Image

ഫോമയ്‌ക്ക്‌ ഇനി കണ്‍വെന്‍ഷന്‍ കാലം

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2011
ഫോമയ്‌ക്ക്‌ ഇനി കണ്‍വെന്‍ഷന്‍ കാലം
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ കേരളീയരുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ) യ്‌ക്ക്‌ ഇനി കണ്‍വെന്‍ഷന്‍ കാലം. 2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്‌ മുന്നോടിയായി നടക്കുന്ന, റീജിയണല്‍ അടിസ്ഥാനത്തിലുള്ള കണ്‍വെന്‍ഷനുകള്‍ ഈമാസം ആരംഭിക്കും. റീജിയണല്‍ കണ്‍വെന്‍ഷന്‌ അരങ്ങേറ്റംകുറിക്കുന്നത്‌ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയനാണ്‌.

ന്യൂയോര്‍ക്ക്‌ മെട്രോ റീജിയന്റെ ആഭിമുഖ്യത്തിലുള്ള കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 22-ന്‌ എല്‍മോണ്ടില്‍ സ്ഥിതിചെയ്യുന്ന കേരളാ സെന്ററില്‍ വൈകുന്നേരം 6 മണിക്ക്‌ ആരംഭിക്കുമെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചു.

പ്രശസ്‌ത എഴുത്തുകാരായ അഡ്വ. എം. യുനൂസ്‌ കുഞ്ഞ്‌, റോസി തോമസ്‌ എന്നിവര്‍ മുഖ്യാതിഥികളായി പ്രഥമ റീജിയണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്‌തനായ സോമദാസ്‌ നയിക്കുന്ന ഗാനമേളയും, `ചക്കിക്കൊത്തൊരു ചങ്കരന്‍' എന്ന ലഘു ഹാസ്യനാടകവും റീജിയണല്‍ കണ്‍വെന്‍ഷന്‌ മികവേകാന്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ചുമ്മാര്‍ അറിയിച്ചു.

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ എമ്പയര്‍ റീജിയന്റെ നേതൃത്വത്തിലുള്ള റീജിയണല്‍ കണ്‍വെന്‍ഷന്‍ നവംബര്‍ അഞ്ചാം തീയതി നടത്താന്‍ തീരുമാനിച്ചതായി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എം.ഒ. മാത്യു അറിയിച്ചു.

ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ എല്ലാ റീജിയനുകളിലും കണ്‍വെന്‍ഷനുകള്‍ നടത്തി ജനുവരി 14-ന്‌ കേരളാ കണ്‍വെന്‍ഷന്‍ കോട്ടയത്ത്‌ നടത്താനാണ്‌ ഫോമ ഉദ്ദേശിക്കുന്നതെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അറിയിച്ചു.
ഫോമയ്‌ക്ക്‌ ഇനി കണ്‍വെന്‍ഷന്‍ കാലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക