Image

ജീവിത പ്രാരാബ്‌ദങ്ങളുടെ കഥയുമായി `ഫ്‌ളാറ്റ്‌ നമ്പര്‍ 4 ബി'

Published on 19 July, 2013
ജീവിത പ്രാരാബ്‌ദങ്ങളുടെ കഥയുമായി `ഫ്‌ളാറ്റ്‌ നമ്പര്‍ 4 ബി'
എം.ടി. റിയാസ്‌ കഥയെഴുതി കൃഷ്‌ണജിത്‌ എസ്‌. വിജയന്‍ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനംചെയ്യുന്ന ഫ്‌ളാറ്റ്‌ നമ്പര്‍ ഫോര്‍ ബി ജീവിത പ്രാരാബ്‌ദങ്ങളുടെ കഥ പറയുന്നു.

പ്രേമിച്ചു വിവാഹം കഴിച്ചതിനാല്‍ രഘു- സൂസന്‍ ദമ്പതികളുടെ ജീവിത പ്രാരാബ്‌ദവും ഫ്‌ളാറ്റ്‌ സംസ്‌കാരത്തിന്റെ കുടുംബ ജീവിത പശ്ചാത്തലത്തില്‍ ഇന്നു സമൂഹം അനുഭവിക്കുന്ന ചില യഥാര്‍ഥ സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.

ജീവിത പ്രാരാബ്‌ദങ്ങള്‍ ഏറെയുള്ള രഘു യാതൊന്നും വീട്ടില്‍ അറിയിക്കാതെ എല്ലാം ഒറ്റയ്‌ക്കു താങ്ങുന്നവനാണ്‌. ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന രഘുവിന്റെ കുടുംബം പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതെ ശാന്തമായി ഒഴുകുന്നു. നാഗരിക ജീവിതം മടുത്ത രഘുവും ഭാര്യയും മൂത്ത മകളായ രേവതിയുടെ പഠിപ്പുകഴിഞ്ഞ്‌, ജ്യേഷ്‌ഠന്റെ നല്ല മനസിനാല്‍ നല്‍കിയ തന്റെ ഗ്രാമത്തിലുള്ള അഞ്ചുസെന്റ്‌ സ്ഥലത്തെ ചെറിയ വീട്ടിലേക്ക്‌ താമസം മാറണം എന്നാഗ്രഹിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ കുട്ടികളുടെ സ്‌കൂള്‍ ബസ്‌ പോലും നിര്‍ ത്തി രഘുതന്നെ കുട്ടികളെ സ്‌കൂളില്‍ കൊണ്‌ടുപോയി ആക്കേണ്‌ട അവസ്ഥ വന്നതിനാല്‍ ജോലിവരെ നഷ്‌ടപ്പെടുന്നു. എങ്കിലും ഇതൊന്നും ആരെയും അറിയിക്കാതെ കുടുംബം മുന്നോട്ടു കൊണ്‌ടുപോകാന്‍ ഏതു ജോലിയും ചെയ്യാന്‍ രഘു തയാറാകുന്നു. എന്നാല്‍, പ്ലസ്‌ടുവിന്‌ പഠിക്കുന്ന മകള്‍ ഇതൊന്നുമറിയാതെ ചില ചതികളില്‍ വീഴുകയും അതില്‍നിന്നുമുണ്‌ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ്‌ ഫ്‌ളാറ്റ്‌ നമ്പര്‍ 4 ബിയുടെ പശ്ചാത്തലം.

ഈ ചിത്രത്തില്‍ മുഖ്യ കഥാപാത്രമായ രഘുവിനെ അവതരിപ്പിക്കുന്നത്‌ പുതുമുഖ താരമായ റിയാസ്‌ ആണ്‌. രഘുവന്റെ ഭാര്യയായി ലക്ഷ്‌മി ശര്‍മ്മയാണ്‌ വേഷമിടുന്നത്‌. അബിദ്‌ അന്‍വര്‍, മാസ്റ്റര്‍ അജ്‌മല്‍, ശ്രീജിത്‌ രവി, ഇന്ദ്രന്‍സ്‌, കലാശാല ബാബു, സ്വര്‍ണ തോമസ്‌, സീമാ ജി. നായര്‍, ബേബി സാന്ദ്ര തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ജീവിത പ്രാരാബ്‌ദങ്ങളുടെ കഥയുമായി `ഫ്‌ളാറ്റ്‌ നമ്പര്‍ 4 ബി'ജീവിത പ്രാരാബ്‌ദങ്ങളുടെ കഥയുമായി `ഫ്‌ളാറ്റ്‌ നമ്പര്‍ 4 ബി'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക