പ്രശസ്‌ത സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന `നടന്‍' എന്ന ചിത്രത്തില്‍ യുവനടി
രമ്യാ നമ്പീശന്‍ നായികയാകുുന്നു. രമ്യ നാടകനടിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍
ജയറാമാണ് നായകന്‍. നാടക അഭിനേതാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു പ്രക്ഷോഭകാരിയുടെ നാടകട്രൂപ്പില്‍ ചേരുന്ന നടിയെയാണ് രമ്യ
അവതരിപ്പിക്കുക. പിന്നീട് ആ നടകട്രൂപ്പിന്റെ ഉടമയുമായി രമ്യയുടെ കഥാപാത്രം
പ്രണയത്തിലാകുന്നു. പിന്നീട് പ്രത്യേക കാരണങ്ങളാല്‍ ഇവരുടെ പ്രണയബന്ധത്തില്‍
വിള്ളല്‍ വീഴുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയുമാണ് സിനിമ
പുരോഗമിക്കുന്നത്.
സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ
ഒരുക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല