Image

സ്മാര്‍ട്ട്‌സിറ്റി: ഓഫീസിന്റെ നിര്‍മാണോദ്ഘാടനം എട്ടിന്‌

Published on 04 October, 2011
സ്മാര്‍ട്ട്‌സിറ്റി: ഓഫീസിന്റെ നിര്‍മാണോദ്ഘാടനം എട്ടിന്‌
തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഓഫീസിന്റെ നിര്‍മാണോദ്ഘാടനം ഒക്‌ടോബര്‍ എട്ടിന് നടക്കും. വ്യവസായ വകുപ്പ്മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസാണ് നിര്‍മിക്കുന്നത്.

പദ്ധതിയുടെ ഭാഗമായ 236 ഏക്കറിന് പ്രത്യേക സാമ്പത്തിക മേഖലാ പദവി അനുവദിക്കുന്നതിന് ഉടനെ വിജ്ഞാപനം ഇറക്കുമെന്നും പദ്ധതിക്ക് കേന്ദ്ര സെസ് പദവി ലഭിക്കുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും വ്യവസായമന്ത്രി അറിയിച്ചു. അതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതാണ്. പദ്ധതിക്ക് ആവശ്യമായ വഴിക്ക് കിന്‍ഫ്രയുടെ നാലേക്കര്‍ ഭൂമി വിട്ടുകൊടുക്കുമെന്നും വ്യവസായമന്ത്രി അറിയിച്ചു.

പരമ്പരാഗത വ്യവസായ മേഖലയെയും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി വ്യവസായമന്ത്രി പറഞ്ഞു. എന്നാല്‍, ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഖാദി ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനായി വിപണനശൃംഖല കൂടുതല്‍ മെച്ചപ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക