Image

മാരക വൈറസ്‌ കോഴിക്കോടും മുംബൈയിലും പകരാനിടയെന്ന്‌ മുന്നറിയിപ്പ്‌

Published on 22 July, 2013
മാരക വൈറസ്‌ കോഴിക്കോടും മുംബൈയിലും പകരാനിടയെന്ന്‌ മുന്നറിയിപ്പ്‌
ലണ്ടന്‍: മാരകമായ വൈറസ്‌ കോഴിക്കോടും മുംബൈയിലും പകരാനിടയെന്ന്‌ മുന്നറിയിപ്പ്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ 47 പേരുടെ മരണത്തിന്‌ ഇടയാക്കിയ പുതിയ തരം വൈറസായ എം. ഇ. ആര്‍. എസ്‌ കൊറാണാ വൈറസാണ്‌ കോഴിക്കോട്ടും മുംബയിലും പടരാനിടയുണ്ടെന്ന്‌ ടൊറന്റോയിലെ സെന്റ്‌.മൈക്കിള്‍സ്‌ ആശുപത്രിയിലെ ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പ്‌ നല്‍കിയത്‌.

ഹജ്‌ അടക്കം ജനലക്ഷങ്ങള്‍ ഒത്തുകൂടുന്ന വലിയ ആഘോഷങ്ങള്‍ കണക്കിലെടുത്താണ്‌ മുന്നറിയിപ്പ്‌. ഹജിന്‌ എത്തുന്നയാള്‍ക്കാര്‍, സൗദിയില്‍ നിന്നുള്ള വിമാനങ്ങളുടെ എണ്ണം തുടങ്ങിയവ വിലയിരുത്തിയാണ്‌ ഇന്ത്യയില്‍, പ്രത്യേകിച്ച്‌, കോഴിക്കോട്ടും മുംബയിലും ഈ രോഗം പടരാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളത്‌. 1.7 ലക്ഷം ഇന്ത്യക്കാരാണ്‌ ഇക്കുറി ഹജ്ജിനെത്തുക.

2012ലാണ്‌ മധ്യേഷ്യയില്‍ കൊറോണാ വൈറസ്‌ കണ്ടെത്തിയത്‌. അവിടെ നിന്ന്‌ പലരാജ്യങ്ങളിലേക്കും പടര്‍ന്നിരുന്നു. ലോകത്താമാനം ഇതുവരെ 80 പേരിലാണ്‌ ഈരോഗം കണ്ടത്‌. അവരില്‍ 47 പേര്‍ മരിച്ചു. കെയ്‌റോ, കുവൈറ്റ്‌ സിറ്റി, ലണ്ടന്‍, ബഹറിന്‍, ബയ്‌റൂട്ട്‌, ധാക്ക, കറാച്ചി, മനില, ഇസ്‌താംബൂള്‍, ജക്കാര്‍ത്ത എന്നിവയാണ്‌ രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള മറ്റ്‌ നഗരങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക