Image

കേരളത്തിന്‌ പുതിയ അന്വേഷണ ഏജന്‍സി വരുന്നു

Published on 04 October, 2011
കേരളത്തിന്‌ പുതിയ അന്വേഷണ ഏജന്‍സി വരുന്നു
തിരുവനന്തപുരം: കേന്ദ്രത്തിലെ ഐ.ബിക്ക്‌ തുല്യമായ സ്റ്റേറ്റ്‌ അന്വേഷണ ഏജന്‍സിക്ക്‌ തുടക്കമിടാന്‍ ആലോചന. സ്‌റ്റേറ്റ്‌ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ എന്ന പേരിലുള്ള ടീം രൂപീകരിക്കുന്നത്‌ സംബന്ധിച്ച്‌ പോലീസ്‌ ചീഫിന്റെ ഇടക്കാല റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ ലഭിച്ചിട്ടുണ്ടെന്ന്‌ വര്‍ക്കല കഹാര്‍, ഡൊമനിക്‌ പ്രസന്‍േറഷന്‍, എം.എ. വാഹീദ്‌, ലൂഡിലൂയിസ്‌ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

പാതയോരത്തെ പൊതുയോഗ നിരോധനത്തിനെതിരെയുള്ള കോടതിവിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍, പി. ശ്രീരാമകൃഷ്‌ണന്‍, വി.ശിവന്‍കുട്ടി, ടി.വി.രാജേഷ്‌ എന്നിവര്‍ക്ക്‌ മുഖ്യമന്ത്രി മറുപടി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക