Image

നസ്‌റിയയ്‌ക്ക്‌ തമിഴിലും തിരക്ക്‌

Published on 22 July, 2013
നസ്‌റിയയ്‌ക്ക്‌ തമിഴിലും തിരക്ക്‌
യുവ നടി നസ്‌റിയയ്‌ക്ക്‌ തമിഴില്‍ അവസരങ്ങളുടെ ഒഴുക്കാണ്‌. ധനുഷിനൊപ്പമുള്ള നയ്യാണ്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്‌പോള്‍ തന്നെ അടുത്ത ചിത്രത്തിലേക്ക്‌ നസ്‌റിയയ്‌ക്ക്‌ ക്ഷണം വന്നു കഴിഞ്ഞു. ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നസ്‌റിയയാണ്‌ നായികയാവുന്നത്‌. പുതുമുഖം ജദഗീഷ്‌ ആണ്‌ നായകനാകുന്നത്‌.

ചിത്രത്തില്‍ അഭിനയിക്കാനായി നിര്‍മ്മാതാക്കള്‍ തന്നെ സമീപിച്ച കാര്യം നസ്‌റിയയും സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നസ്‌റിയ പറഞ്ഞു. നയ്യാണ്ടി എന്ന സിനിമയ്‌ക്കൊപ്പം ആര്യയും നയന്‍താരയും ഒന്നിക്കുന്ന രാജ റാണി എന്ന സിനിമയിലും അഭിനയിച്ചു വരികയാണ്‌ നസ്‌റിയ.
നസ്‌റിയയ്‌ക്ക്‌ തമിഴിലും തിരക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക