മസ്‌കിറ്റ്(ഡാളസ്): മലയാളി കമ്മ്യൂണിറ്റി നെറ്റ് വര്‍ക്ക് (എം.സി.എന്‍ )
രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ പ്രസിദ്ധ സംഗീത വിഭാഗമായ
ഹോളി ബീറ്റ്‌സിന്റെ സംഗീത സായാഹ്നം ഒക്‌ടോബര്‍ 9 ഞായറാഴ്ച 6 മണിക്ക്
ഡാളസ്സില്‍ സംഘടിപ്പിക്കുന്നു.
മസ്‌കിറ്റ് ബാര്‍ണീസ്(ബിഡ്ജിലുള്ള ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലാണ്
പരിപാടികള്‍ നടക്കുന്നത്. സുപ്രസിദ്ധ ഗായകര്‍ ആലപിക്കുന്ന, മലയാളം, ഹിന്ദി,
തമിഴ് ഗാനങ്ങള്‍ക്ക് മ്യൂസിക്ക് ഡയറക്ടര്‍ ജോബ് ജോര്‍ജ് സംഗീതം പകരുന്നു.
ബൂം.ടി.വി.യിലൂടെ പ്രക്ഷേപണം ചെയ്യുന്ന മലയാളി കമ്മ്യൂണിറ്റി നെറ്റ്
വര്‍ക്കിന്റെ ചുമതല വഹിക്കുന്ന വില്‍സന്‍ തരകനാണ് ഈ സംഗീത സായാഹ്നം
സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. പ്രവേശനം സൗജന്യമാണ്.
കൂടുതല്‍
വിവരങ്ങള്‍ക്ക്
വര്‍ഗ്ഗീസ് കുര്യന്‍ - 214-276-7876
ഡെന്നി സാമുവേല്‍ -214-843-7335