Image

ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ പ്രാഥമിക മത്സരം ഒക്ടോബര്‍ 14ന്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 04 October, 2011
ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ പ്രാഥമിക മത്സരം ഒക്ടോബര്‍ 14ന്‌
ന്യൂയോര്‍ക്ക്‌: ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ ന്യൂയോര്‍ക്ക്‌ റീജിയണല്‍ പ്രാഥമിക മത്സരം ഒക്ടോബര്‍ 14 വെള്ളിയാഴ്‌ച വൈകീട്ട്‌ 7 മണിക്ക്‌ റോക്‌ലാന്റ്‌ കൗണ്ടിയിലെ ക്ലാര്‍ക്‌സ്‌ടൗണ്‍ സൗത്ത്‌ ഹൈസ്‌കൂളില്‍വെച്ച്‌ നടത്തുന്നതാണ്‌.

ഈ മത്സരത്തില്‍ വിജയികളാകുന്നവര്‍ ഒക്ടോബര്‍ 29 ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ ക്വീന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗില്‍ (74-20 കോമണ്‍വെല്‍ത്ത്‌ ബുളവാഡ്‌, ബല്‍റോസ്‌) വെച്ച്‌ നടക്കുന്ന 2011 ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരാകും.

നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ ഒന്നാം സമ്മാനം 5000 ഡോളര്‍, രണ്ടാം സമ്മാനം 1000 ഡോളര്‍, മൂന്നാം സമ്മാനം 500 ഡോളര്‍, നാലാം സമ്മാനം 300 ഡോളര്‍, അഞ്ചാം സമ്മാനം 200 ഡോളര്‍, പ്രോത്സാഹന സമ്മാനങ്ങളായി 100 ഡോളര്‍ വീതം അഞ്ചു പേര്‍ക്ക്‌ നല്‌കുന്നതുമായിരിക്കും. 5 മുതല്‍ 9 വരെയുള്ള ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: പോള്‍ കറുകപ്പിള്ളില്‍ 845 553 5671, തമ്പി പനയ്‌ക്കല്‍ 845 667 1550, ഷാജി ആലപ്പാട്ട്‌ 914 374 2609, ദേവസ്സി പാലാട്ടി 201 836 4910, മാത്യു കൊക്കൂറ 516 351 6705, വര്‍ഗീസ്‌ പോത്താനിക്കാട്‌ 718 347 0358, 917 488 2590 ഇ-മെയില്‍ Varghese.pothanicad@gmail.com, ജോണ്‍ ഐസക്‌ (ഷിബു) 914 720 5030 ഇ-മെയില്‍ john.isaac00@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക