിന്നും അങ്ങനെ മോചിതരാകണം. അപ്പൊഴെ ഭൗതികവും ആത്മീയവുമായ പുരോഗതി ഉണ്ടാവുകയുള്ളു.
അവതരണത്തില്‍ കലര്‍പ്പു കലരുമ്പോള്‍...(ഹിന്ദു കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചത്‌-വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
A.C.George, Houston 2013-07-22 22:30:05

Good thought and more lights to Hinduism. Appreciate your writing to this subjects.

well wisher 2013-07-23 08:38:05
Without caste what is Hinduism? Swami Saswathikananda too said that.
Many Hindus found freedom and equality in Christian America. Now they want to make Hinduism like Christianity.  But upper acstes and lower castes are like 'keeri and paamp' they cannot live as one.
For some time, people can show the 'ummaakki' of religious conversion to make unity of Hinduism. But it wil not work in the long run.
On what basis, the writer said caste is waning in Kerala? In america, it is waning, because this is a Christian society where equality and freedom are there.
Those who live in a free society like America should stand for freedoms of people everywhere. dalits or untouchables. They have the right and freedom to chose any religion.
sreekumar Unnithan 2013-07-23 10:44:55
Did a great job

A very well wisher 2013-07-24 04:28:50
വെൽ വിഷർ ക്രുസ്ത്യാനിയാണെന്ന് രണ്ട് പക്ഷമില്ല
മാർക്കം കൂടിയതനെന്നുള്ളതും സ്പഷ്ടം.  പൂർവ ജാതി എന്താണന്നരിയാത്തതിലുള്ള വിമ്മിഷ്ടവുംഅങ്ങേർക്കുണ്ട്. . പ്രിയ,അല്ല ബഹുമാന്യനായ കൃസ്തു മതക്കാര  കേരളത്തിൽ ഹിന്ധുക്കല്ക്ക് അല്ലെങ്കിൽ താങ്കൾ
ഉദ്ദേശിച്ച താഴ്ന്ന ജാതിക്കാർക്ക് എന്ത് സ്വാതത്ര്യ
കുറവ വാണിപ്പൊ?
അമേരിക്കയിൽ ( കൃസ്തുവിന്റെ രാജ്യം എന്ന മതഭ്രാന്തരായ മലയാളികള് മാത്രം പറയും) അവര്ക്ക് താഴ്ന്ന ജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം എന്താണു.  ക്രിസ്തുവിന്റെ അനുയായിട്ട് ജാതി കുശുംബും കുന്നായ്മയും കാണിക്കുന്നത് എത്രയോ ശൊചനീയം.

  - A very well wisher
എസ്കെ 2013-07-24 09:27:29

ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം. അതുപോലെ മതമില്ലാതെ ജീവിക്കാനും. മനുഷ്യന്‍റെ ദൗര്‍ബല്യം മുതലെടുത്തുകൊണ്ടാണ് ഇന്ന് മതംമാറ്റം നടത്തുന്നത്. കൃസ്തുമതത്തില്‍ സമത്വമില്ലാത്തതുകൊണ്ടല്ലേ അമേരിക്കയില്‍ വന്നിട്ടും ഒരില്ലാചരിത്രം ചമച്ച് ഞങ്ങളാണ് കൃസ്ത്യാനികളിലെ ഒരു കൂട്ടര്‍ ഞങ്ങളാണെന്ന് സവര്‍ണ്ണരെന്ന് നാഴികക്ക് നാല്പതുവട്ടം പറയുന്നത്.

കര്‍മ്മമാണ്‌ ജാതിയെ നിര്‍ണ്ണയിക്കുന്നതെന്ന് മുറ്റുള്ളവരോട് വാചകമടിക്കുന്ന  ഹിന്ദുവും അമേരിക്കയില്‍ ജനിക്കുന്ന അവരുടെ കുട്ടികള്‍ക്ക് പേരിടുമ്പോള്‍ ജാതിയുടെ അടയാളം കൂടി പേരില്‍ ചേര്‍ക്കാന്‍ മറക്കില്ല.


Anthappan 2013-07-24 17:25:29
when a man of the world praised and Indian ascetic for his powers of renunciation, the yogi responded, " Your renunciation is far greater than mine, for I have renounced the finite for the infinite whereas you are renouncing the infinite for the finite" If people could be satisfied by following their impulses, the thought of renunciation would never arise.  These other worlds lie beyond self-contentedness, for the emptiness that remains after one rakes in what one wants for oneself derives from the smallness and insignificance of the integument-ed self.  This suggests that identification with something larger might relieve the sense of triviality? That thought announces the birth of religion  for all true religion begins with the quest for meaning and value beyond one self. " There comes time when one asks, even of Shakespeare, even of Beethoven, is this all?" (Aldous Huxley)
(Taken from 'World's Religions'-Huston Smith.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക