Image

മരണാസന്നനായ എന്റെ ഭര്‍ത്താവ്‌ എങ്ങനെയാണ്‌ സഹകരിക്കേണ്ടത്‌?

Published on 04 October, 2011
മരണാസന്നനായ എന്റെ ഭര്‍ത്താവ്‌ എങ്ങനെയാണ്‌ സഹകരിക്കേണ്ടത്‌?
വാളകം: മരണത്തോട്‌ മല്ലടിച്ചുകിടക്കുന്ന എന്റെ ഭര്‍ത്താവ്‌ അന്വേഷണത്തിനോട്‌ എങ്ങനെയാണ്‌ സഹകരിക്കേണ്ടതെന്ന്‌ മര്‍ദ്ദനമേറ്റ അധ്യാപകന്റെ ഭാര്യ കെ.ആര്‍. ഗീത ചോദിക്കുന്നു. ഇത്‌ ക്രൂരമായിപ്പോയി, മൃതപ്രായനായി കിടക്കുന്ന, വേദനയില്ലാതെ ഒന്ന്‌ ശ്വാസംവിടാന്‍ പോലും കഴിയാത്ത ഒരാള്‍ എങ്ങനെ സഹകരിക്കണമെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌ ? അധ്യാപകന്‍ സഹകരിക്കാത്തതുമൂലമാണ്‌ അന്വേഷണം ഫലപ്രദമാകാത്തതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട്‌ പ്രതികരിക്കുകയായിരുന്നു അവര്‍.

എന്റെ ഭര്‍ത്താവിന്‌ സഹകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാര്യയായ ഞാന്‍ ഇവിടെയുണ്ട്‌. സംഭവത്തെക്കുറിച്ചുള്ള എന്‍െറ സംശയങ്ങളും ആശങ്കകളും പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്‌. ഇന്നുവരെ, അതിനെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന്‌ തയാറായിട്ടുണ്ടോ? ഗീത ചോദിക്കുന്നു.

സംഭവത്തിന്‌ മുമ്പ്‌ വാളകം ആര്‍.വി.എച്ച്‌.എസ്‌.എസിലെ പ്രശ്‌നങ്ങളെക്കുറിച്ചും ഞാനും കുടുംബവും നേരിടുന്ന ഭീഷണിയെക്കുറിച്ചും ഈ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക്‌ പല തവണ കത്തെഴുതിയിട്ടുണ്ട്‌. എന്നാല്‍ ഇന്നുവരെ കത്ത്‌ കിട്ടിയെന്നറിയിച്ചുള്ള ഒരു മറുപടി കത്തുപോലും മുഖ്യമന്ത്രിയില്‍ നിന്ന്‌ കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ അന്വേഷണം തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയിലേക്ക്‌ നീളുന്നു. ഇക്കാര്യം ഏറെക്കുറെ ഉറപ്പിക്കാന്‍ തക്കവിധമുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന്‌ ലഭിച്ചതായി അറിയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക