image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

അന്യന്റെ അടുക്കളയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന മലയാളികള്‍

AMERICA 22-Jul-2013 വാസുദേവ്‌ പുളിക്കല്‍
AMERICA 22-Jul-2013
വാസുദേവ്‌ പുളിക്കല്‍
Share
image
വിവേകാനന്ദസ്വാമികളുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികം ആഘോഷിച്ചുകൊണ്ട്‌, കെ. സി. എ. എന്‍. യും വിചാരവേദിയും ചേര്‍ന്ന്‌ `സമകാലീന കേരളം' എന്ന വിഷയത്തില്‍ ജൂലൈ13-ന്‌ നടത്തിയ സെമിനാറില്‍ കേരളത്തിന്റെ പഴമയും പുതുമയും ചര്‍ച്ച ചെയ്യപ്പെട്ടു. കെ. സി.എ.എന്‍. എ. പ്രസിഡന്റ്‌ സാംസി കൊടുമണ്ണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. സി. എ. എന്‍. എ. ട്രഷറര്‍ വര്‍ഗീസ്‌ ചുങ്കത്തില്‍?ആമുഖമായി സെമിനാറിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെ കുറിച്ച്‌ വിശദമായി സംസാരിച്ചു. വാസുദേവ്‌ പുളിക്കല്‍ സ്വാഗത പ്രസംഗത്തില്‍, കേരളത്തിലെ ജാതിവ്യവസ്ഥിതിയുടെ നികൃഷ്‌ഠത കണ്ടിട്ടാണ്‌ വിവേകാനന്ദ സ്വാമികള്‍ കേരളത്തെ ഭ്രാന്താലയം എന്ന്‌ വിളിച്ചതെങ്കില്‍ ഇന്ന്‌ ജാതിമതഭേദചിന്ത കേരളീയരില്‍ നിന്ന്‌ ഏതാണ്ട്‌ അപ്രത്യക്ഷമായിട്ടുണ്ടെന്നും കേരളം സാമുഹ്യസാംസ്‌കാരിക രംഗങ്ങളില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

മുഖ്യപ്രഭാഷക ഡോ. എന്‍. പി. ഷീല കേരളത്തെ പിറകോട്ടോടുന്ന നാടെന്നും പഴയകാര്യങ്ങളില്‍ ഊറ്റം കൊള്ളുന്നവരാണ്‌ കേരളീയര്‍ എന്നും സ്വതസിദ്ധമായ നര്‍മ്മരസത്തില്‍ പറഞ്ഞപ്പോള്‍ ശ്രോതാക്കളുടെ ചുണ്ടുകളില്‍ പുഞ്ചിരിയൂറി. കുറ്റവാളികളെ തോളിലേറ്റുന്ന സമൂഹമാണ്‌ നമ്മുടെതെന്ന്‌ ചുണ്ടിക്കാണിക്കാന്‍ അക്‌ബര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ നടന്ന ഒരു സംഭവം ടീച്ചര്‍ ഉദാഹരണമായെടുത്തു. നാല്‌ കള്ളന്മാരില്‍ ഒന്നും രണ്ടും മൂന്നും പ്രതികളെ രാജാവ്‌ ശിക്ഷിച്ചില്ലെങ്കിലും അവര്‍ അവരെ സ്വയം ശിക്ഷിച്ചു. നാലാമനെ രാജകല്‍പനയനുസരിച്ച്‌ മൊട്ടയടിച്ച്‌ ജനമദ്ധ്യത്തിലേക്ക്‌ തള്ളി വിട്ടപ്പോള്‍ ജനങ്ങള്‍ ആ കള്ളനെ ആരവങ്ങളോടെ എതിരേല്‍ക്കുകയും നഗരം ചുറ്റിക്കുകയും ചെയ്‌തു. ഇന്ന്‌ കേരളീയനും സമാനമനോഭാവമുള്ളവരാണെന്ന്‌ ടീച്ചര്‍ സമര്‍ത്ഥിച്ചപ്പോള്‍ കേരളത്തിന്റെ മുഖച്ഛായ എത്ര വികൃതമാണെന്ന്‌ വ്യക്തമായി.

image
image
കന്യാകുമാരിയും ഗോകര്‍ണ്ണവും കൈവിട്ടുപോയപ്പോള്‍ ദേവനും ദേവിയും നഷ്ടപ്പെട്ട കേരളമായി നമ്മുടെതെന്ന്‌ പ്രസ്ഥാവിച്ചുകൊണ്ടാണ്‌ ഡോ. ജോയ്‌ കുഞ്ഞാപ്പൂ തന്റെ വളരെ പ്രസ്‌കതമായ പ്രഭാഷണം ആരംഭിച്ചത്‌. കേരളത്തെ നവോത്ഥനത്തിലേക്ക്‌ നയിച്ച സാഹചര്യങ്ങളും അതില്‍ പങ്കാളികളായ ചട്ടമ്പി സ്വാമികള്‍, നാരായണഗുരു മുതലായ ആത്മീയ ആചാര്യന്മാരെയും എടുത്തു കാണിച്ച്‌ പഴമയും പുതുമയും ഉദാഹരിച്ച്‌ അതോടൊപ്പം ഇന്നത്തെ രാഷ്ട്രീയ സ്ഥിരതയില്ലായ്‌മ വരുത്തി വരുന്ന അസ്വസ്ഥത, സ്‌ത്രീശാക്തീകരണത്തിന്റെ ആവശ്യകത, ലൈഗീക അരാജകത്വം, ലൈഗീക അച്ചടക്കമില്ലായ്‌മ മുതലായവ ചുണ്ടിക്കാണിച്ചു കൊണ്ടു ഡോ. ജോയ്‌ കുഞ്ഞാപ്പൂ ചെയ്‌ത പ്രഭാഷണം ശ്രോതാക്കളുടെ ശ്രദ്ധയാകര്‍ഷിച്ചു.

കേരളത്തില്‍ ഇന്ന്‌ നടക്കുന്ന ലജ്ജാകരമായ അവസ്ഥയില്‍ ഈ ചര്‍ച്ചാവിഷയം ഏറ്റവും പ്രസക്തമാണെന്ന്‌ ബാബു പാറക്കല്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജാതിരാഷ്ട്രീയത്തിന്റെ വളര്‍ച്ച വരുത്തി വച്ചേക്കാവുന്ന പ്രശ്‌നങ്ങളെ ഉല്‍ഘണ്‌ഠയോടെ വീക്ഷിക്കുകയും നിയമസഭയിലെ ആഭാസകരമായ പ്രകടനങ്ങളേയും മീഡിയങ്ങളുടെ ധാര്‍മ്മികകതയില്ലായ്‌മയേയും അദ്ദേഹം അപലപിക്കുകയും ചെയ്‌തു.

കേരളത്തില്‍ മാത്രം സംഭവിക്കുന്ന എറണാകുളം നഗരത്തില്‍ നിന്നും വെയിറ്റിംഗ്‌ ഷെഡ്‌ മോഷണം പോയതിനെ പരാമര്‍ശിച്ചുകൊണ്ടാണ്‌ പി. റ്റി. പൗലോസ്‌ പ്രസംഗം ആരഭിച്ചത്‌. എതാനം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച്‌ മുപ്പത്തി ഒന്‍പതാമത്തെ വയസ്സില്‍ അകാലചരമം പ്രാപിച്ച വിവേകാനന്ദന്‍ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിനും മനുഷ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച ആത്മീയ ആചാര്യനായിരുന്നു. മറ്റു ആത്മീയ ആചാര്യന്മാരില്‍ നിന്നും വ്യത്യസ്ഥമായി ജാതിമതഭേദചിന്തകള്‍ക്കതീതനായി നിന്നുകൊണ്ട്‌ അദ്ദേഹം ഒരു നവയുഗം സൃഷ്ടിക്കുന്നതിന്‌ ആഗ്രഹിച്ചിരുന്നു എന്ന്‌ പി. റ്റി. പൗലോസ്‌ പ്രസ്ഥാവിച്ചു. നെറികേടുകളെ സേവിക്കുന്ന രാഷ്ട്രീയക്കാരും യുവാക്കളും സാമുഹ്യപ്രവര്‍ത്തകനും കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക്‌ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

മോണ്‍സി കൊടുമണ്‍, ജോസ്‌ ചെരിപുറം, സണ്ണി പണിക്കര്‍, ഡോ. നന്ദകുമാര്‍, രാജു തോമസ്‌, രാജു എബ്രാഹം എന്നിവരും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ പരാമര്‍ശിച്ച്‌ സംസാരിച്ചു. പ്രിന്‍സ്‌ തോമസ്‌ എന്റെ ഭാവിയിലെ കേരളം എന്ന കവിത അവതരിപ്പിച്ചു.

അന്യന്റെ അടുക്കളയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന മലയാളികള്‍ അപരനെ കുരുക്കാനുള്ള തന്ത്രം മെനയുന്നതില്‍ വ്യഗ്രതയുള്ളവരാണ്‌. കൂട്ടുകുടുംബത്തില്‍ നിന്ന്‌ അണുകുടുംബത്തിലേക്ക്‌ മാറിയതോടെ നമ്മുടെ സ്വാര്‍ത്ഥത വര്‍ദ്ധിച്ചു. ഗല്‍ഫ്‌ പണം നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയെ അമ്പേ തകിടം മറിച്ചു. അവനേക്കാള്‍ വല്യവനാകണം എന്ന ദുരാഗ്രഹം നമ്മളെ ധാര്‍മ്മികച്യുതിയിലേക്ക്‌ വലിച്ചിഴച്ചു. ഇന്നലെകളിലെ സുന്ദരകേരളം ഇന്നത്തെ രഷ്ട്രീയക്കാര്‍ താറുമാറാക്കി. വിദ്യര്‍ത്ഥികളുടെ മുന്നില്‍ വച്ച്‌ അദ്ധ്യാപകനെ വെട്ടിക്കൊല്ലുന്ന സമൂഹം, പട്ടാപകല്‍ തീവണ്ടിയില്‍ പെണ്‍കുട്ടികളുടെ മാനം പിച്ചി ചീന്തുന്ന കാപാലികരുടെ സമൂഹം - ഈ സമൂഹത്തില്‍ എങ്ങനെ ധാര്‍മ്മികത നിലനില്‌ക്കും. നമുക്ക്‌ എന്തു ചെയ്യാന്‍ കഴിയും എഴുതുക, പ്രതികരിക്കുക, ബോധവല്‍ക്കരിക്കുക. ഇതൊക്കെയെ നമുക്ക്‌ ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന്‌ സാംസി കൊടുമണ്‍ ഉപസംഹാരമായി പറഞ്ഞു.


image
image
Facebook Comments
Share
Comments.
image
എസ്കെ
2013-07-24 08:00:53
നാട് മുഴുവന്‍ പാതിവെന്ത ടി വി ഗുരുക്കന്മാരേയും ധ്യാനക്കാരെയും അവതാരങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പക്ഷെ കേരളം സോദാം-ഗൊമറയുടെ വഴിയെ പൊയ്ക്കൊണ്ടിരിക്കുകയാണ്. ആത്മീയ-രാഷ്ട്രീയ മാഫിയകളാണ് ഇന്നത്തെ താരങ്ങള്‍. കേരളത്തില്‍ ജീവിച്ചിരുന്ന നാരായണ ഗുരുവിനെപ്പോലെയുള്ളവരുടെ സാമൂഹ്യസന്ദേശങ്ങള്‍ ജനം മറന്നിരിക്കുന്നു. ശ്രീ നാരായണഗുരു ആരെന്നോ അദ്ദേഹത്തിന്‍റെ സന്ദേശങ്ങള്‍ എന്തായിരുന്നുവെന്നോ ഇന്നത്തെ (മിയ്ക്ക പഴയ ആള്‍ക്കാര്‍ക്കും)തലമുറയ്ക്ക് അറിയില്ല. ഈ വിഷയം ആരും ചര്‍ച്ച ചെയ്തു കാണുന്നില്ല. ശ്രീ നാരായണന്‍ എന്ന് കേള്‍ക്കുമ്പോള്‍ അതൊരു ഈഴവഗുരു എന്നാണു ഗുരുവിന്റെ ജീവചരിത്രമോ കൃതികളോ വായിക്കാത്ത ആള്‍ക്കാര്‍ ചിന്തിക്കുന്നത്. ഗുരുവിന്റെ ജീവിതവും  കൃതികളും ഇവിടെ എത്ര സംഘടനകളില്‍ ചര്‍ച്ച ചെയ്യാറുണ്ട്. 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
കലയുടെ ദേശീയോദ്ഗ്രഥനം (ഷുക്കൂർ ഉഗ്രപുരം)
40 ആസ്പത്രി ദിനങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
കാര്‍ട്ടൂണ്‍ (ജോസ് ഇലക്കാട്ട്)
നഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും
വേൾഡ് മലയാളി കൗൺസിൽ നോർത്ത് ജേഴ്സി പ്രൊവിൻസ് പിറന്നു.
മാളത്തിലൊളിപ്പിക്കാൻ വ്യാമോഹിക്കുന്നവർ (സുരേന്ദ്രൻ നായർ)
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
ഫോമാ എമ്പയർ റീജിയൻ ആർ.വി.പി ആയി ഷോബി ഐസക്ക് വിജയിച്ചു
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
കാലിഫോർണിയയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചയാൾ മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടു
കോലത്ത് കുടുംബത്തിൽ നിന്നും പതിമൂന്നാമത്തെ വൈദികൻ
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
കെസിഎസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ 2021-2022 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ജോൺസന്റെ വാക്സിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി ലഭിക്കും: ഫൗച്ചി
യു എസിലെ കോവിഡ് കേസുകളിൽ നേരിയ കുറവ്; ന്യു യോർക്ക് സിറ്റിയിൽ കൂടുന്നു
ടെലിവിഷൻ അവതാരകരിൽ വേറിട്ട സ്വരം - ലാറി കിംഗ് വിടവാങ്ങി
മാഗ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി ഇരുപത്തിആറിന്
“അമ്മ”യുടെ ആഭിമുഖൃത്തില്‍ ഇന്ത്യന്‍ റിപ്പപ്‌ളിക്ക് ദിനാഘോഷം ജനുവരി 30-ന്
ഗാർഹിക പീഡനം കുറക്കാൻ  ആദ്യം വേണ്ടത് കുറച്ചെങ്കിലും  നിയമ പരിജ്ഞാനം: ഡോ. (അഡ്വ:) തുഷാരാ ജയിംസ്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut