Image

പെട്രോള്‍ പമ്പുകള്‍ രണ്ട് ദിവസം അടിച്ചിടും

Published on 04 October, 2011
പെട്രോള്‍ പമ്പുകള്‍ രണ്ട് ദിവസം അടിച്ചിടും
കൊച്ചി: പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കാനുള്ള എണ്ണക്കമ്പനികളുടെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ രണ്ടു ദിവസം അടിച്ചിടുന്നു. നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പമ്പുകള്‍ അടച്ചിടുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോള്‍ പമ്പ് ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു.

900 പുതിയ പമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാനിരിക്കുന്നത്. ഇതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണക്കമ്പനികള്‍ പത്രപ്പരസ്യം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക