Image

സാഹിത്യവേദി ഒക്‌ടോബര്‍ ഏഴിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2011
സാഹിത്യവേദി ഒക്‌ടോബര്‍ ഏഴിന്‌
ഷിക്കാഗോ: 2011 ഒക്‌ടോബര്‍മാസ സാഹിത്യവേദിയായ 158-മത്‌ സാഹിത്യവേദി ഏഴാംതീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ County Inn &Suit 2200 S Elmburst, MT Prospect, IL വെച്ച്‌ കൂടുന്നതാണ്‌. മലയാള സാഹിത്യമണ്‌ഡലത്തിലെ അനശ്വര പ്രതിഭകളായ വൈലോപ്പള്ളിയും, ചങ്ങമ്പുഴയും ജീവിച്ചിരുന്നെങ്കില്‍ 100 വയസ്‌ പൂര്‍ത്തിയാകുമായിരുന്നു ഈ വര്‍ഷം. ഈ ജന്മശതാബ്‌ദി വേളയില്‍ അവരെ അനുസ്‌മരിക്കുന്നതിനോടൊപ്പം, അവരുടെ കവിതകളും അവയുടെ സമാനതകളും, സമാന്തരങ്ങളും ചൂണ്ടിക്കാണിക്കുന്ന `കാവ്യലോകത്തെ കെടാവിളക്കുകള്‍' എന്ന പ്രബന്ധത്തിന്റെ ആദ്യഭാഗം ഒക്‌ടോബര്‍മാസ സാഹിത്യവേദിയിലും, അവസാന ഭാഗം നവംബര്‍മാസ സാഹിത്യവേദിയിലും പ്രശസ്‌ത കാവ്യാസ്വാദകയും നിരൂപകയും സാഹിത്യകാരിയുമായ ഉമാ രാജാ അവതരിപ്പിക്കുന്നതാണ്‌.

സെപ്‌റ്റംബര്‍മാസ സാഹിത്യവേദി രണ്ടാംതീയതി റവ.ഫാ. വി.ടി. ജോണിന്റെ അധ്യക്ഷതയില്‍ കൂടി. `മനസ്സും ഫോബിയയും' എന്ന പ്രബന്ധം പ്രശസ്‌ത മസശാസ്‌ത്രജ്ഞന്‍ ജോ. ജോസഫ്‌ ഇ. തോമസ്‌ അവതരിപ്പിച്ചു. ചില മനുഷ്യരില്‍ യുക്തിക്കുചേരാത്ത ചില ഭയങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളും, അവയുടെ നിവാരണ മാര്‍ഗ്ഗങ്ങളും പ്രബന്ധത്തില്‍ ഉദാഹരണ സഹിതം വിവരിച്ചത്‌ സദസ്യരെ ആശ്ചര്യപ്പെടുത്തി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയും, സംശയനിവാരണവും നടത്തി. ജോസ്‌ പുല്ലാപ്പള്ളി കൃതജ്ഞത പറഞ്ഞു. ഡോ. തോമസ്‌ ജോസഫ്‌ (തമ്പി) സ്‌പോണ്‍സര്‍ ചെയ്‌ത ഓണസദ്യയോടുകൂടി സെപ്‌റ്റംബര്‍മാസ സാഹിത്യവേദി സമംഗളം സമാപിച്ചു. ഒക്‌ടോബര്‍ മാസ സാഹിത്യവേദിയിലേക്ക്‌ സാഹിത്യ സ്‌നേഹികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഉമാ രാജ (630 581 9691), നാരായണന്‍ വി. നായര്‍ (630 904 0929), ജോണ്‍ സി, ഇലക്കാട്ട്‌ (773 282 5955). Addres: County Inn &Suit 2200 S Elmhust, MT Prospect, IL
സാഹിത്യവേദി ഒക്‌ടോബര്‍ ഏഴിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക