Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2011
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
ഷിക്കാഗോ: ഇന്ത്യയുടെ രാഷ്‌ട്രപിതാവും ആഗോള സമാധാന പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവുമായ മഹാത്മാ ഗാന്ധിയുടെ 142-മത്‌ ജന്മദിനം ഷിക്കാഗോയില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു.

ലോക സമാധാനദിനമായി ഐക്യരാഷ്‌ട്ര സഭ പ്രഖ്യാപിച്ച ഗാന്ധിജയന്തി ദിനത്തില്‍ (ഒക്‌ടോബര്‍ 2) സ്‌കോക്കിയിലെ ഹെറിറ്റേജ്‌ പാര്‍ക്കിലുള്ള ഗാന്ധി പ്രതിമയില്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പുഷ്‌പാര്‍ച്ചന നടത്തി. ഗാന്ധിസ്‌മൃതിയും തത്വങ്ങളും കാലഭേദമെന്യേ നിലനില്‍ക്കുന്നതാണെന്നും ഇന്നത്തെ കലുഷിത ലോകത്ത്‌ മഹാത്മാവിന്റെ ഉത്‌ബോധനങ്ങള്‍ ലോകജനതയ്‌ക്ക്‌ മാതൃകയാണെന്നും ചടങ്ങിന്‌ നേതൃത്വം നല്‍കിയ ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം അഭിപ്രായപ്പെട്ടു.

മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്‌ പണിക്കര്‍, ജോസി കുരിശിങ്കല്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജോയിന്റ്‌ ട്രഷറര്‍ മാത്യു കളത്തില്‍, ബേസില്‍ പെരേര, കമ്മിറ്റിയംഗങ്ങളായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ജോബി ലൂക്കോസ്‌, രവീന്ദ്രന്‍ കുട്ടപ്പന്‍, ഡൊമിനിക്‌ ചൊള്ളമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധി ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ഓംപ്രകാശ്‌ കമാറിയ, ഐ.എം.എ നേതാക്കളെ സ്വാഗതം ചെയ്യുകയും മംഗാത്മാവിന്റെ ജന്മദിനം സമുചിതമായി ആചരിക്കുന്നതിന്‌ സംഘടനയെ അഭിനന്ദിക്കുകയും ചെയ്‌തു.
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക